വടക്കേപ്പുഴ തടാകം

Share the Knowledge

കുളമാവ് എന്ന കൊച്ചുഗ്രാമത്തെ കുളിരണിയിക്കുന്ന 36 ഏക്കര്‍ വിസ്തീര്‍ണമുള്ള വടക്കേപ്പുഴ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന ജലസ്രോതസിന്റെ ഉത്ഭവം കലംകമിഴ്ത്തി മലനിരകളുടെ നെറുകയില്‍ നിന്നാണ്. മലഞ്ചെരുവിലെ കരിമ്പാറകള്‍ക്കിടയില്‍ നിന്നും ഒഴുകിവരുന്ന നീര്‍ച്ചാല്‍ കുളമാവ് സമതലത്തിലെത്തി പടര്‍ന്നുകിടക്കുന്ന പാടശേഖരങ്ങളെ കുളിര്‍മയണിയിച്ച് ഒഴുകിയിരുന്ന ഒരു കൈത്തോടായിരുന്നു. ഈ നീര്‍ച്ചാലില്‍ നിന്നുള്ള ജലം ഉപയോഗിച്ചാണ് മേഖലയിലെ കര്‍ഷകര്‍ പയര്‍, പാവല്‍, പടവലം, ഏലം, തുടങ്ങി വിവിധയിനം കൃഷികള്‍ നടത്തിവന്നിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ വടക്കേപ്പുഴയിലൂടെ ഒഴുകിയെത്തിയിരുന്ന വെള്ളം പടിഞ്ഞാറോട്ട് ഒഴുകി കുളമാവ് പൊലീസ് സ്റ്റേഷനടുത്തുള്ള കലുങ്കിലൂടെ ഒഴുകിയിറങ്ങി കിങ്ങിണിത്തോട്ടില്‍ പതിച്ച് പിന്നീട് തൊടുപുഴ ആറ്റിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
ഇടുക്കി ഡാമിനോട് ചേര്‍ന്നുകിടക്കുന്ന വടക്കേപ്പുഴയാറ്റിലെ വെള്ളം അണക്കെട്ടിലേക്ക് എത്തിക്കാന്‍ സാധിച്ചാല്‍ ഇതില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുവാന്‍ കഴിയുമെന്ന് മനസിലാക്കിയ കെ.എസ്.ഇ.ബി. ഇതേസംബന്ധിച്ച് സര്‍വ്വേ നടത്തി. പിന്നീട് പൊന്നുംവില, പകരം ഭൂമി, കുടിയിറക്കല്‍ തുടങ്ങിയ നടപടികള്‍ക്കായി വടക്കേപ്പുഴ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന് ശേഷം ഇവിടെയുള്ള കര്‍ഷകരെ നീക്കം ചെയ്ത് ഭൂമി ഏറ്റെടുത്തത്തിനുശേഷം പൊലീസ് സ്റ്റേഷന്‍ സമീപം ചെക്ക്ഡാം നിര്‍മിച്ച് വടക്കേപ്പുഴ തടാകത്തില്‍ വെള്ളം ശേഖരിക്കുവാന്‍ തുടങ്ങി. പതിനായിരക്കണക്കിന് ലിറ്റര്‍ ജലമാണ് വടക്കേപ്പുഴ തടാകത്തില്‍ നിന്നും ഇപ്പോള്‍ കെ.എസ്.ഇ.ബി. വൈദ്യുതിക്കായി ഉപയോഗിക്കുന്നത്.
ഇപ്പോള്‍ വടക്കേപ്പുഴ തടാകത്തില്‍ നിന്നും ശേഖരിക്കുന്ന ജലം മൂലമറ്റം പവര്‍ ഹൗസില്‍ എത്തിക്കുമ്പോള്‍ ഇത് ഉപയോഗിച്ച് ഒരു ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയുമത്രെ. ഒരു ടര്‍ബൈന്‍ കറങ്ങുമ്പോള്‍ കെ.എസ്.ഇ.ബി.ക്ക് 900 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുവാന്‍ സാധിക്കുമെന്നാണ് ഏകദേശ കണക്ക്. വടക്കേപ്പുഴ തടാകത്തോട് ചേര്‍ന്ന് കടന്നുപോകുന്ന സ്‌റ്റേറ്റ് ഹൈവേയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ദൃശ്യവിരുന്നൊരുക്കുന്ന ഈ മേഖല ഇപ്പോള്‍ കാടുകയറിയും പായല്‍ പിടിച്ചും കിടക്കുകയാണ്. ഇതിന് ചുറ്റുമുള്ള ഭൂപ്രദേശങ്ങളും കാടുകയറിക്കിടക്കുകയാണ്.

The Press Club Kattappana
Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ