ഇയാ താഴ്‌വര – പോരാളികളുടെ ഒളി സങ്കേതം !!!

Share the Knowledge

പന്ത്രണ്ടാം നൂറ്റാണ്ടിൽ ജപ്പാന്റെ സാംസ്കാരിക ചരിത്രം മാറ്റി മറിച്ച വൻ യുദ്ധമായിരുന്നു Genpei യുദ്ധം . Taira ഗോത്രക്കാരും Minamoto വർഗ്ഗവും തമ്മിലായിരുന്നു അത് . പോരാട്ടത്തിൽ പരാജയപ്പെട്ട Taira സമുറായികൾ ഒട്ടു മിക്കവരും പാരമ്പര്യമനുസരിച്ച് ആത്മഹത്യ ചെയ്തു . പിന്നെയും ബാക്കിയുണ്ടായിരുന്നവർ ( കൂടുതലും സ്ത്രീകളും , കുട്ടികളും പിന്നെ വൃദ്ധരും ) ഇന്നും മനുഷ്യന് പെട്ടന്ന് എത്തിപ്പെടാൻ അപ്രാപ്യമായ തെക്കൻ ജപ്പാനിലെ ഇയാ താഴ്‌വരയിലേക്ക് പലായനം ചെയ്തു . പിന്നീടാരും നൂറ്റാണ്ടുകളോളം അങ്ങോട്ടേക്ക് പോയില്ല . പക്ഷെ അഭയാർഥികളുടെയും കൊള്ളക്കാരുടെയും അവസാന അഭയ കേന്ദ്രമായിരുന്നു ഇയാ താഴ്‌വര! നൂറ്റാണ്ടുകൾക്കു ശേഷം ആധുനിക മനുഷ്യൻ അവിടേക്ക് ചെന്നപ്പോൾ തോറ്റൊടിയവരുടെയും പലായനം ചെയ്തവരുടെയും പിൻ തലമുറക്കാരെ ആണ് അവിടെ പ്രതീക്ഷിച്ചത് . പക്ഷെ അവിടെ ആരും ഉണ്ടായിരുന്നില്ല ! ദുർഗടമായ ഭൂപ്രകൃതിയും പ്രതികൂലമായ കാലാവസ്ഥയും അവരെ ഉൻമ്മൂലനം ചെയ്തിരിക്കാം .

iya-valley

പക്ഷെ ഇന്ന് ഇയാ താഴ്‌വര ജപ്പാന്റെ സൌന്ദര്യത്തിന്റെ പ്രതീകമാണ് . “തോറ്റോടിയ ” Taira കൾ നിർമ്മിചുവെന്നു കരുതുന്ന വേരുകളും, വള്ളികളും കൊണ്ടുള്ള തൂക്കുപാലങ്ങൾ (Vine-made suspension bridge) ആണ് ഇവിടുത്തെ മുഖ്യ ആകർഷണം . നമ്മുടെ മേഘാലയയിൽ ഉള്ളത് പോലെ ഇവിടെയും Iya-gawa നദിയുടെ ഇരുവശങ്ങളിലും ഉള്ള മരങ്ങളുടെ വള്ളികളാണ് തമ്മിൽ യോജിപ്പിച്ച് പാലമായി രൂപപ്പെടുത്തിയെടുത്തത് . ഇതുപോലത്തെ പതിമ്മൂന്നെണ്ണം പണ്ട് സമുറായികൾ നിർമ്മിച്ചിരുന്നുവെങ്കിലും മൂന്നെണ്ണം മാത്രമേ കാലത്തെ അതിജീവിച്ചുള്ളൂ . ഇതിൽ 45 മീറ്റർ നീളവും 14 മീറ്റർ ഉയരവും ഉള്ള Iya Kazurabashi ആണ് ഏറ്റവും വലുത് . നശിക്കാറായ ഇതിനെ ഇപ്പോൾ സ്റ്റീൽ കേബിളുകൾ കൊണ്ട് ബാലപ്പെടുതിയിട്ടുണ്ട് .

Image

ഒരു അഭിപ്രായം പറയൂ