False peak

മരുഭൂമിയിലെ മരീചിക എന്ന് നാം കേട്ടിട്ടുണ്ട് . ചുട്ടു പൊള്ളുന്ന മണലിലും അതിനു മുകളിലുള്ള ചൂട് വായുവിലും സൂര്യ പ്രകാശത്തിനു ഉണ്ടാവുന്ന ദിശാ വ്യതിയാനമാണ് മരീചികക്ക് കാരണം. ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ മരുഭൂമിയിലെ യാത്രക്കാരെ തെറ്റായ ദിശയിലേക്കു നയിക്കുന്നു . എന്നാൽ മല കയറ്റക്കാർക്കും ഇത് പോലെ അബദ്ധം പറ്റാറുണ്ട് . യഥാർത്ഥത്തിൽ ഉയരം താരതമ്യേന കുറഞ്ഞ മല, ഒപ്റ്റിക്കൽ ഇല്ല്യൂഷൻ മൂലം ഏറ്റവും ഉയരമുള്ളതായി തോന്നും ! എന്നാൽ ആ മല വലിഞ്ഞു കയറിക്കഴിയുമ്പോൾ ആണ് അതിനെക്കാൾ ഉയരമുള്ള മറ്റൊരു മല മുന്നിൽ തെളിയുന്നത് ! അപ്പൂർവ്വമായ ഭൂപ്രകൃതി മൂലമുണ്ടാകുന്ന ഈ പ്രതിഭാസം മൂലം തെറ്റായി കാണുന്ന കൊടുമുടിയെ False peak എന്നാണ് വിളിക്കുക . അമേരിക്കയിലെ ഗ്ലേസിയർ നാഷണൽ പാർക്കിലുള്ള ഫോൾസ് പീക്ക് ആയ Mount Grinnell ആണ് ചിത്രത്തിൽ കാണുന്നത് . Swiftcurrent തടാക തീരത്തുള്ള Many Glacier Hotel സമുച്ചയത്തിൽ നിന്നും നോക്കിയാൽ ഏറ്റവും ഉയരമുള്ള മലയായി ഇത് തോന്നും ! ഇതിനടുത്തുള്ള മറ്റു രണ്ടു മലകൾക്ക് ( Mount Gould and Mount Wilbur) ഇതിനെക്കാൾ ഉയരമുണ്ട് !

 

Image

ഒരു അഭിപ്രായം പറയൂ