മനുഷ്യൻ കേട്ടിട്ടുള്ള ഏറ്റവും വലിയ ശബ്ദം !!

Share the Knowledge
നാം നിത്യ ജീവിതത്തിൽ കേട്ടിട്ടുള്ള ഏറ്റവും വലിയ ശബ്ദം ഏതാണ് ? ഇടി മിന്നലിന്റെ ശബ്ദം തന്നെ . നൂറ്റിയിരുപതു ഡെസിബെൽ ആണ് അതിന്റെ ശക്തി . എന്നാൽ ജെറ്റ് എഞ്ചിൻ സ്റ്റാർട്ടാകുന്നതും , പീരങ്കി തുപ്പുന്നതും, അമിട്ട് പൊട്ടുന്നതും ഇതിലും ശബ്ദത്തിലാണ് . പക്ഷെ ഇതൊക്കെ അതാതു ശബ്ദങ്ങളുടെ സ്രോതസുകളുടെ അടുത്ത് നിന്ന് കേട്ടാൽ മാത്രമേ നമ്മുക്ക് ഭീകരമായി തോന്നുകയുള്ളൂ . എന്നാൽ ആധുനിക മനുഷ്യൻ കേട്ടിട്ടുള്ള ഏറ്റവും ശക്തിയേറിയ ശബ്ദം ഇതൊന്നുമല്ല . 1883 ൽ ഇന്തോനേഷ്യയിലെ ക്രാക്കതൂവ (Krakatoa) അഗ്നിപർവ്വതം പൊട്ടിത്തെറിച്ചപ്പോൾ ആയിരുന്നു അത് . 4,800 km അപ്പുറം വരെ ആ ഭീകര ശബ്ദം കേട്ടു !! 180 Decibels ന് മേലെ ആയിരുന്നു ആ ശബ്ദത്തിന്റെ ശക്തി !  പൊട്ടിത്തെറി മൂലമുണ്ടായ സുനാമിയിൽ 36,417 പേരാണ് കൊല്ലപ്പെട്ടത് . Krakatoa ദ്വീപ്‌ ഏറെക്കുറെ പൂർണ്ണമായും ഇല്ലാതായി .പൊട്ടിത്തെറിയുടെ ശക്തി കണക്കാക്കിയാൽ ഹിരോഷിമയിൽ ഇട്ട ആറ്റം ബോംബിനെക്കൾ 13,000 മടങ്ങ്‌ ആയിരുന്നു !മൗരീഷ്യസ് ആണ് ഈ പൊട്ടിത്തെറി കേട്ട ഏറ്റവും അകലെയുള്ള സ്ഥലം . പക്ഷെ ഈ വിസ്ഫോടനത്തിൽ നിന്നും പുതിയൊരു ദ്വീപും, അഗ്നി പർവ്വതവും ഉടലെടുത്തു . അതാണ്‌ ആദ്യത്തെ ചിത്രത്തിൽ കാണുന്ന Anak Krakatau, or “Child of Krakatoa”.
Map_krakatau
ഇപ്പോഴും സജീവമായ ക്രാക്കതൂവയുടെ ഈ “കുട്ടി” വളരെയധികം പൊടിയും ചാരവും നിത്യേന പുറം തള്ളുന്നുണ്ട് . തൻമ്മൂലം Anak Krakatau യുടെ ഉയരം വർഷം അഞ്ചു മീറ്റർ എന്ന കണക്കിനാണ് വർദ്ധിക്കുന്നത് ! ഇങ്ങനെ 130 സജീവ അഗ്നി പർവ്വതങ്ങൾ ആണ് ഇന്തോനേഷ്യയിൽ ഉള്ളത് !
Anak Krakatau
Image

ഒരു അഭിപ്രായം പറയൂ