കതിരുമുടി

Share the Knowledge

ജില്ല: തിരുവനന്തപുരം
റൂട്ട്: തിരുവനന്തപുരം- കാട്ടാക്കട-കോട്ടുർ-കതിരുമുടി
സീസൻ: ഏതു സമയവും അനുയോജ്യം(വേനലിൽ അതിരാവിലെ ട്രക്കിംഗ് തുടങ്ങണം)

തിരുവനന്തപുരം ജില്ലയിലെ തന്നെ പ്രശസ്ഥമായ ആന വളർത്തൽ കേന്ദ്രമായ കോട്ടുർ( നെയ്യാർ വൈൾഡ്‌ ലൈഫ് സാൻ ക്ച്വറി) ൽ അധികമാരും എത്തിപ്പെടാത്ത പ്രദേശമാണ് കതിരുമുടി.ഇതിന് മുമ്പ് രണ്ട് പ്രാവശ്യം ശ്രമിച്ചപ്പോഴും പ്രവേശനം പരാജയമായിരുന്നു.ഇക്കഴിഞ്ഞ ഞായറാഴ്ച എല്ല)0 കൊണ്ടും അവസരം ലഭിച്ചു. ഞങ്ങൾ പത്തു പേർ അതിരാവിലെ തന്നെ തിരുവനന്തപുരത്ത് നിന്നും പുറപ്പെടു. ഫോറസ്റ്റ് ഓഫീസിൽ നിന്നും പെർമിഷൻ മേടിച്ചു യാത്ര തുടർന്നു. അവിടം 3 KM കഴിഞ്ഞു കോട്ടൂർ ട്രയി ബൽ സ്കൂളിന് മുൻവൽ വണ്ടി പാർക്ക് ചെയ്തു ഇവിടെ നിന്നും ആണ് നടത്തം തുടങ്ങുന്നത്. മുകളിൽ വെള്ളം കാണാൻ ചാൻസ് കുറവായതുകൊണ്ട് അടുത്തുള്ള ചാലിൽ നിന്നും വെള്ളം ശേഖരിച്ചു യാത്ര തുടങ്ങി. ആദ്യമേ ചെറിയ കയറ്റമാണ്. ഇടതൂർന്ന വനത്തിലൂടെയുള്ള നടത്തം വെയിലേൽക്കാതെ എനർജി യോടു കൂടി നടന്ന കയറി. പോകവേ കയറ്റത്തിന്റെ കാഠിന്യം കൂടിവന്നു.തറയിൽ മുഴുവനുo കരിയില യാ യി ത നാൽ നടക്കുമ്മ്പോൾ പ്രത്യേക ശബ്ദം മാണ് ആ ശബ്ദം ശ്രദ്ധിച്ച് ഞാനും രാഹുലേട്ടനും പിന്നാലെ നടന്നു. കുറച്ചു കഴിഞ്ഞ് വഴി രണ്ടായി തിരിഞ്ഞു നമുക്ക് പോകേണ്ടത് വലതു ഭാഗത്ത് കൂടിയും ഇടത് ഭാഗത്തൂടെയുള്ള വഴി അഗസ്ത്യകൂടത്തിലേക്കുള്ളതുമാണ്. പക്ഷെ ഇതുവഴി ഇപ്പോൾ അഗസ്ത്യകൂടം പോകാൻ അനുമതി ഇല്ല. ഞങ്ങൾ യാത്ര തുടർന്നു വെയിൽ ഉച്ചിയിൽ തട്ടി തുടങ്ങി പോകുന്നതിനിടയിൽ നെയ്യാർ ഡാമിന്റെയും പേപ്പാറ ഡാമിന്റെയും സുന്ദരമായ വ്യൂ ലഭിക്കു. നടത്തം കുറച്ച് ഹാർഡ് ആയതിനാൽ എല്ലാപേരും ക്ഷീണിതനായി കഴിഞ്ഞു. പിന്നെ കുറച്ച് പുൽമേടിലൂടെയുളള യാ ത്രക്കൊടുവിൽ എല്ലാപേരും ലക്ഷ്യസ്ഥാനത്ത് എത്തിപ്പെട്ടു വെയിലിൽ നിന്ന് രക്ഷനേടുവാനായി അടുത്ത മരത്തിനിടയിൽ എല്ലാപേരും അഭയം പ്രാപിച്ചു.
ഈ യാത്രയുടെ സുന്ദരമായ നിമിഷം സമ്മാനിക്കുന്നത് ഇവിടെയാണ്. കതിരുമുടിയുടെ പ്രത്യേക എന്തെന്നൽ തിരുവനന്തപുരം ജില്ലയിലെ ഒട്ടുമിക്ക ട്രക്കിംഗ് സ്പോട്ടും ഒറ്റ നോട്ടത്തിൽ കാണാൻ പറ്റുന്ന വ്യൂ പോയിന്റാണ് കതിരുമുടി. ഇവിടെ നിന്നും കാണൻ പറ്റുന്ന സ്ഥലങ്ങൾ എതൊകെ എന്നാൽ.

അഗസ്ത്യ മല
ഏഴിലം പൊറ്റ
പാണ്ടിപ്പത്ത്
വരയാടു മുടി
വരയാട്ടു മൊട്ട
നാടുകാണി
പൊൺ മുടി
ബോണോ ഫോൾസ്
സീതാതീർത്ഥം
ഇനിയും നിരവധി ഉണ്ട്. ഇവയൊക്കെ ഒരുമിച്ചുളള കാഴ്ച അതി മനോഹരമാണ്. അവിടിരുന്ന് ഭക്ഷണം കഴിച്ച് കുറച്ച് വിശ്രമ വേളയിൽ TREE CLUB ന്റെ സെക്രട്ടറിയായ രാഹുൽ കാടിനെ കുറിച്ചും ഇന്ന് കാടുകളിൽ നടന്നു വരുന്ന പാസ്റ്റിക് കൊണ്ടുള്ള മലിനീകരണത്തെ കുറിച്ചും ചെറിയൊരു വിശദീകരണം നൽകി. വിശ്രമത്തിന് ശേഷം തിരികെയാത്ര തുടങ്ങി കയറിയതിനെക്കാളും എല്ലാപേരും വളരെ ഉന്മേഷത്തോടു കൂടി തിരികെ ഇറങ്ങി. ഇറക്കമായതിനാൽ കുറച്ചു കൂടെ ശ്രദ്ധയോടു കൂടി എല്ലാപേരും ട്രക്കിംഗ് സ്റ്റാർട്ടി ഗ് പോയിന്റിൽ എത്തി. അവിടെ നിന്നും കുറച്ചകലെ ഒരു ചെറിയ വെള്ളചാട്ടം ഉണ്ടന്ന് കൂടെ വന്ന ഗൈഡ് പറഞ്ഞു .വേനലായതിനാൽ വെളളം കുറവായിരിക്കുമെന്നും പറഞ്ഞു. എന്നാലും ഒരു കുളി പാസാക്കാമെന്ന വാശിയിൽ ഞങ്ങൾ അവിടേക്ക് വണ്ടി തിരിച്ചു. വാട്ടർ ഫാളിൽ വെള്ളം കുറവാണെങ്കിലും നല്ലൊരു കുളിയും പാസാക്കി ഞങ്ങൾ യാത്ര തിരിച്ചു. നിശബ്ദ തയുടെയും സമാധാനത്തിന്റെയും സ്ഥലത്ത് നിന്നും വാഹനത്തിന്റെ ഹോൻ മുഴക്കത്തിന്റെയും കലപില ശബ്ദത്തിന്റെ നഗരത്തിലേക്ക്. കാട്ടിൽ നിന്നും നാട്ടിലേക്ക്…..

ഫോട്ടോ കടപ്പാട്: രാകേഷ് രാജ്(nature calling)

FAriz Muhammed
Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ