ചോലവിലാസിനി

Share the Knowledge
index (27)

ഇന്ത്യയിലും ശ്രീലങ്കയിലും മാത്രം കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് ചോലവിലാസിനി (Painted Sawtooth).കേരളത്തിൽ അപൂർവ്വമായി വനപ്രദേശങ്ങളിൽ കണ്ടുവരുന്നു. ഒറ്റയ്ക്കോ കൂട്ടായോ ഇവയെ കാണാം.  

വിലാസിനി എന്നയിനം ചിത്രശലഭവുമായി വളരെ വലിയ സാദൃശ്യം ഇവയ്ക്കുണ്ട്. അതുകൊണ്ട് തന്നെയാണ് ഇവയെ ചോലവിലാസിനി എന്നു വിളിയ്ക്കുന്നത്. ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത് ചിറകിലെ ചുവന്ന പുള്ളികളാണ്.

ജീവിതരീതി
കാട്ടിലാണ് ചോലവിലാസിനി സാധാരണ കാണാനാകുന്നത്. ആൺ ശലഭങ്ങൾ മിക്കപ്പോഴും പൂക്കളിൽ വന്നിരുന്ന് തേൻ നുണയുന്നത് കാണാം. വേഗത്തിലാണ് ഇവയുടെ പറക്കൽ. എന്നാൽ പെൺശലഭങ്ങളുടെ പറക്കൽ സാവധാനത്തിലാണ്.

ദേശാടനം
ചോലവിലാസനി ശലഭങ്ങൾ ദേശാടനക്കാരാണെന്ന് ചില നീരീക്ഷണങ്ങൾ പറയുന്നു

മുട്ടയിടൽ
ചോലവിലാസിനി മുട്ടയിടുന്നത് ചിലയിനം പയർ ചെടികളിലാണ്. ശലഭപ്പുഴുവിന് നീലകലർന്ന പച്ചനിറമാണ്.

Court : ?

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ