The Helix Bridge - Singapore

index (20)

DNA യുടെ ആകൃതിയില്‍ ഉള്ള ലോകത്തിലെ ആദ്യത്തെ നടപ്പാതയാണ് സിങ്കപ്പൂരിലെ Marina Bay യിലുള്ള Helix Bridge. ലോകപ്രശസ്ത ശില്‍പ്പിയായ Prof Philip Cox ഉം സംഘവും ആണ് 2010 ല്‍ തുറന്നു കൊടുത്ത ഇതിന്റെ സംവിധായകര്‍. എതിര്‍ ദിശകളിലായി പിരിഞ്ഞ് ഇറങ്ങുന്ന, 8.8m ഉയരമുള്ള , രണ്ടു സ്റ്റീല്‍ ടുബുകളും, അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്റ്റീല്‍ വലകളും ആണ് ഇതിന്റെ പ്രധാന ഘടകങ്ങള്‍. 280 m ആണ് ഇതിന്റെ നീളം. പാലത്തിന്റെ നിറം ആവശ്യാനുസരണം മാറ്റാന്‍ കഴിയുന്ന രീതിയിലുള്ള പ്രകാശ സംവിധാനമാണ് ഇതിനുള്ളത്. ഈ രൂപത്തിലുള്ള നിര്‍മ്മിതി കൊണ്ട് ദൃശ്യ ഭംഗി മാത്രമല്ല ലഭ്യമാകുന്നത്. നിര്‍മ്മാണ ചിലവും ലാഭമാണ്. എങ്കിലും മോടി കൂട്ടി കൂട്ടി 68 മീല്ല്യന്‌ സിങ്കപ്പൂര്‍ ഡോളര്‍ ഇതിനു ചിലവായി! ഇതിന്റെ മൊത്തം തൂക്കം 1700 ടണ്‍ ആണ്! ഇത് ലോകത്തിലെ ആദ്യത്തെ double-helix നിമ്മിതിയാണ്. സിങ്കപ്പൂര്‍ skyline ന്റെ ദ്രിശ്യ മനോഹാരിത സന്ദര്‍ശകര്‍ക്ക് ലഭ്യമാകുവാന്‍ വേണ്ടി നാലു view paltform കള്‍ ഇതിനുള്ളില്‍ ഉണ്ട്. 2010 ലെ ‘World’s Best Transport Building’ അവാര്‍ഡ് ഈ പിരിയന്‍ പാലത്തിനായിരുന്നു.

The helix bridge is the World’s first curved double helix bridge at Marina Bay Singapore. It’s 280 meters long, made of a special stainless steel, joins CNNGo’s list of 24 of the world’s most amazing bridges.

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ