New Articles

പാല്‍ക്കുളം മേട്

ഹൈറേഞ്ച്‌നിവാസികളുടെ മനസില്‍ സഹ്യന്റെ സ്ഥാനമുള്ള പാല്‍ക്കുളംമേട് വിസ്മയ കാഴ്ച ഒരുക്കി പുതിയ ഒരു സീസനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്നു.ആകാശത്തെ തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ നില്‍ക്കുന്ന  ഈ പര്‍വ്വത ശ്രേഷ്ഠനു മുകളില്‍ നിന്ന് ഉത്ഭവിക്കുന്ന പാലാറുപോലെ പതഞ്ഞൊഴുകുന്ന പാല്‍ക്കുളം തോടും സജീവമാണ്. പാല്‍ക്കുളം മേടിന്റെ നെറുകയില്‍ നിന്നും പര്‍വ്വത ശിഖരങ്ങളിലൂടെ വെളളച്ചാട്ടമായി ഒന്നര കിലോ മീറ്റര്‍ ദൂരത്തില്‍ പതഞ്ഞൊഴുകി താഴ്‌വാരത്തേയ്ക്കു പതിക്കുന്ന കാഴ്ച ആര്‍ക്കും ആനന്ദം പകരുന്നതാണ്.
പച്ചപട്ടുകള്‍ തട്ടുതട്ടുകളായി കിടക്കുന്ന പുല്‍മേടുകളും ഇടയ്ക്കിടെയുള്ള മുളംകൂട്ടങ്ങളും നിബിഡവനങ്ങളും സഞ്ചാരികള്‍ക്ക് എന്നും സാഹസിക സഞ്ചാരത്തിന് പ്രചോദനം നല്‍കുന്നു. ഈ പുല്‍മേടുകള്‍ താണ്ടി ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മലമുകളില്‍ എത്തും.  ആനമുടി കഴിഞ്ഞാല്‍ ഏറ്റവും ഉയരം കൂടിയ മലനിരയാണ് ഈ പാല്‍ക്കുളം മേട്. ഊട്ടിയിലെ സൂയിസൈഡ് പോയിന്റിന് സമാനമായ ദൃശ്യഭംഗിയാര്‍ന്ന കുത്തുമലയും ഇവിടെയുണ്ട്. പുരാണവുമായി ബന്ധമുള്ള പലസംഭവങ്ങളും പാല്‍ക്കുളം മേടിനുള്ളതായി പഴമക്കാര്‍ പറയുന്നു.
ഇതിന് ഉദാഹാരണമാണ് പഞ്ചപാണ്ഡവന്‍മാരുമായി ബന്ധമുള്ള ഭീമന്‍ ഗുഹയും, ഭീമന്‍ കാല്‍പ്പാടും, അര്‍ജ്ജുനന്‍ പാറയും, കളരി സങ്കല്‍പമുള്ള കാഴ്ചയും,  വനവാസകാലത്ത് പാണ്ഡവന്മാര്‍ ഇവിടെ എത്തി തമ്പടിച്ചിട്ടുണ്ടെന്നതിനുള്ള തെളിവാണ്. സമുദ്രനിരപ്പില്‍ നിന്ന് 3125 അടി ഉയരമാണ് പാല്‍ക്കുളം മേടിനുള്ളത്. ജില്ലാ ആസ്ഥാനത്തു നിന്നും 12 കിലോ മീറ്റര്‍ ദൂരവും, മുളകുവള്ളി ശ്രീദുര്‍ഗ്ഗാ ദേവി-മഹാദേവ ക്ഷേത്രത്തില്‍ നിന്ന് കാല്‍നടയായി സഞ്ചരിച്ച് മലകയറാനും സഞ്ചാരികള്‍ക്ക് ഏറ്റവും ആനന്തം പകരുന്നതുമാണ്. ചുരുളി, ഭൂമിയാംകുളം എന്നിവിടങ്ങളില്‍ നിന്ന് ജീപ്പു മാര്‍ഗ്ഗവും ഇവിടെയെത്താം. 

എം.പി ശ്രീനിവാസന്‍ ജന്മഭൂമി

സാഹസികതയെ പ്രണയിക്കുന്നവര്‍ക്കും വെല്ലുവിളിയായി ഏറ്റെടുക്കുന്നവര്‍ക്കും പാല്‍ക്കുളംമേട് ഒരു സ്വര്‍ഗഭൂമികയാണ്.  നീലാകാശത്തെ ചുംബിച്ച് നില്‍ക്കുന്ന കൂറ്റന്‍ പര്‍വ്വതശിഖരങ്ങള്‍ അഗാധതയിലേക്ക് ഊര്‍ന്നുപോയ ഹരിതകമ്പളം പുതച്ച താഴ്‌വരകള്‍. ഇതിനിടയിലെ കുട്ടിവനങ്ങളും പാറക്കൂട്ടങ്ങളും പാല്‍പ്പതകണക്കെ മലനിരകളില്‍ നിന്നും താഴോട്ടുപതിക്കുന്ന അരുവികള്‍. അല്‍പ്പം സാഹസികത ഉള്ളവര്‍ക്ക് പ്രതിബന്ധങ്ങളെ തരണം ചെയ്ത് പാല്‍ക്കുളം മേടിന്റെ ശിരസിലെത്തിയാല്‍ ദൃശ്യമാകുന്നത് പ്രകൃതിയൊരുക്കിയ മൈതാന സാദൃശ്യമായ വലിയൊരു പുല്‍പ്പരപ്പാണ്. ദ്വാപര യുഗത്തില്‍ പഞ്ചപാഞ്ഡവന്മാര്‍ക്ക് ഒളിത്താവളമൊരുക്കിയത് പാല്‍ക്കുളംമേട് മലനിരകളായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടെയുള്ള ഭൂമന്‍ കളരി, അര്‍ജ്ജുനന്‍ ഗുഹ, ഭഗവാന്‍തൊട്ടി, തുളമല, അടുപ്പന്‍ തുടങ്ങിയവ ഈ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നതാണ്.  ഇതര വിനോദ സഞ്ചാര കേന്ദ്രങ്ങളെ അപേക്ഷിച്ച് പാല്‍ക്കുളംമേടിന്റെ വശ്യസൗന്ദര്യം കൂടുതല്‍ മനോഹരമാകുന്നത് മഴക്കാലത്താണ്. നൂറുകണക്കിന് അടി ഉയരത്തില്‍ നിന്നും പാറകളില്‍ തട്ടിച്ചിന്നിച്ചിതറി കുത്തനെ താഴ്‌വാരത്തേക്ക് കുതിക്കുന്ന വെള്ളച്ചാട്ടമാണ് ഇതില്‍ പ്രാധാന്യം. പാല്‍ക്കുളംമേട്ടിലെ വിസ്തൃതമായ പുല്‍പ്പരപ്പില്‍ നിന്നുമാണ് വെള്ളച്ചാട്ടത്തിന്റെ ഉത്ഭവം. പലപല നീര്‍ച്ചാലുകളായി താഴെയെത്തി ഇവ സംഗമിക്കുമ്പോള്‍ പാല്‍ക്കുളംതോടായി മാറുന്നു.  ജില്ലയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും നോക്കിയാല്‍ പാല്‍ക്കുളം മേട് വെള്ളച്ചാട്ടത്തിന്റെ അകലെ കാഴ്ച കണ്ണിലുടക്കും. മലമുകളില്‍ നിന്നുള്ള മറ്റൊരു മനോഹര ദൃശ്യമാണ് ചക്രവാളത്തില്‍ നിന്നും സൂര്യന്‍ മലമടക്കുകള്‍ക്കിടയിലൂടെ അസ്തമിക്കുന്ന കാഴ്ച. തെളിഞ്ഞ ആകാശമുള്ള രാത്രികളില്‍ പാല്‍ക്കുളംമേട്ടില്‍ നിന്നും നോട്ടിയാല്‍ അങ്ങകലെയുള്ള കൊച്ചിയിലെയും ആലപ്പുഴയിലെയുമൊക്കെ മനോഹരമായ ദീപാലങ്കാര കാഴ്ചകളും കാണാനാകും.
ജില്ലാ ആസ്ഥാനത്തുനിന്നും കോതമംഗലം റൂട്ടില്‍ ചുരുളിയില്‍ നിന്നും 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്തിച്ചേരാം. പാല്‍ക്കുളം മേടിനെ സഞ്ചാരികള്‍ക്ക് അന്യമാകുന്നതിന് മുഖ്യ കാരണം ഇവിടേക്കുള്ള റോഡുകളുടെ ശോച്യാവസ്ഥയും അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുംതന്നെയില്ലാത്തതുമാണ്.  4 കി. മി. ഇടുക്കി റിസര്‍വ് വനത്തിനുള്ളിലൂടെയാണ് പോകേണ്ടത് . കാട്ടാന, കരടി, പുലി, കാട്ടുപോത്ത് , ചെന്നായ, കാട്ടുനായ, കാട്ടുപന്നി , കുറുക്കന്‍ , മ്ലാവ് , മാന്‍ , കേഴ മുതലായ ജന്തുക്കളും പെരുമ്പാമ്പ്‌ , മൂര്‍ഖന്‍ , അണലി , രാജവെമ്പാല മുതലായ ഇഴജന്തുക്കളും കരിന്തേള്‍ , പഴുതാര മുതലായവയും ഇവരുടെയെല്ലാം ഫാമിലി മെമബെര്സും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ചിലപ്പോള്‍ നമ്മളോട് വിശേഷം തിരക്കാന്‍ വന്നേക്കാം . ടൂറിസം വികസനത്തില്‍ പാല്‍ക്കുളംമേടിന് ഇനിയെങ്കിലും മുഖ്യ പരിഗണന നല്‍കിയാല്‍ ഇടുക്കിയിലെ വിനോദ സഞ്ചാരമേഖലയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നുമാത്രമല്ല രാജ്യാന്തര തലത്തില്‍പോലും ശ്രദ്ധേയമാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

മനോജ് മുരളി

 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers