New Articles

Nfcയുടെയും Bluetooth ന്‍റെയും കഥ

ചില കണ്ടുപിടിത്തങ്ങള്‍ക്ക് അവയുടെ മുന്‍ഗാമികളേക്കാള്‍ വേഗം കുറവായിരിക്കും. പക്ഷേ ചരിത്രം കനിഞ്ഞനുഗ്രഹിക്കുക ഈ രണ്ടാമനെയായിരിക്കും. കാരണം രണ്ടാമന് മുന്‍ഗാമിക്കില്ലാത്ത ഒരു പ്രത്യേകതയെങ്കിലും കാണും. അത്തരമൊന്നാണ് എന്‍.എഫ്.സി എന്ന നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍. ബ്ളൂടൂത്തും വൈ ഫൈയും പോലെ വയറുകളില്ലാതെ രണ്ട് ഉപകരണങ്ങള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറാനുള്ള സാങ്കേതികവിദ്യയാണിത്. സ്മാര്‍ട്ട് ഫോണുകളും ടാബ്ലറ്റുകളും രംഗം വാഴുമ്പോഴാണ് എന്‍.എഫ്.സിക്ക് പ്രാധാന്യം കൈവന്നത്. ഇപ്പോഴാണിത് നാലാള്‍ അറിയുന്നതെങ്കിലും ഏറെ പഴയ വിദ്യയാണിത്. നിലവില്‍ 160ലധികം അംഗങ്ങളുള്ള എന്‍.എഫ്.സിഫോറമാണ് ഈ വിദ്യയുടെ പ്രചാരകരും ഉപകരണങ്ങള്‍ക്ക് സര്‍ട്ടിഫൈ ചെയ്യുന്നതും. 2004ല്‍ നോക്കിയ, ഫിലിപ്സ്, സോണി എന്നിവര്‍ ചേര്‍ന്നാണ് ഫോറം രൂപവത്കരിച്ചത്. 2006ല്‍ നോക്കിയ പുറത്തിറക്കിയ 6131 ആണ് ആദ്യ എന്‍.എഫ്.സി ഫോണ്‍. 2010ല്‍ ഇറങ്ങിയ സാംസങ് നെക്സസ് എസ് ആദ്യ എന്‍.എഫ്.സി ആന്‍ഡ്രോയിഡ് ഫോണെന്ന ഖ്യാതി നേടി.
പണ്ട് മൊബൈലുകളില്‍ വിവരങ്ങള്‍ കൈമാറാന്‍ ഇന്‍ഫ്രാറെഡ് എന്ന കണ്ണില്‍പ്പെടാത്ത ചുവന്ന രശ്മിയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിന്‍െറ വേഗക്കുറവ് അനുഗ്രഹമാക്കി ബ്ളൂടൂത്ത് കസേര പിടിച്ചെടുക്കുകയായിരുന്നു. ഇപ്പോഴും ടി.വിയുടെയും മറ്റും റിമോട്ടുകളില്‍ ഇന്‍ഫ്രാറെഡാണ് ഉപയോഗിക്കുന്നത്. നേര്‍ക്കുനേര്‍ വരുന്ന തടസ്സങ്ങള്‍ (അല്‍പം കട്ടിയുള്ള കടലാസ് ആയാല്‍പോലും) തുളച്ചുകടക്കാനോ മറികടക്കാനോ ഉള്ള ശേഷി ഇന്‍ഫ്രാറെഡിനില്ല. ഉപകരണങ്ങള്‍ തമ്മില്‍ മുട്ടിയുരുമ്മിയിരിക്കുകയും വേണം. സെക്കന്‍ഡില്‍ 114 കിലോ ബിറ്റ്സ് ആയിരുന്നു സ്ളോ സ്പീഡ് ഇന്‍ഫ്രാറെഡിന്‍െറ വേഗം.
100 മീറ്റര്‍ ദൂരം വയര്‍ലെസ് വിവര കൈമാറ്റം സാധ്യമാവുന്ന വൈ ഫൈ, 10-20 മീറ്റര്‍ വരെ ദൂരപരിധിയുള്ള ബ്ളൂടൂത്ത് എന്നിവയെ അപേക്ഷിച്ച് എന്‍.എഫ്.സിയുടെ ദൂരം കുറവാണ്. എന്‍.എഫ്.സിയില്‍ എതാണ്ട് 10 സെ.മീ മാത്രമേ ഉപകരണങ്ങള്‍ തമ്മില്‍ അകലം പാടുള്ളൂ. തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ വെയ്ക്കണം. സെക്കന്‍ഡില്‍ 106 മുതല്‍ 424 കിലോ ബിറ്റ്വരെയേ എന്‍.എഫ്.സിയിലൂടെ ഡാറ്റ വിനിയം ചെയ്യാനാവൂ. ഇത് ബ്ളൂടൂത്തിനേക്കാള്‍ കുറവാണ്. ബ്ളൂടൂത്ത് 2.0 വേര്‍ഷനില്‍ സെക്കന്‍ഡില്‍ 2.1 മെഗാബിറ്റ് വരെ വേഗമുണ്ട്. കുറഞ്ഞ ബാറ്ററി ചാര്‍ജ് ഉപയോഗിക്കുന്ന ബ്ളൂടൂത്ത് 4.0 എന്ന ലോ എനര്‍ജി വേര്‍ഷനേക്കാളും കുറഞ്ഞ വേഗതയാണുള്ളത്.
ഇത്രയൊക്കെ കുറവുകള്‍ ഉണ്ടെങ്കിലും എന്‍.എഫ്.സിയെ പ്രിയങ്കരമാക്കുന്നത് ബ്ളൂടൂത്തിനേക്കാള്‍ വേഗത്തില്‍ രണ്ട് ഉപകരണങ്ങള്‍ തമ്മില്‍ കണക്ടുചെയ്യാനുള്ള ശേഷിയാണ്. ബ്ളൂടൂത്തില്‍ രണ്ട് ഉപകരണങ്ങള്‍ തമ്മില്‍ പെയറു ചെയ്യണം. വൈ ഫൈയില്‍ പാസ്വേര്‍ഡ് നല്‍കി പെയറുചെയ്യണം. എന്‍.എഫ്.സിയില്‍ അതുവേണ്ട. വെറുതെ അടുത്തു പിടിച്ചാല്‍ മതി. ഒരു സെക്കന്‍ഡിന് മുമ്പെ ഉപകരണങ്ങള്‍ തമ്മില്‍ തനിയെ കണക്ടഡായി ഡാറ്റകള്‍ കൈമാറിക്കൊള്ളും. മാത്രമല്ല, ബ്ളൂടൂത്തില്‍ വിവര വിനിമയത്തിന് രണ്ട് ഉപകരണങ്ങളും ഒരേസമയം ഓണായിരിക്കണം. എന്‍.എഫ്.സിയില്‍ ഇതിന്‍െറ ആവശ്യമില്ല. ഏതെങ്കിലും ഒരു ഉപകരണം മാത്രം ഓണായിരുന്നാല്‍ മതി. ഓഫായിരിക്കുന്ന ഫോണുമായി ഓണായ ഉപകരണം വേഗത്തില്‍ കണക്ടായിക്കൊള്ളും. ഇനി രണ്ടും ഓണാണെങ്കില്‍ ഒന്ന് മറ്റൊന്നിന്‍െറ റേഡിയോ തരംഗത്തെ നിഷ്ക്രിയമാക്കി ഡാറ്റ അയച്ചുകൊള്ളും. എന്‍.എഫ്.സിയുടെ റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് വൈദ്യുതി ചാര്‍ജില്ലാത്ത ചിപ്പ് ഘടിപ്പിച്ച ടാഗ്, സ്മാര്‍ട്ട്് പോസ്റ്റര്‍, സ്റ്റിക്കര്‍, കാര്‍ഡ് എന്നിവയുമായും ആശയവിനിമയം സാധ്യമാണ്. ടാഗിലെയോ കാര്‍ഡിലെയോ വിവരങ്ങള്‍ വായിക്കാന്‍ എന്‍.എഫ്.സി ശേഷിയുള്ള ഫോണ്‍ സമീപം കൊണ്ടുചെന്നാല്‍ മതി. മൊബൈലിലെ ഒരു ക്ളിക്കിലൂടെ ബസ് ടിക്കറ്റ്, സിനിമാ ടിക്കറ്റ് എന്നിവയെടുക്കാം. കാര്‍ സ്റ്റാര്‍ട്ട്ചെയ്യാം. താക്കോലില്ലാതെ ഫോണുപയോഗിച്ച് വീടിന്‍െറ വാതില്‍ തുറക്കാം. എന്‍.എഫ്.സി പേയ്മെന്‍റ് ഉപകരണത്തിനടുത്ത് മൊബൈല്‍ കാട്ടി കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാം. ഐ.ഡി കാര്‍ഡിന് പകരം വിവരങ്ങള്‍ രേഖപ്പെടുത്തിയ സ്മാര്‍ട്ട്് കാര്‍ഡ് ഉപയോഗിക്കാം. ഈ കാര്‍ഡിനടുത്ത് ഫോണ്‍ കൊണ്ടുവന്നാല്‍ വിവരങ്ങള്‍ വായിക്കാന്‍ കഴിയും. ഒന്നിലധികം കളിക്കാരുള്ള ഗെയിംകളിക്കാനും സൗകര്യമാണ്. അങ്ങനെ നിരവധി സൗകര്യങ്ങളാണ് ഒറ്റ മൊബൈല്‍ ഫോണിലൂടെ എന്‍.എഫ്.സി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ വൈ ഫൈ കണക്ഷന്‍ വേഗത്തില്‍ സ്ഥാപിക്കാനും ബ്ളൂടൂത്ത് കണക്ഷന്‍െറ വേഗം കൂട്ടാനും എന്‍.എഫ്.സി ഉപയോഗിക്കാം. എന്‍.എഫ്.സി സൗകര്യമുള്ള വൈ ഫൈ കേന്ദ്രങ്ങളില്‍ മൊബൈല്‍ വേഗത്തില്‍ കണക്ടാവും. എന്‍.എഫ്.സിയുണ്ടെങ്കില്‍ ബ്ളൂടൂത്തും വേഗത്തില്‍ പെയറായിക്കൊള്ളും.
ആന്‍ഡ്രോയിഡ് ഫോണുകളിലുള്ള ഗൂഗിള്‍ വാളറ്റ് എന്‍.എഫ്.സി ഉപയോഗിക്കുന്ന മൊബൈല്‍ പേയ്മെന്‍റ് സംവിധാനമാണ്. നമ്മുടെ അക്കൗണ്ട് വിവരങ്ങള്‍ വാളറ്റില്‍ നല്‍കിയാല്‍ എവിടെയും ഫോണില്‍ വിരല്‍ അമര്‍ത്തി പണമടയ്ക്കാം.!!
Bluetooth


വയര്‍ലെസ് എന്നു കേട്ടാല്‍ മനസ്സിലാദ്യമെത്തുന്നത് മെലിഞ്ഞു കുടവയറുള്ള ഒരു പൊലീസുകാരനായിരിക്കും എന്നത് പോലെ ബ്ളൂടൂത്ത് എന്നു കേട്ടാല്‍ ആദ്യം മനസ്സിലെത്തുക മള്‍ട്ടിമീഡിയ ഫയലുകള്‍ അനര്‍ഗളം പ്രവഹിക്കുന്ന ഒരു മൊബൈല്‍ ഫോണായിരിക്കും.

മൊബൈല്‍ ഫോണിനപ്പുറത്ത് ഒരു നീറ് ഉപകരണങ്ങളിലേക്ക് ബ്ളൂടൂത്ത് സാങ്കേതികവിദ്യ കടന്നുകയറിയെങ്കിലും സാധാരണജനത്തിന് ബ്ളൂടൂത്ത് എന്നു പറഞ്ഞാല്‍ മൊബൈല്‍ ഫോണിടപാടുകളാണ്. സ്വകാര്യ മേഖലാ നെറ്റ്വര്‍ക്കുകളില്‍ ഹ്രസ്വദൂരവിവര കൈമാറ്റം സാധ്യമാക്കുന്ന വയര്‍ലെസ് പ്രോട്ടോക്കോള്‍ ആണ് ബ്ളൂടൂത്ത്.

മൊബൈല്‍ പോമ്, ടെലിഫോണ്‍, ലാപ്ടോപ്, പിസി, ജിപിഎസ് റസീവര്‍, ഡിജിറ്റല്‍ ക്യാമറ, വിഡിയോ ഗെയിം കണ്‍സോള്‍ തുടങ്ങി വാണിജ്യ, ശാസ്ത്ര സാങ്കേതിക, വൈദ്യശാസ്ത്രരംഗങ്ങളില്‍ ഇന്ന് ബ്ളൂടൂത്ത് സാങ്കേതികവിദ്യ അനിവാര്യമാണ്.

ബ്ളൂടൂത്ത് ‘രാജാവ് തന്നെ

ഈ നൂറ്റാണ്ടില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ഉപകരണം മൊബൈല്‍ ഫോണാണെങ്കില്‍ ഏറ്റവും പ്രചാരം നേടിയ സാങ്കേതികവിദ്യയാണ് ബ്ളൂടൂത്ത്. സൂപ്പര്‍ ഹിറ്റായി മാറിയ ബ്ളൂടൂത്തിന്റെ പേരും ലോഗോയും വന്ന വഴി രസകരമാണ്. പത്താം നൂറ്റാണ്ടില്‍ ഡെന്‍മാര്‍ക്ക് ഭരിച്ചിരുന്ന ഹാരള്‍ഡ് ബ്ലാടാന്‍ഡ് രാജാവിന്റെ മറ്റൊരു പേരായിരുന്നു ഹാരള്‍ഡ് ബ്ളൂടൂത്ത്.

ബ്ളൂബെറി പലങ്ങള്‍ ധാരാളം കഴിക്കുമായിരുന്ന രാജാവിന്റെ പല്ലിന് വന്നു ചേര്‍ന്ന നീലനിറമാണ് ബ്ളൂടൂത്ത് എന്ന പേര് രാജാവിന് നല്‍കിയതെന്ന് മറ്റൊരു കഥ. നോര്‍വേയിലും സ്വീഡനിലും ഡെന്‍മാര്‍ക്കിലുമായി ചിതറിക്കിടന്ന വിവിധ പോരാട്ടസംഘടനകളെ ഏകോപിപ്പിക്കുന്നതിന് മുന്‍കൈയെടുന്ന ഹാരള്‍ഡ് ബ്ളൂടൂത്തിന്റെ പേരാണ് മൊബൈല്‍, കംപ്യൂട്ടിങ്, ഓട്ടോമോട്ടീവ് മേഖലകളെ ഏകോപിപ്പിക്കാന്‍ പര്യാപ്തമായ ഈ സാങ്കേതികവിദ്യയ്ക്ക് ചേരുന്നതെന്ന് അതിന്റെ സംഘാടകര്‍ക്ക് തോന്നിയതില്‍ അദ്ഭുതപ്പെടാനില്ലല്ലോ.

NFC-logo-forum

ബ്ളൂടൂത്ത് സെപ്ഷല്‍ ഇന്ററസ്റ്റ് ഗ്രൂപ്പ്.

എറിക്സണ്‍, ഐബിഎം, ഇന്റല്‍, തോഷിബ, നോക്കിയ എന്നീ അഞ്ച് കമ്പനികള്‍ ചേര്‍ന്ന് 1998ലാണ് ബ്ളൂടൂത്ത് സെപ്ഷല്‍ ഇന്ററസ്റ്റ് ഗ്രൂപ്പ് രൂപീകരിക്കുന്നത്. ത്രീ കോം, ലൂസെന്റ്, മൈക്രോസോഫ്ട്, മോട്ടോറോള തുടങ്ങിയ കമ്പനികള്‍ 1999ല്‍ ഒപ്പം ചേര്‍ന്നു. ഇന്ന് ലോകമെങ്ങും നിന്നുള്ള വിവിധ കമ്പനികവ് ചേര്‍ന്ന് ബ്ളൂടൂത്ത് സെപ്ഷല്‍ ഇന്ററസ്റ്റ് ഗ്രൂപ്പിലെ ആകെ അംഗങ്ങള്‍ പതിനായിരത്തിലേറെ.

ബ്ളൂടൂത്തിന്റെ പത്ത് വര്‍ഷങ്ങള്‍

1998.
അഞ്ചു കമ്പനികള്‍ ചേര്‍ന്ന് ബ്ളൂടൂത്ത് സ്പെഷല്‍ ഇന്ററസ്റ്റ് ഗ്രൂപ്പ് രൂപീകരിച്ചു.
വര്‍ഷാവസാനത്തോടെ ബ്ളൂടൂത്ത് സ്പെഷല്‍ ഇന്ററസ്റ്റ് ഗ്രൂപ്പില്‍ 400 അംഗങ്ങളായി.
ബ്ളൂടൂത്ത് എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചു.

1999.
ബ്ളൂടൂത്ത് വേര്‍ഷന്‍ 1.0 പുറത്തിറക്കി.
അംഗങ്ങളായ എന്‍ജിനീയര്‍മാര്‍ക്കു വേണ്ടി ബ്ളൂടൂത്ത് സ്പെഷല്‍ ഇന്ററസ്റ്റ് ഗ്രൂപ്പ് ആദ്യത്തെ അണ്‍പ്ളഗ് ഫെസ്റ്റ് സംഘടിപ്പിച്ചു.
കോംഡെക്സ് ടെക്നോളജി ഷോയില്‍ ബ്ളൂടൂത്തിന് ബെസ്റ്റ് ഓഫ് ഷോ ടെക്നോളജി അവാര്‍ഡ്.

2000.
ബ്ളൂടൂത്ത് ഉള്ള ആദ്യത്തെ മൊബൈല്‍ ഫോണ്‍ വിപണിയില്‍.
ബ്ളൂടൂത്ത് ഉള്ള ആദ്യത്തെ കംപ്യൂട്ടര്‍ കാര്‍ഡ്.
ബ്ളൂടൂത്ത് ഉള്ള ആദ്യത്തെ പ്രോട്ടോടൈപ്പ് മൌസ്.
ബ്ളൂടൂത്ത് ഉള്ള ആദ്യത്തെ യുഎസ്ബി ഡോംഗിള്‍.
ബ്ളൂടൂത്ത് ഉള്ള ആദ്യത്തെ വിവിധോദ്ദേശ്യ കംപ്യൂട്ടര്‍ ചിപ്പ്.
ബ്ളൂടൂത്ത് ഉള്ള ആദ്യത്തെ ഹെഡ്സെറ്റ്.

2001.
ബ്ളൂടൂത്ത് ഉള്ള ആദ്യത്തെ കംപ്യൂട്ടര്‍ പ്രിന്റര്‍.
ബ്ളൂടൂത്ത് ഉള്ള ആദ്യത്തെ ലാപ്ടോപ്പ്.
ബ്ളൂടൂത്ത് ഉള്ള ആദ്യത്തെ ഹാന്‍ഡ്സ് ഫ്രീ കാര്‍ കിറ്റ്.
ബ്ളൂടൂത്ത് സ്പെഷല്‍ ഇന്ററസ്റ്റ് ഗ്രൂപ്പ് ഒരു സ്വകാര്യവ്യാപാര സംഘടനായി മാറി.

2002.
ബ്ളൂടൂത്ത് ഉള്ള ആദ്യത്തെ കീബോര്‍ഡ്-മൌസ് കോംബോ.
ബ്ളൂടൂത്ത് ഉള്ള ആദ്യത്തെ ജിപിഎസ് റസീവര്‍.
ബ്ളൂടൂത്തുള്ള ഉല്‍പ്പന്നങ്ങളുടെ എണ്ണം ഏകദേശം 500 കവിഞ്ഞു.
ബ്ളൂടൂത്ത് ഉള്ള ആദ്യത്തെ ഡിജിറ്റല്‍ ക്യാമറ.

2003.
ബ്ളൂടൂത്ത് ഉള്ള ആദ്യത്തെ എംപി 3 പ്ലേയര്‍.
ബ്ളൂടൂത്ത് വേര്‍ഷന്‍ 1.2 പുറത്തിറക്കി.
ബ്ളൂടൂത്ത് ഉല്‍പന്നങ്ങളുടെ കയറ്റുമതി ആഴ്ചയില്‍ 10 ല”ക്ഷത്തിലേറെയായി.
ആദ്യത്തെ അംഗീകൃത ബ്ളൂടൂത്ത് മെഡിക്കല്‍ ഉപകരണം.

2004.
ബ്ളൂടൂത്ത് വേര്‍ഷന്‍ 2.0 പുറത്തിറക്കി.
ബ്ളൂടൂത്ത് സാങ്കേതികവിദ്യ ഉള്ള ഉല്‍പന്നങ്ങളുടെ എണ്ണം രണ്ടര കോടിയായി ഉയര്‍ന്നു.
ബ്ളൂടൂത്ത് ഉല്‍പന്നങ്ങളുടെ കയറ്റുമതി ആഴ്ചയില്‍ 30 ല”ക്ഷത്തിലേറെയായി.
ബ്ളൂടൂത്ത് ഉള്ള ആദ്യത്തെ സ്റ്റീരിയോ ഹെഡ്സെറ്റ്.

2005.
ബ്ളൂടൂത്ത് ഉല്‍പന്നങ്ങളുടെ കയറ്റുമതി ആഴ്ചയില്‍ 50 ല”ക്ഷത്തിലേറെയായി.
ബ്ളൂടൂത്ത് സ്പെഷല്‍ ഇന്ററസ്റ്റ് ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം 4000 കവിഞ്ഞു.
വാഷിങ്ടണില്‍ പ്രധാന ഓഫിസും സ്വീഡണ്‍, ഹോങ്കോങ് എന്നിവിടങ്ങവില്‍ സബ് ഓഫിസുകളുമായി ബ്ളൂടൂത്ത് സ്പെഷല്‍ ഇന്ററസ്റ്റ് ഗ്രൂപ്പ് ഓഫിസുകള്‍ തുടങ്ങി.

ആദ്യത്തെ ബ്ളൂടൂത്ത് സണ്‍ഗാസ്സ്.

2006.
ആദ്യത്തെ ബ്ളൂടൂത്ത് വാച്ച്. 
ഇപ്പോള്‍ ബ്ളൂടൂത്ത് സാങ്കേതികവിദ്യ ഉള്ള ഉല്‍പന്നങ്ങളുടെ എണ്ണം 10 കോടിയില്‍ കവിഞ്ഞിട്ടുണ്ട്..!!!

BY Many Vendar

 

The symbol of bluetooth is inspired from the ancient runic script which was used to write germanic languages before the Latin alphabet was introduced. https://en.wikipedia.org/wiki/Berkanan

index (3)

NFC enabled card for paying bus/train fare in SG. This also can be used for purchasing items from stores, can pay toll, can pay parking costs and it even can be topped up using a phone with NFC smile

 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers