ഇന്ത്യൻ കാട്ടുനായ

Share the Knowledge

ഇന്ത്യൻ കാട്ടുനായ / ഏഷ്യൻ കാട്ടുനായ / ചുവന്ന നായ / ചെന്നായ – Dhole / Indian Wild Dog / Asiatic Wild Dog / Red Dog – Cuon alpinus

കാർണിവോറ ക്രമത്തിൽ ഉൾപ്പെടുന്ന ഒരു സസ്തനിയാണ്‌ ഇന്ത്യൻ കാട്ടുനായ. ക്യുവോൺ ജെനുസിലെ ഏക അംഗവുമാണിത്. ഏഷ്യൻ കാട്ടുനായ എന്നും ചുവന്ന നായ (ചെന്നായ) എന്നും അറിയപ്പെടുന്നു. ദക്ഷിണേഷ്യയിൽ ഉടലെടുത്ത ഈ ജീവിവംശം ദക്ഷിണേഷ്യക്കു പുറമേ, റഷ്യ, ചൈന, തെക്കുകിഴക്കൻ ഏഷ്യ എന്നീ പ്രദേശങ്ങളിൽ കണ്ടു വരുന്നു.

ഇവ കടുത്ത വംശനാശത്തിന്റെ വക്കിൽ എത്തി നില്‍ക്കുന്ന ഇനമാണ്. 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം രണ്ടാം ഷെഡ്യൂള്‍ പ്രകാരം ഒന്നാം പട്ടികയില്‍ പെടുത്തിയിട്ടുള്ള ഇരുപത്തി മൂന്നിനങ്ങളില്‍ ഒന്നാണ് ചെന്നായ.

മഴക്കാടുകളിലും ഉഷ്ണമേഖലാ വനങ്ങളിലും ചോലവനങ്ങളിലും ഇവയെ കാണാറുണ്ട്‌. ഒരു മീറ്റര്‍ വരെ നീളമുള്ളതാണ് ഇവയുടെ ശരീരം. ചുവന്നതോ തവിട്ടു കലര്‍ന്നതോ ആയ രോമക്കുപ്പായം ഇവയ്ക്കുണ്ട്. വാല്‍ നാല്‍പത് സെന്റിമീറ്റര്‍ വരെ നീളമുള്ളതും കറുത്ത കുറ്റിരോമങ്ങള്‍ നിറഞ്ഞതുമാണ്. ഉള്‍ച്ചെവിയിലും കഴുത്തിന് കീഴെ മുതല്‍ വയറുഭാഗം വരെ വെളുത്ത രോമങ്ങള്‍ നിറഞ്ഞതാണ്. പത്തു മുതല്‍ പതിനെട്ട് കിലോ വരെ തൂക്കവും ഉണ്ടാകാറുണ്ട്.

അറുപത്തി മൂന്നു ദിവസമാണ് ഗര്‍ഭകാലം. ഒന്ന് മുതല്‍ പതിനഞ്ചു കുട്ടികള്‍ വരെ ഒരു പ്രസവത്തില്‍ ഉണ്ടാകാറുണ്ട്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് പ്രജനന കാലമെങ്കിലും ഇന്ത്യയില്‍ ഡിസംബറില്‍ ആണ് കൂടുതല്‍ പ്രസവങ്ങള്‍ കണ്ടുവരാറുള്ളത്. പതിനഞ്ചു വര്‍ഷം വരെ ഇവ ജീവിച്ചിരിക്കാറുണ്ട്.

രണ്ടര മീറ്റര്‍ വരെ ഉയരത്തില്‍ ചാടുവാനും നീന്തുവാനും കഴിയുന്ന മൃഗമാണ്‌ ചെന്നായ.
നാല്പ്പത് അംഗങ്ങള്‍ വരെയുള്ള വലിയ കൂട്ടങ്ങളായി ഇവ വേട്ടക്കിറങ്ങുന്നു. മുഖ്യമായും മാംസമാണ് ഇവയുടെ ആഹാരം. മാനുകളേയും മുയല്‍, പന്നി മുതലായ മൃഗങ്ങളേയും കാട്ടുപോത്തിന്റെ കുഞ്ഞുങ്ങളേയും ഇവ ആഹാരമാക്കുന്നു. മദ്ധേന്ത്യൻ ഗ്രാമങ്ങളിലെ വീടുകളിൽ നിന്ന് ഇവ ചെറീയ കുട്ടികളെ പിടിച്ചുകൊണ്ടു പോകുന്നതായി പറയപ്പെടുന്നുണ്ട്.

ചിത്രത്തില്‍ കലമാന്‍ കുഞ്ഞിനെ വേട്ടയാടാന്‍ എത്തിയ കാട്ടുനായ ഞങ്ങളെ കണ്ട് പിന്തിരിഞ്ഞോടുന്നു.. ചിത്രത്തില്‍ കലമാനേയും കുഞ്ഞിനേയും കാണാം… പിന്നീട് തോട് നീന്തിക്കടക്കുന്ന ചെന്നായ… പറമ്പിക്കുളത്ത് നിന്നും പുലര്‍ച്ചെ ആറര മണിക്ക് ഒപ്പിയെടുത്ത ചിത്രം…

By Prasanth Kumar S R

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ