New Articles

ദുരൂഹതകൾനിറഞ സ്ഥലങ്ങൾ

ഭൂമിയിൽ നമുക്ക് അറിയാത്തതെന്തും അല്ലെങ്കിൽ മനുഷ്യബുദ്ധിക്കു അതീതമായതെന്തും നിഗൂഡം എന്ന വാക്കിനാൽ വിശേഷിക്കപ്പെടുന്നു..എന്നാൽ ഇതിനർത്ഥം ഇതെല്ലാം കെട്ടുകഥകൾ മാത്രം ആണെന്നല്ല…ചരിത്രത്തിന്റെ താളുകളിൽ എഴുതപ്പെടാത്ത അല്ലെങ്കിൽ സൗകര്യപൂർവ്വം മായിച്ചു കളഞ്ഞ ചില സംഭവങ്ങൾ ഈ നിഗൂടതകല്ക്ക് പിന്നിൽ ഉണ്ട്.അങ്ങനെ ചില നിഗൂഡസ്ഥലങ്ങളെ കുറിച്ചാണ് ഞാൻ പ്രതിപാദിക്കുന്നത്. ഒരു കാര്യം കൂടി ഇതിൽ പറയുന്ന പ്രേതങ്ങളെ ചുറ്റിപറ്റിയുള്ള കഥകൾ അവിടുത്തെ നാടിന്റെയോ നാട്ടുകാരുടെയോ അല്ലെങ്കിൽ മറ്റാരുടെയോ സൃഷ്ടി മാത്രം ആവാം. 

പ്രശസ്ത ഫിക്ഷൻ എഴുത്തുകാരനായ ആമ്പ്രോസ് ബിയേഴ്സ് തന്റെ നോവലുകളുടെ രചനയുടെ ഭാഗമായി ഗോത്രവർഗ്ഗങ്ങളിൽ മറ്റുലോകങ്ങളെപ്പറ്റി നിലനിന്നിരുന്ന വിശ്വാസങ്ങളെപ്പറ്റി പഠിക്കുകയുണ്ടായി..അതിൽ നിന്ന് എന്തൊക്കെയോ ചില സത്യങ്ങൾ അദ്ദേഹം കണ്ടെത്തി.പിന്നീട് ഒരു ദുരൂഹ സാഹചര്യത്തിൽ അദ്ദേഹം തിരോധാനം ചെയ്യപ്പെടുകയാണുണ്ടായത്.അദ്ദേഹത്തിന്റെ വസതിയിൽ നിന്നും ലഭിച്ച ഒരു കത്തിൽ ഇപ്രകാരം എഴുതിയിരുന്നു,.ഞാൻ മറ്റൊരു ഡൈമെൻഷനിലേക്ക് പോവുകയാണ്.ഇനി എന്നെ തിരക്കണ്ട എന്നും…അദ്ദേഹത്തിന്റെ ഒരു നോവലിൽ വിവരിച്ചിരിക്കുന്ന അതേ രീതിയിൽ…ആ നോവലിലെ കഥപാത്രവും ഭൂമി ഉപേക്ഷിച്ച് മറ്റൊരു മാനത്തിലേക്ക് യാത്രയാവുകയായിരുന്നു.

മുൻപ് സൂചിപ്പിച്ചതുപോലെ ഈ ഭൂമിയിൽ തന്നെ നക്ഷത്രലോകത്തേക്ക് യാത്ര സാദ്ധ്യമാകുന്ന അനേകം ഗേറ്റ് വേകൾ ഉണ്ട്.അവയിലൂടെ കടന്നാൽ നമ്മൾ എത്തുക ഒരു പക്ഷേ ലക്ഷക്കണക്കിന് പ്രകാശവർഷങ്ങൾക്കപ്പുറമുള്ള ഒരഞ്ജാത ആവാസവ്യവസ്ഥയിലാകാം അല്ലെങ്കിൽ ഇവിടെത്തന്നെയുള്ള മറ്റൊരു ഡയമെൻഷനിലുള്ള ലോകത്തിൽ…

കാലിഫോർണിയയിലെ എലിസബത്ത് തടാകവും ഇത്തരമൊരു ഗേറ്റ് വേ ആ‍യി കണക്കാക്കുന്നു.

( Inter dimensional Gate way  ).ഈ തടാകം സ്ഥിതി ചെയ്യുന്നത് നോർത്ത് അമേരിക്കൻ ഭൌമപാളിയുടെയും പസഫിക് പാളിയും യോജിക്കുന്ന സാൻ ആൻഡ്രിയാസ് ഫാൾട്ടിലാണ്.

വളരെ പണ്ടുകാലം മുതൽക്കു തന്നെ ഈ തടാകം യു.എഫ്.ഒ സാന്നിദ്ധ്യം കൊണ്ട് പ്രശസ്തമാണ്.പറക്കും തളികകൾ തടാകത്തിലേക്ക് താഴ്ന്ന് അപ്രത്യക്ഷമാകുന്നതും തടാകത്തിൽ നിന്ന് ഉയർന്നുവരുന്നതും സമീപ്രദേശങ്ങളിലുള്ള ജനങ്ങൾ ധാരാളം കണ്ടിരിക്കുന്നു.

നിഗൂഡസ്ഥലങ്ങളിൽ കുപ്രസിദ്ധിയാർജ്ജിച്ചവ വേറെയുമുണ്ട്.ഫ്യൂജി പർവ്വതിന്റെ താഴ്വാരത്തിലുള്ള ജപ്പാനിലെ ഓക്കിങ്ങ്അഹാറ കാട് അത് പോലെ ഒരു സ്ഥലമാണ്.ഓരോ വർഷവും നൂറുകണക്കിന് ആൾക്കാരാണ് ഇവിടെ വന്ന് ജീവത്യാഗം ചെയ്യുന്നത്.ജാപ്പനീസ് വിശ്വാസപ്രകാരം ഈ വനം ഫ്യൂജി ദേവതയുടെ വാസസ്ഥലമാണത്രേ.ആത്മഹത്യ ചെയ്യുന്നവർ എന്തിനീസ്ഥലം തിരഞ്ഞെടുക്കുന്നു എന്നത് ഇന്നും അഞ്ജാതമാണ്.

1959ൽ റഷ്യയിലെ യൂറോമൌണ്ടേനുകൾ കയറാനായി ഒൻപത് അംഗങ്ങളുള്ള ഒരു പര്യവേഷകസംഘം പുറപ്പെട്ടു.അവിടെ ഉയരം കൂടിയ പർവതമായ ഒട്ടോർട്ടൺ ആയിരുന്നു അവരുടെ ലക്ഷ്യം..വിലക്കപ്പെട്ട സ്ഥലവും അഞ്ജാത ശക്തികളുടെ വാസസ്ഥലവുമാണ് ഈ പ്രദേശം എന്നാണ് ഐതിഹ്യങ്ങളിൽ അറിയപ്പെടുന്നത്

ഏതാണ്ട് ലക്ഷ്യസ്ഥാനമായ ഒട്ടോർട്ടൺ കൊടുമുടിയുടെ അടുത്തെത്തിയപ്പോഴേയ്ക്കും കാലാവസ്ഥ തീർത്തും പ്രതികൂലമായി.ഇത്രവരെ വന്നസ്ഥിതിക്ക് കൊടുമുടി കീഴടക്കാതെ മടങ്ങണ്ട എന്ന് നിശ്ചയിച്ച് കാലാവസ്ഥ തെളിയുന്നത് വരെ ആ സ്ഥലത്തു തന്നെ ക്യാമ്പ് ചെയ്യാനവർ തീരുമാനിച്ചു.

പത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും സംഘത്തെക്കുറിച്ച് വിവരം ലഭിക്കാഞ്ഞതിനാൽ മിലിട്ടറി റെസ്ക്യൂ ടീം രംഗത്തെത്തി.ഉപേക്ഷിക്കപ്പെട്ട നിലയിൽ അവർ ആ ക്യാമ്പ് കണ്ടെത്തി.ടെന്റുകൾ അകത്തുനിന്നും കീറിമുറിച്ച നിലയിൽ!!!…

മഞ്ഞിൽ പതിഞ്ഞ അടയാളങ്ങൾ സൂചിപ്പിച്ചത് അവർ ‘നഗ്നപാദരായി’ താഴ്വാരങ്ങളിലെ കാടുകൾ ലക്ഷ്യമാക്കി ഓടിയെന്നാണ്.അവ പിന്തുടർന്ന അന്വേഷകർ ഞെട്ടിപ്പിക്കുന്ന കാഴ്ച്ചയാണ് കണ്ടത്.ഒൻപതു പേരുടേയും ശവശരീരങ്ങൾ അവിടെ നിന്നും ലഭിച്ചു..വളരെ വിചിത്രമായ അവസ്ഥയിലായിരുന്നു അവ.അതിശക്തമായ റേഡിയേഷൻ എറ്റ ശരീരം, നാക്ക് മാത്രം നഷ്ടപ്പെട്ടത്, തൊലിയുടെ നിറം മാറിയത് എന്നിങ്ങനെ ദുരൂഹമായ നിലയിലാണവ കാണപ്പെട്ടത്.

എന്താണവരെ അതിശൈത്യത്തിൽ ടെന്റുകൾ ഉള്ളിൽ നിന്നും കീറി നഗ്നപാദരായി ഓടാൻ പ്രേരിപ്പിച്ച ബാഹ്യശക്തി.? മാ‍ത്രമല്ല റെസ്ക്യൂ സംഘം തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുമ്പോൾ ഓറഞ്ച് നിറത്തിലുള്ള അഞ്ജാതമായൊരു പ്രകാശം ആകാശത്ത് വ്യാപിച്ചിരുന്നതായും അവർ റിപ്പോർട്ട് ചെയ്തിരുന്നു.

സമാനമായ മറ്റൊരു സ്ഥലമാണ് ആസ്ട്രേലിയയിലെ ബ്ലാക്ക് മൌണ്ടേൻ.പ്രത്യേകരൂപത്തിലുള്ള കറുത്ത കല്ലുകൾ കൊണ്ട് അടുക്കിനിർമ്മിച്ച ഒരു മലയാണിത്…അത് കൊണ്ടുതന്നെ ധാരാളം ഗുഹകളും തുരങ്കങ്ങളും ഇവിടെയുണ്ട്.ഇവിടെ പോയിട്ടുള്ള അനേകം ആളുകൾ മാത്രമല്ല അവരെ അന്വേഷിക്കാൻ ചെന്ന പോലീസ് സംഘങ്ങൾ പോലും തിരോധാനം ചെയ്യപ്പെട്ടിട്ടുണ്ട്.

Black Mountain, Australia

ഈ മലയുടെ മുകളിലൂടെ പറക്കുന്ന വിമാനങ്ങൾക്ക് കാന്തികശക്തി മൂലം നാവിഗേഷൻ ഉപകരങ്ങൾ പ്രവർത്തിക്കാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്.സമീപവാസികൾ പൊട്ടിത്തെറികളുടെ ശബ്ദങ്ങളും അഞ്ജാതമായ രോദനങ്ങളും കേൾക്കുന്നതായും പറയപ്പെടുന്നു.അവരുടെ വിശ്വാസപ്രകാരം ഇത് റെയിൻബോ സെർപന്റ് എന്ന ഭീകരസർപ്പത്തിന്റെ വാസസ്ഥലമാണത്രേ..

സൈബീരിയയിലെ മരണത്തിന്റെ താഴ്വര എന്നറിയപ്പെടുന്ന യക്കൂഷ്യയും ഒരു അൺ ചാർട്ടേഡ് ഭൂപ്രദേശമാണ്.കല്ലുകൾ കൊണ്ടുള്ള ചില പ്രത്യേക നിർമ്മിതികൾ ഉള്ള സ്ഥലമാണത്.ഈ നിർമ്മിതികൾക്കു മുകളിൽ വനം വളർന്നുപിടിച്ചിട്ടുമുണ്ട്.ഈ പ്രദേശത്തു പോകാൻ ശ്രമിക്കുന്നവർക്ക് ആണവവികിരണങ്ങൾ ഏൽക്കാറുണ്ട്.

യു.എഫ്.ഒ ഗവേഷകനായ ഇവ മാക്രോയും സംഘവും ഒരിക്കൽ ഇവിടം സന്ദർശിക്കുകയുണ്ടായി.അവർ ഉപയോഗിച്ചത് മോട്ടോറുകൾ ഘടിപ്പിച്ച പവർ  ഗ്ലൈഡർ പാരഷ്യൂട്ടുകളാണ്.അസാധാരണമായ നിർമ്മിതികൾ അവർ കണ്ടെത്തി.വ്യത്താക്യതിയിലുള്ള ലോഹനിർമ്മിതികൾ.അവ നീളമുള്ള കല്ലുകളാൽ മറയ്ക്കപ്പെട്ടിരുന്നു..അവയെ കാലിഡ്രോണുകൾ എന്നവർ വിളിച്ചു…കൂടുതൽ അന്വേഷണങ്ങൾ നടത്തുന്നതിനു മുൻപ് സംഘാങ്ങൾക്ക് അഞ്ജാതാ‍ായ എന്തോ അനുഭവപ്പെടാൻ തുടങ്ങി..കൂടെ അസാധാരണമായ തളർച്ചയും..

അങ്ങനെ ആ പര്യവേഷണം മുടങ്ങി.ശക്തമായ ആണവ വികിരണങ്ങൾക്ക് സമീപം പോകുമ്പോഴാണ് മനുഷ്യർക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത്.ഒരു പക്ഷേ അതൊരു പുരാതന ആണവ നിലയമാണെന്ന് ശാസ്ത്രഞ്ജ്യർ കരുതുന്നു.

കാലിഡ്രോൺ ലോഹനിർമ്മിതിയും കൽ വേലിയും.

റേഡിയോ ആക്ടീവ് വേസ്റ്റുകൾ ഡിസ്പോസ് ചെയ്യുന്ന സ്ഥലങ്ങളിൽ സുരക്ഷാപാളിച്ചകൾ ഉണ്ടായാൽ ആണവവികിരണങ്ങൾ പുറത്തുവരാം.1999 മുതൽ ന്യൂമെക്സിക്കോയിലെ എഡ്ഡി കൌണ്ടിയിൽ അമേരിക്കയുടെ റേഡിയോ ആക്ടീവ് വേസ്റ്റ് ഡിസ്പോസൽ പ്ലാന്റ് ഉണ്ട്…അതീവസുരക്ഷിതമായ നിർമ്മിച്ച ഈ സ്ഥലം ഭൂമിക്കടിയിൽ 2000 അടി താഴ്ച്ചയിലാണ്.ആയിരം വർഷത്തേക്ക് മാക്സിമം ഇത് നിലനിന്നേക്കാം..

അത് കഴിഞ്ഞാൽ ഈ  വികിരണങ്ങൾ പുറത്തുവരും..യുറേനിയം 238ന്റെ ഹാഫ് ലൈഫ്  4.5 ബില്യൺ വർഷങ്ങളാണ്.പ്ലൂട്ടോണീയം 234ന്റേത് 2500 വർഷങ്ങളും..ഈ റേഡിയോ ആക്ടീവ് എലമെന്റുകൾ ഡീകേയ് ചെയ്യ്ത് ഇല്ലാതാകാൻ വേണ്ട സമയമാണിത് .

By anoop jose

ഫ്രാൻസിന്റെ വടക്കുപടിഞ്ഞാറുള്ള കോർണാക്കിൽ ഒരു പ്രത്യേകസ്ഥലത്ത് രണ്ട് മൈലുകളോളം നീളത്തിൽ കൂറ്റൻ കല്ലുകൾ നിരയായി അടുക്കിവച്ചിരിക്കുന്നത് കാണാം..ഇവിടെ ഭൂമിയുടെ കാന്തികശക്തി വളരെ വലുതാണ്.ഈ പുരാതനമായ നിർമ്മിതികൾ എല്ലാം തന്നെ അതിശക്തമായ കാന്തികപ്രഭാവമേഖലകളിലാണ് നിലനിൽക്കുന്നത്..നാസ്ക മരുഭൂമിയിലെ രേഖകൾ, ചൈനയിലെ വന്മതിൽ, പിന്നെ ഈ കോർണാക് കല്ലുകൾ, ഇവ മൂന്നും ആകാശത്തിന്റെ ഏറ്റവും ഉയരങ്ങളിൽ നിന്നും കാണാവുന്ന നിർമ്മിതികളാണ്.അർമേനിയയിലെ സ്റ്റോൺ ഹെഞ്ചും സമാനമായ നിർമ്മിതിയാണ്.ഗണിതശാസ്ത്രപരമായി നോക്കിയാൽ ഇതൊരു പുരാതന വാനനിരീക്ഷണ ശാലയാണെന്നാന് കരുതുന്നത്.

1920ൽ ഫ്ലോറിഡയിൽ ലീഡ്സ്കാലിൻ എന്ന ശാസ്ത്രഞ്ജ്യൻ തന്റെ പ്രിയതമയ്ക്കു വേണ്ടി നിർമ്മിച്ച കോറൽ കാസ്റ്റിൽ എന്ന പാറക്കെട്ടുകളുടെ പൂന്തോട്ടം ഒരു നിഗൂഡമായ നിർമ്മിതിയാണ്.അദ്ദേഹം ഒറ്റയ്ക്കാണ് അത് നിർമ്മിച്ചത്.ഓരോ കല്ലുകളും ആയിരം ടണ്ണിലധികം ഭാരമുള്ളവ..ഇന്നത്തെ കാലത്ത് പോലും താരതമ്യേന അപ്രാപ്യമായ ഈ നിർമ്മിതി നിസ്സാരമായി നിർമ്മിക്കാൻ അയാൾക്കെങ്ങനെ കഴിഞ്ഞു..അതിനുത്തരമായി ശാസ്ത്രഞ്യർ കരുതുന്നത് ലീഡ്സ്കാലിന് മാഗ്നെറ്റിക് ശക്തികളുടെ സാങ്കേതികഞ്ജാനം ഉണ്ടായിരുന്നു എന്നാണ്..മാഗ്ലെവ് ട്രെയിനുകൾ എപ്രകാരം പാളത്തിൽ ഉയർന്നു നിൽക്കുന്നുവോ അത് പോലെ ഒരഞ്ജാത കാന്തിക ശക്തി ഉപയോഗിച്ച് എത്ര ഭാരമുള്ള വസ്തുവിനെയും ഉയർത്താൻ സാധിക്കും..ഒരു തരത്തിൽ പറഞ്ഞാൽ ആന്റൈ-ഗ്രാവിറ്റി തന്നെ.

2005ൽ ഇറ്റാലിയൻ ഗവേഷകർ ഇറ്റലിയിലെ ഫ്ലോറൻസിലെ ഒരു പഴയ കോൺവെന്റിലെ ഒരിടുങ്ങിയ മുറിയിൽ നിന്നും ലിയനാർഡോ ഡാവിഞ്ചിയുടെ കൈയ്യെഴുത്തുപ്രതികൾ കണ്ടെത്തുകയുണ്ടായി.ഒരേ സമയം ഇരു കൈകളും ഉപയോഗിച്ച് ഇടത്തോട്ടോ വലത്തോട്ടോ ഇഷ്ടാനുസരണം എഴുതാൻ കഴിയുന്ന ആളായിരുന്നു ഡാവിഞ്ചി.അദ്ദേഹത്തിന്റെ സ്വകാര്യ നോട്ടുപുസ്തകത്തിൽ നിന്ന് ആധുനിക മിലിട്ടറി വാഹനങ്ങളുടേയും ആയുധങ്ങളുടേയും രേഖാചിത്രങ്ങളും വിവരണങ്ങളും ലഭിക്കുകയുണ്ടായി.അദ്ദേഹത്തിന്റെ പ്രവചനങ്ങളുടെ പുസ്തകം എന്ന ഗ്രന്ഥത്തിൽ അദ്ദേഹം ദൈവദൂതന്മാരുമായി സംവദിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ട്..അവർ കൊടുത്തതാണത്രേ ഈ അറിവുകൾ…

അത് പോലെ തന്നെ ജീവന്റെ അടിസ്ഥാന തത്വങ്ങളും ലംഘിക്കപ്പെട്ടിരിക്കുന്നു…ജീവന് വളരാൻ വായുവും ജലവും ആവശ്യമാണെന്നത് ഇന്ന് തെറ്റായ അറിവാണ്. ജൂപ്പിറ്ററിലെ അന്തരീക്ഷം ക്യത്യമാമായി സ്യഷ്ടിച്ചപ്പോൾ അതിലും ജീവിക്കുന്ന ബാക്ടീരിയകളെ ശാസ്ത്രഞ്യർ കണ്ടെത്തി.

2007ൽ മറ്റൊരു കണ്ടുപിടുത്തവും നടന്നു.സാൽമൊണല എന്ന ബാക്ടീരിയ സീറോ ഗ്രാവിറ്റിയിൽ, അതായത് ശൂന്യാകാശത്തിലെ അന്തരീക്ഷത്തിൽ 700മടങ്ങ് അപകടകാരിയാകുന്നു എന്ന്.അത് പോലെ തന്നെ സ്പാനിഷ് ഇൻഫ്ലുവെൻസയുടെ അണുക്കളും വന്നത് ഭൂമിയിൽ നിന്നല്ല്ല എന്ന് കണ്ടുപീടിച്ചിട്ടുണ്ട്.2007 തന്നെ പെറുവിൽ പതിച്ച മറ്റൊരു ഉൽക്ക കാരണം സമീപപ്രദേശങ്ങളിലുള്ളവർക്ക് അസ്വസ്ഥതകളും രോഗലക്ഷണങ്ങൾ വരെയുണ്ടായി.

2006ൽ നാസ ഓർഗനൈസേഷൻ ഭൂമിക്കടുത്തുകൂടി പോയ, മറ്റൊരു നക്ഷത്രസമൂഹത്തിൽ നിന്നും വന്ന ഒരു ഉൽക്കയുടെ ധൂളികൾ ബഹിരാകാശവാഹനം ഉപയോഗിച്ച് ശേഖരിക്കുകയുണ്ടായി.അതിസൂക്ഷമായ വൈറസുകളെ ഇതിൽ നിന്നും അവർ കണ്ടെത്തി.

ഭൂമിയിൽ ജീവന്റെ ഉതപത്തിക്കും മുൻപുള്ള ജീവജാലത്തിന്റെ ഫോസിൽ അന്റാർട്ടികയിൽ പതിച്ച ഒരുൽക്കയിൽ നിന്ന് കണ്ടെടുത്തതും ഇതിനോടൊപ്പം ചേർത്ത് വായിക്കാം….

Sandeep MV

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers