ഒക്സിജനും ഇനി കുത്തിവെക്കാം !

Share the Knowledge
index (16)

ശ്വോസനം നടക്കാത്ത രീതിയിൽ ശ്വാസകോശം നിറച്ച് രക്തം നിറഞ്ഞാൽ …?

ഇത്തരമൊരു പ്രതിസന്ധിയിൽ ആണ് Boston Children’s Hospital ലിലെ Dr. John Kheir , യുക്തമായ ഒരു തീരുമാനമെടുത്തത് . ന്യൂമോണിയ ബാധിച്ച , ഒൻപത് മാസം മാത്രം പ്രായമുള്ള ഒരു പെണ്കുട്ടി ആയിരുന്നു അദ്ദേഹത്തിന്റെ രോഗി . കടുത്ത ന്യൂമോണിയ ബാധിച്ച അവളുടെ ശ്വാസകോശത്തിലേക്ക് രക്തം കയറാൻ തുടങ്ങിയതോടെ ഒക്സിജൻ, പുറമേ മാസ്ക് വഴി കൊടുക്കുവാൻ നിവർത്തിയില്ലാതായി . കുറച്ചു നേരം ജീവ വായു അവളുടെ രക്തത്തിലേക്ക് കൊടുക്കുവാൻ കഴിഞ്ഞാൽ, ശ്വാസകോശത്തിലെ രക്തം നീക്കുവാനും തൽഫലമായി ഉണ്ടാകാവുന്ന ഹൃദയ സ്തംഭനം തടയുവാനും സാധിക്കും . വർഷങ്ങളുടെ ഗവേഷണ ഫലമായ കുത്തിവെക്കാവുന്ന ഒക്സിജൻ പരീക്ഷിച്ചെങ്കിലും കാര്യങ്ങൾ വൈകിയിരുന്നു . ആ കൊച്ചു പെണ്കുട്ടിയുടെ മരണം “കുത്തിവെക്കാവുന്ന ഒക്സിജൻ ” എന്ന പുതിയ കണ്ടുപിടുത്തത്തിന് കരുത്തേകി .. ഒക്സിജൻ കുതിവെപ്പിനു മുപ്പതു മിനിറ്റ് വരെ ശ്വസനം കൂടാതെ രോഗിയുടെ ജീവൻ നില നിർത്തുവാൻ കഴിയും . ഈ സമയത്തിനുള്ളിൽ രോഗിയുടെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിച്ചാൽ , അയാൾക്ക് ജീവിതത്തിലേക്ക് തിരിച്ച് വരാം .

ഒക്സിജൻ , ഫാറ്റിനാൽ (fat) നിർമ്മിതമായ ഒരു cell membrane ൽ ആണ് സംഭരിച്ച് വെക്കുന്നത് . (അല്ലെങ്കിൽ ഇത് capillaries ൽ കുടുങ്ങി പോയേക്കാം ). ഇതിന് red blood cells ൽ ഉള്ളതിനേക്കാൾ നാല് മടങ്ങ്‌ ഒക്സിജൻ സംഭരിച്ച് വെക്കുവാൻ സാധിക്കും . Fat membranes, കുറച്ച് കൂടുതൽ ഫ്ലെക്സിബിൾ ആണ് . കടുത്ത പ്രതിസന്ധിയിൽ കുറച്ച് നേരത്തേക്ക് രോഗിയുടെ ജീവൻ നിലനിർത്താനാകും എന്നതാണ് ഇതിന്റെ പ്രധാന നേട്ടം .

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ