എന്താണ് സുവര്‍ണ്ണ അനുപാതം (Golden Ratio) ? 1.6180339.......

Share the Knowledge
index (5)

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇറ്റലിയന്‍ ഗണിത ശാസ്ത്രന്ജനായ ഫിബൊനോച്ചി (Fibonacci, 1170–1250) ഒരു മാതമാറ്റികല്‍ സീരീസ് കണ്ടുപിടിച്ചു . ഫിബൊനോച്ചി സീരീസ് എന്നറിയപ്പെടുന്ന ഇതിലെ ഓരോ നമ്പരും അതിനു മുന്‍പുള്ള രണ്ടു സംഖ്യകളുടെ തുകയാണ് . അതിങ്ങനെയാണ് ..0, 1, 1, 2, 3, 5,
8, 13, 21, 34,…….ഇനി ഇതില്‍ അടുത്തടുത്തുള്ള ഏതെങ്കിലും രണ്ടു നമ്പറുകള്‍ എടുക്കുക എന്നിട്ട് വലുതില്‍ നിന്നും ചെറുത്‌ ഹരിക്കുക (ഉദാ: 34/21 = 1.61…) കിട്ടുന്ന ഉത്തരമാണ് ഗോള്‍ഡന്‍ റേഷ്യോ . പക്ഷെ രസമിതല്ല .ഫിബൊനോച്ചി ഈ സീരീസ് കണ്ടുപിടിക്കുനതിനു മുന്‍പ് തന്നെ , ക്രിസ്തുവിനും 450 കൊല്ലങ്ങള്‍ക്ക് മുന്‍പ് , ഗ്രീസിലെ പാര്‍തിനോന്‍ (Parthenon) ക്ഷേത്രം , ഗിസായിലെ പിരമിഡ് തുടങ്ങിയവയുടെ നിര്‍മ്മിതിയില്‍ സുവര്‍ണ്ണ അനുപാതം (1: .6180339…….) ഉപയോഗിച്ചിരുന്നു . അതായതു വളരെ പുരാതന കാലം മുതല്‍ തന്നെ ആളുകള്‍ക്ക് ഈ റേഷ്യോ വിനോട് താല്‍പ്പര്യമുണ്ടായിരുന്നു . ക്രിസ്തുവിനു ശേഷം നോക്കിയാല്‍ , ഗുട്ടന്‍ബര്‍ഗിന്‍റെ ഇംഗ്ലീഷ് ബൈബിള്‍ , നോട്ടെര്‍ ദാമിലെ (Notre Dame in Paris) ക്രിസ്ത്യന്‍ പള്ളി, ഖൈരൊനിലെ മുസ്ലിം പള്ളി (Great Mosque of Kairouan, Tunisia) എന്നിവയിലെല്ലാം ഈ ഗോള്‍ഡന്‍ റേഷ്യോ ന്‍റെ സാന്നിധ്യം കാണാം .
പ്രകൃതിയിലേക്ക് നോക്കിയാല്‍ മനുഷ്യശരീരം , സീ ഷെല്ലുകളുടെ (Sea Shells ) ആകൃതി , പുഷ്പങ്ങളുടെ ഇതളുകളുടെ രീതി , എന്നിവയിലെല്ലാം നമ്മുക്ക് ഈ നമ്പര്‍ കാണുവാന്‍ സാധിക്കും .
എങ്ങിനെയെന്നറിയുവാന്‍ ഈ സൈറ്റ് നോക്കുക
http://www.goldennumber.net/

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ