പച്ചമാങ്ങാ സംഭാരം

Share the Knowledge

വേനല്‍ച്ചൂട് കുറയ്ക്കാന്‍ പച്ചമാങ്ങാ സംഭാരം

കേരളത്തില്‍ വേനല്‍ക്കാലത്ത് മാങ്ങാ സുലഭമാണ്. നാടന്മാങ്ങ കൊണ്ട് ഉണ്ടാക്കുന്ന സംഭാരം തലമുറകളായി ഉഷ്ണകാലത്തെ ശാരീരികപ്രശ്നങ്ങളെ നേരിടാന്‍ കരുത്തുള്ള പാനീയമായി ഉപയോഗിച്ചുവരുന്നു. പകല്‍ വെയിലേറ്റ് അധ്വാനിച്ചിരുന്ന കര്‍ഷകരും മറ്റു തൊഴിലാളികളും അവരുടെ ശരീരം തണുപ്പിച്ചിരുന്നത് ഈ വിശിഷ്ടപാനീയം കഴിച്ചിട്ടായിരുന്നു. ഇക്കാലത്ത് ഇതിനു വലിയ പ്രചാരം കാണുന്നില്ല.

ഇനി ഇത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. മൂത്ത് വിളയാത്ത( അണ്ടിയുറയ്ക്കും മുമ്പ്) മൂന്ന് നാടന്മാങ്ങ എടുത്ത് തൊലിയോടുകൂടിയ കഴമ്പെടുത് അരകല്ലില്‍ വച്ച് ചതച്ചെടുക്കുക. ഒരു നാടന്‍ പച്ചമുളകും നാലോ അഞ്ചോ ചുവന്ന ഉള്ളിയും ചെറുകഷണം ഇഞ്ചിയും വേറെ ചതച്ചെടുക്കുക. ഒരു ലിറ്റര്‍ തണുത്ത വെള്ളത്തില്‍(കിണര്‍ജലം ആയാല്‍ നന്ന്) ഇവയെല്ലാം ചേര്‍ത്തിളക്കുക. ഒരു പിടി കറിവേപ്പില പിച്ചിക്കീറി ഇടുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കണം. അവസാനമായി നാരകത്തിന്‍റെ മൂത്ത ഒരില കീറി ഞെരടി ചേര്‍ക്കുക. മാങ്ങയുടെ പുളിയുടെ അടിസ്ഥാനത്തില്‍ വെള്ളം കൂട്ടാം. ഇത് അരിച്ചെടുത്ത് ഉപയോഗിക്കാം. കൂടുതല്‍ ഉണ്ടെങ്കില്‍ ശീതീകരണിയില്‍ സൂക്ഷിക്കാം.

By Rajeev Pallikkonam

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ