New Articles

പള്ളിവാസല്‍ പവര്‍ഹൗസ്

തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിരതിരുനാള്‍ രാമവര്‍മ്മ 1935 മാര്‍ച്ച് ഒന്നിന്  പള്ളിവാസല്‍  പദ്ധതിക്ക് തറക്കല്ലിട്ടത് .  1900-ല്‍ മൂന്നാറില്‍ തേയിലത്തോട്ടവ്യവസായവുമായി ബന്ധപ്പെട്ട് വേരുറപ്പിച്ച ബ്രിട്ടീഷുകാരാണ് വെള്ളത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാനാകുമെന്ന സാങ്കേതിക വിദ്യ ആദ്യമായി പരിചയപ്പെടുത്തി വിസ്മയം പകര്‍ന്നത്. പിന്നീട് 1933ല്‍ മൂന്നാര്‍ സന്ദര്‍ശിച്ച തിരുവിതാംകൂര്‍ ദിവാന്‍ സര്‍.സി.പി. രാമസ്വാമി അയ്യരാണ് പൊതുമേഖലയില്‍ ജലശക്തി ഉപയോഗപ്പെടുത്തി വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ തീരുമാനമെടുത്തത്. അങ്ങിനെയാണ് ആദ്യജലവൈദ്യുത പദ്ധതിയായ 37.5 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ 1940ല്‍ കമ്മീഷന്‍ ചെയ്യുന്നത്. 1935 മാര്‍ച്ച് ഒന്നിന് ചിത്തിര തിരുനാള്‍ മഹാരാജാവ് തറക്കല്ലിട്ട പള്ളിവാസല്‍ പദ്ധതി 1940 മാര്‍ച്ച് 19ന് നാടിന് സമര്‍പ്പിച്ചതും ദിവാന്‍ സര്‍ സി.പി.യായിരുന്നു. ഇതോടെ ഉത്തരമദ്ധ്യതിരുവിതാംകൂറിന്റെ ഏറിയ ഭാഗവും വൈദ്യുത വിതരണ ശൃംഗലയുടെ ഭാഗമായി.
പിന്നീട് വൈദ്യുതി ഉത്പാദനത്തിനുശേഷം പള്ളിവാസലില്‍ നിന്നും പുറത്തേക്കൊഴുകുന്ന ജലം ചെങ്കുളത്ത് അണക്കെട്ട് നിര്‍മിച്ച് 48 മെഗാവാട്ട് ഉല്‍പാദിപ്പിക്കുന്ന പദ്ധതിയും 1955ല്‍ പ്രവര്‍ത്തനസജ്ജമായി. പള്ളിവാസല്‍ പദ്ധതിക്ക് മുമ്പ് തന്നെ ഇടുക്കി പദ്ധതിയുടെ സാധ്യത പഠനങ്ങളും നിര്‍ദ്ദേശങ്ങളുമൊക്കെ നടത്തി 1919ല്‍ ഇറ്റലിക്കാരനായ ഒരു എഞ്ചിനീയര്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചുവെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.1928ല്‍ തിരുവനന്തപുരത്ത് സ്ഥാപിച്ച ഡീസല്‍ വൈദ്യുതിനിലയത്തില്‍നിന്നുള്ള വൈദ്യുതി അപര്യാപ്തമായപ്പോഴാണ് പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിക്ക് തിരുവിതാംകൂര്‍ രാജകുടുംബം അനുമതി നല്‍കിയത്. തറക്കല്ലിടീല്‍ കര്‍മ്മത്തിന് 1935ല്‍ ഈ പ്രദേശത്തെത്തിയ ചിത്തിരതിരുനാള്‍ രാമവര്‍മ്മയുടെ ഓര്‍മ്മയ്ക്കായി ഈ പ്രദേശത്തിന് ചിത്തിരപുരം എന്ന് നാമകരണം ചെയ്ത് സ്തൂപം സ്ഥാപിച്ചത് ഇന്നും ചരിത്രസ്മാരകമായി നിലനില്‍ക്കുന്നു.തിരുവിതാംകൂര്‍ രാജകുടുംബത്തിലെ എന്‍ജിനിയറായ കെ.പി.പി.മേനോന്റെ നേതൃത്വത്തിലാണ് പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി പണി ആരംഭിക്കുന്നത്. രണ്ടാംമൈലില്‍നിന്ന് പദ്ധതി പ്രദേശത്തേക്ക് റോഡ് നിര്‍മ്മിച്ച് അന്നത്തെ തിരുവിതാംകൂര്‍ ദിവനായിരുന്ന ടി.ഓസ്റ്റിനാണ് 1933ല്‍ ടണല്‍ നിര്‍മ്മാണം ഉദ്ഘാടനം ചെയ്തത്. . 4.5മെഗാവാട്ട് വീതം ഉല്പാദനശേഷിയുള്ള 3 മെഷീനുകളായിരുന്നു ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.രണ്ടാംഘട്ട പദ്ധതിക്കായി വൈദ്യുതി ഉല്പാദനത്തിന് കൂടുതല്‍ ജലം ആവശ്യമായിരുന്നു. ഇതിനായി 1947ല്‍ കല്ലുവെട്ടി മെയിസന്‍ടിവക്കില്‍ പണി കഴിപ്പിച്ച കുമ്പള സേതുപാര്‍വതി ഡാമും പിന്നീട് 1947ല്‍ തുടങ്ങി 1954ല്‍ പണി തീര്‍ത്ത ഇന്ത്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് ഡാമുമായ മാട്ടുപ്പെട്ടി ഡാമും മുതിരപ്പുഴയാറിന് കുറുകെ കെട്ടിയത് പഴയ മൂന്നാറിലെ ഹെഡ്വര്‍ക്‌സ് ഡാമിലേക്ക് ജലം ശേഖരിച്ച് എത്തിക്കുന്നതിനുവേണ്ടിയായിരുന്നു.
ഹെഡ്വര്‍ക്‌സ് ഡാമില്‍നിന്ന് ടണല്‍ വഴിയുള്ള വെള്ളം പെന്‍സ്റ്റോക്കുവഴി വൈദ്യുതിനിലയത്തില്‍ എത്തിക്കാന്‍ കഴിഞ്ഞപ്പോള്‍ പവര്‍ഹൗസിന്റെ ശേഷി 37 മെഗാവാട്ടില്‍നിന്ന് 60 മെഗാവാട്ടായി ഉയര്‍ത്താന്‍ കഴിഞ്ഞു. അന്നത്തെ കണ്ണന്‍ദേവന്‍ കമ്പനിയുടെ ഉടമസ്ഥതയില്‍ ആറ്റുകാട് വെള്ളച്ചാട്ടത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന മിനി വൈദ്യുതിനിലയം 1928ല്‍ ഏറ്റെടുത്തതിനുശേഷമായിരുന്നു പള്ളിവാസല്‍ പദ്ധതിയുടെ തുടക്കം. അന്നുമുതല്‍ ഈ കമ്പനിക്ക് എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താവിന്റെ ഗണത്തില്‍പ്പെടുത്തിയാണ് ബോര്‍ഡ് വൈദ്യുതി നല്‍കുന്നത്. മൂന്നാര്‍ മേഖലയില്‍ കണ്ണന്‍ദേവന്റെ സ്ഥാനത്ത് ഇപ്പോഴത്തെ ടാറ്റാ കമ്പനിയാണ് വൈദ്യുതി വിതരണംചെയ്യുന്നത്.പള്ളിവാസല്‍ വൈദ്യുത പദ്ധതിയില്‍നിന്ന് പുറംതള്ളുന്ന വെള്ളം 9 മീറ്റര്‍ ഉയരത്തിലേക്ക് പമ്പ് ചെയ്ത് തുരങ്കത്തിലൂടെ രണ്ടരകിലോമീറ്റര്‍ അകലെയുള്ള ചെങ്കുളം ഡാമിലേക്ക് എത്തിച്ചാണ് വെള്ളരുവലില്‍ പൈങ്കുളം പവര്‍ഹൗസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെനിന്ന് പുറംതള്ളുന്ന ജലം കല്ലാര്‍കുട്ടി ഡാമില്‍ ശേഖരിച്ചാണ് പനംകൂട്ടി പവര്‍ഹൗസ് പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ ജലത്തിന്റെ ഒരേ ഒഴുക്ക് മുതലാക്കി നാല് പവര്‍ഹൗസുകളാണ് പ്രവര്‍ത്തിക്കുന്നത്. പള്ളിവാസല്‍ പവര്‍ഹൗസ് നിര്‍മ്മിക്കുമ്പോള്‍ 9 മീറ്റര്‍ ഉയരത്തിലായിരുന്നു വച്ചിരുന്നതെങ്കില്‍ ഇവിടെനിന്ന് പുറംതള്ളുന്ന ജലം പമ്പ് ചെയ്യാന്‍ പമ്പ്‌സെറ്റ് പ്രവര്‍ത്തിപ്പിക്കേണ്ടി വരില്ലായിരുന്നു. ചെങ്കുളം ഡാമും മറ്റും നിര്‍മ്മിക്കാന്‍ അന്ന് സര്‍വെ ചെയ്യാതിരുന്നതാണ് ഇതിനുകാരണം. പിന്നീടാണ് ചെങ്കുളം ഡാമിനെപ്പറ്റി ആലോചിക്കുന്നത്.1940ല്‍ ബ്രട്ടീഷ് കമ്പനിയായ ബ്രോണ്‍ബോവറി സ്ഥാപിച്ച പവര്‍ഹൗസിലെ മെഷീനറികള്‍ 2002ലാണ് മാറ്റിസ്ഥാപിക്കുന്നത്.
2002 മുതല്‍ കനേഡിയന്‍ കമ്പനിയായ ആള്‍സ്റ്റോമിന്റെ യന്ത്രങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വൈദ്യുതി ലക്ഷ്യമിട്ട് തുടങ്ങിയ ഈ പദ്ധതിയില്‍ പിന്നീട് ലാവ്‌ലിന്‍ കേസായി മാറിയത് നിര്‍ഭാഗ്യകരമായി.ഹെഡ്വര്‍ക്‌സ് ഡാമില്‍നിന്നുള്ള വെള്ളം എത്തിക്കാന്‍ പുതിയ ടണല്‍ നിര്‍മ്മിച്ചും പെന്‍സ്റ്റോക്കുകള്‍ പുതിയവ സ്ഥാപിച്ചു. പവര്‍ഹൗസ് പഴയതിനേക്കാള്‍ 9 മീറ്റര്‍ ഉയര്‍ത്തിയുള്ള നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഈ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയും. ചെങ്കുളം ഡാമിലേക്ക് പമ്പുചെയ്യുന്നതിന് വരുന്ന വൈദ്യുതിയും ലാഭിക്കാന്‍ കഴിയും.
 കേരളത്തിലെ ആദ്യത്തെ ഹൈഡ്രോ ഇലക്ട്രിക്‌ േപ്രാജക്ടായ പള്ളിവാസല്‍ പദ്ധതി നവോത്ഥാന കേരളത്തിലേക്കുള്ള നേര്‍വഴിയായി മാറുകയായിരുന്നു. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ സിംഹഭാഗവും ഉത്പാദിപ്പിക്കുന്ന ഇടുക്കിയും പള്ളിവാസലും കേരളത്തിന്റെ പുരോഗതിക്ക് നല്‍കിയ സംഭാവനകള്‍ ഏറെയാണ്.

The Press Club Kattappana
Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers