Gruinard Island- ആന്ത്രാക്സ് ദ്വീപ്‌ !

Share the Knowledge

ലോകത്തിലെ ഏറ്റവും പ്രമുഖ ജൈവായുധങ്ങളിൽ ഒന്നാണ് ആന്ത്രാക്സ്  ( Bacillus anthracis). ചില ബാക്റ്റീരിയകളും മറ്റും ഇതിന്റെ  വാഹകർ ആണെങ്കിലും endospore (ബീജകോശം)  രൂപത്തിൽ മനുഷ്യന് ശ്വസിക്കേണ്ടി വന്നാൽ മരണം ഉറപ്പാണ് . (An endospore is a dormant, tough, and non-reproductive structure produced by certain bacteria from the Firmicute phylum) ആന്ത്രാക്സ് എന്ന മാരകമായ അസുഖത്തിനു കാരണം ബാസില്ലസ് ആന്ത്രാസിസ് എന്നബാക്ടീരിയ ആണ് . കൂടുതലും മൃഗങ്ങളെയാണ് ആന്ത്രാക്സ് ബാധിക്കുന്നത്. മൃഗങ്ങൾക്ക് മനുഷ്യരിൽ ഈ രോഗം പരത്താൻ കഴിയുമെങ്കിലും മനുഷ്യർക്കു തിരിച്ചു മൃഗങ്ങളിൽ ഈ രോഗം പരത്താൻ കഴിയില്ല. വളരെ ഫലപ്രദമായ വാക്സിനുകൾ ഈ രോഗത്തിനെതിരായി നിലവിലുണ്ട്.

anthrax3

ആന്റിബയോട്ടിക്ക് ഔഷധങ്ങൾ കൊണ്ട് ചിലതരം ആന്ത്രാക്സ് പൂർണ്ണമായും ഭേദമാക്കാൻ കഴിയും. (Wiki) . ആന്ത്രാക്സ് സാധാരണ കാട്ടിലേയോ വളർത്തുന്നതോ ആയ പുല്ലുതിന്നുന്ന ജീവികളെയാണു വേഗം ബാധിക്കുക. അവ തറയിലുള്ള സസ്യങ്ങൾ തിന്നുമ്പോൾ, അഹാരം വഴിയും മൂക്കുവഴി അകത്തേയ്ക്കു വലിക്കുന്ന വായു വഴിയും രോഗാണുക്കൾ അകത്തുകടക്കുന്നു. ഇങ്ങനെ രോഗവാഹികളാകുന്ന സസ്യഭുക്കുകളെ തിന്നുന്ന മാംസഭുക്കുകൾക്കും ആന്ത്രാക്സ് വരാം. രോഗവാഹികളാകുന്നസസ്യഭുക്കുകളുടെ മാംസം ഭക്ഷിക്കുകയോ മറ്റുവിധം ഇവയുമായി സമ്പർക്കം പുലർത്തുകയോ ചെയ്യുന്ന മനുഷ്യനു ഇവയിൽനിന്നും രോഗം പകരാം.  നൂറു കിലോ ആന്ത്രാക്സിനു മൂന്നു മില്ല്യൻ ജനങ്ങളെ കൊന്നൊടുക്കുവാൻ സാധിക്കും  !

seeing-anthrax-saved-us-and-other-lessons-22-638രണ്ടാം ലോക മഹാ യുദ്ധ കാലത്ത് ബ്രിട്ടണ്‍ പല ജൈവായുധങ്ങളും പരീക്ഷിച്ചിരുന്നു . പക്ഷെ ആന്ത്രാക്സിന്റെ നശീകരണ ശേഷി അന്ന് അജ്ഞാതമായിരുന്നു . ഇതിനായി അ വർ തിരഞ്ഞെടുത്തത് സ്കോട്ടിഷ്  ദ്വീപായ Gruinard ആയിരുന്നു. രണ്ട് കിലോമീറ്റർ വീതിയും ഒരു കിലോമീറ്റർ നീളവുമുള്ള ഓവൽ ആകൃതിയിൽ ഉള്ള ഒരു ചെറു ദ്വീപാണ് Gruinard. കരയിൽ നിന്നും അധിക ദൂരമില്ലാത്ത ഈ ദ്വീപിലെ ഒരു കൂട്ടം ആടുകളിൽ ആണ് ആന്ത്രാക്സ് പരീക്ഷിച്ചത് . ഒരു തുറന്ന സ്ഥലത്ത് ആടുകളെ മേയാൻ വിട്ടതിന് ശേഷം അനേകം  ആന്ത്രാക്സ്  സ്പോര്‍ ബോംബുകള്‍  (“Vollum 14578“) പൊട്ടിച്ചാണ് പരീക്ഷണത്തിന്‌ തുടക്കം കുറിച്ചത് . മൂന്നു ദിവസത്തിനുള്ളിൽ ആടുകളെല്ലാം തന്നെ ചത്തൊടുങ്ങി . 520 ഏക്കർ ഉള്ള ഈ ദ്വീപ്‌ പിന്നീട് 48 കൊല്ലങ്ങളോളം വിജനമായി തന്നെ കിടന്നു . അധികാരികൾ അങ്ങോട്ടേക്കുള്ള പ്രവേശനവും നിരോധിച്ചു . ഇവിടെ നടന്ന പരീക്ഷണങ്ങളിൽ നിന്നും മനസ്സിലായത്‌ , ഒരു അന്ത്രാക്സ് ബോംബിന് ഒരു നഗരത്തെ മൂന്നു തലമുറകളോളം തരിശാക്കി ഇടാൻ സാധിക്കും എന്നാണ് ! 1986 ൽ ആണ് ഇങ്ങോട്ടേക്കു തിരിഞ്ഞു നോക്കാൻ ബ്രിട്ടണ്‍ തീരുമാനിച്ചത് .

image

ആന്ത്രാക്സിനെ നിർവ്വീര്യമാക്കാൻ, 280 ടണ്‍ ഫോമാൾഡിഹൈഡ്  2000 ടണ്‍ സമുദ്ര ജലത്തിൽ ലയിപ്പിച്ച് ദ്വീപിലാകമാനം തളിച്ചു . മേൽ മണ്ണ് മുഴുവനും ചീകിയെടുത്ത് പ്രത്യേകം ശുദ്ധീകരിച്ചു . ഇതെല്ലാം കഴിഞ്ഞ് മറ്റൊരുകൂട്ടം ആടുകളെ മേയാൻ വിട്ടു . അവയുടെ ആരോഗ്യ നില പഠിച്ചപ്പോൾ ആന്ത്രാക്സ് പൂർണ്ണമായും ദ്വീപ്‌ വിട്ടു പോയി എന്ന് ശാസ്ത വിശാരദന്മ്മാർ ഉറപ്പിച്ചു . പക്ഷെ അങ്ങോട്ട്‌ പോകാൻ ആളുകൾക്ക് ഭയമായിരുന്നു . 1990 ൽ ബ്രിട്ടീഷ് ജൂനിയർ പ്രധിരോധ മന്ത്രി Michael Neubert , ദ്വീപിലൂടെ അര മൈൽ നടക്കുകയും മുന്നറിയിപ്പ് ബോർഡ് നീക്കം ചെയ്തു കൊണ്ട് ദ്വീപ്‌ സുരക്ഷിതമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു (Fit for habitation by man and beast). ഇന്ന് ഒരു സ്വകാര്യ വ്യക്തിയുടെ കീഴിലാണ് ദ്വീപ്‌ .

Gruinard_Island

 

Image