കോവർ കഴുതകൾ

Share the Knowledge

മനുഷ്യന്‍ ഒഴികെയുള്ള ജന്തുജാലങ്ങളില്‍ ഏറ്റവും ബുദ്ധിയുള്ള ജീവികള്‍ സസ്തനികള്‍ ആണ്.പക്ഷെ മറ്റു സസ്തനികളെപ്പോലെ ബുദ്ധിയുണ്ടായിട്ടും വിഡ്ഢികളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച മൃഗമാണ്‌ കഴുത. 160 AD യില്‍ റോമന്‍ ദാര്‍ശനികനായിരുന്ന അപൂലിയസിന്‍റെ ” ദ ഗോള്‍ഡന്‍ ആസ്”എന്ന കൃതിയിലും ഈസോപ്പ് കഥകളിലും കഴുതയെ ബുദ്ധി ഇല്ലാത്ത മൃഗമായി ചിത്രീകരിച്ചു.ഷേക്സ്പീയര്‍ ”ആസ് ” എന്ന വാക്ക് ബുദ്ധിയില്ലായ്മയുടെയും വിഡ്ഢിത്തത്തിന്‍റെയും പര്യായമായി തന്‍റെ കൃതിയില്‍ പകര്‍ത്തിയപ്പോള്‍ കഴുതകള്‍ ”വിവരമില്ലായ്മയുടെ ”

പട്ടികയിലേക്ക് പൂര്‍ണ്ണമായും തള്ളപ്പെട്ടു.മനുഷ്യര്‍ ഇന്നും കരുതുന്നത് കഴുത തീരെ ബുദ്ധിയില്ലാത്ത മൃഗം എന്നാണ്.പക്ഷെ കഴുതകള്‍ കുതിരയുടെ കുടുബമാണ് അതുകൊണ്ടുതന്നെ കഴുതയ്ക്ക് കുതിരയുടെ അത്രതന്നെ  ബുദ്ധിയുമുണ്ട്‌.കഴുതക്കും ,കുതിരക്കും കൂടി ജനിക്കുന്ന കോവര്‍കഴുതകള്‍ പമ്പരവിഡ്ഢി ആയിട്ടാണ് മനുഷ്യര്‍ കരുതുന്നത്.ആണ്‍കഴുതയും പെണ്‍കഴുതയും ഇണ ചേര്‍ന്ന് ഉണ്ടാകുന്ന കുട്ടികളെ ”മ്യൂള്‍” എന്നാണു പറയുക.പെണ്‍കഴുതയും ,ആണ്‍ കുതിരയും തമ്മില്‍ ഇണ ചേര്‍ന്ന് ഉണ്ടാകുന്ന കുട്ടികളെ  ”ഹിന്നി”എന്നും പറയും.പൊതുവേ കുതിരകള്‍ക്ക് 64 ക്രോമോസോമുകളും ,കഴുതയ്ക്ക് 62 ക്രോമോസോമുകളും ആണ് ഉണ്ടാവുക.പക്ഷെ കുതിരക്കും ,കഴുതക്കും കൂടി ജനിക്കുന്ന കൊവര്‍കഴുതകള്‍ക്ക് 63 ക്രോമോസോമുകളാണ് കണ്ടുവരുന്നത്‌.അതുകൊണ്ട് തന്നെ ഇവക്കു പ്രത്യുത്പാദനശേഷി ഇല്ല.പക്ഷെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കോവര്‍കഴുതകള്‍ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കാറുണ്ട്.മ്യൂളും ഹിന്നിയും ബുദ്ധിയുടെ കാര്യത്തില്‍ കുതിരയോടൊപ്പം നില്‍ക്കുന്നു.കുതിരയേക്കാള്‍ ആയുസ്സും ഇവക്കു കൂടുതലാണ്.കഴുതയെക്കാളും ഭാരം ചുമക്കും എന്നതിനാല്‍ ലോകത്തുള്ള പല രാജ്യങ്ങളിലും കോവര്‍കഴുതകളെ വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുന്നുണ്ട്.കഴുതക്കും ,കോവര്‍കഴുതക്കും ബുദ്ധിയുണ്ട് എന്ന സത്യത്തിലെക്ക് മനുഷ്യര്‍ എന്നെങ്കിലും എത്തിപ്പെടുമെന്ന് ആശ്വസിക്കാം.

By Dinesh MI

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ