ആൽബിനോ നാഗങ്ങൾ

ആല്‍ബിനിസം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് പോര്‍ച്ചുഗീസുകാരായിരുന്നു.പതിനേഴാം നൂറ്റാണ്ടില്‍ പശ്ചിമാഫ്രിക്കന്‍ തീരത്തുകൂടെ സഞ്ചരിക്കുമ്പോള്‍ അവര്‍ കറുത്ത മനുഷ്യരെയും ,വെളുത്ത മനുഷ്യരെയും കണ്ടു.കറുത്തവരെ നീഗ്രോകള്‍ എന്നും വെളുത്തവരെ ആല്‍ബിനോകള്‍ എന്നും വിളിച്ചു.

കറുപ്പിനെയും വെളുപ്പിനെയും കുറിക്കുന്ന പദങ്ങള്‍ ആയിരുന്നു അത്.മനുഷ്യര്‍ ഉള്‍പ്പെടെ മൃഗങ്ങള്‍ക്കും ചെടികള്‍ക്കും, പക്ഷികള്‍ക്കും  ഒക്കെ ആല്‍ബിനിസം ബാധിക്കാറുണ്ട്. ത്വക്കിന് സ്വാഭാവിക നിറം നല്‍കുന്ന മെലാനിന്‍ എന്ന വര്‍ണ്ണവസ്തുവിന്‍റെ അഭാവത്തില്‍ ഉണ്ടാവുന്ന അസുഖമാണ് ആല്‍ബിനിസം. കണ്ണിന് ചില പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ഈ അസുഖം ബാധിച്ചവര്‍ക്ക്‌ സൂര്യവെളിച്ചത്തിലേക്ക് നോക്കുവാന്‍ ബുദ്ധിമുട്ടാണ്.സ്വാഭാവിക നിറം നഷ്ട്ടപ്പെട്ട് വെളുത്ത നിറം ആകുമ്പോള്‍ സാധാരണ ജീവിതത്തിന് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.പാമ്പുകള്‍ക്ക് അവയുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ വെളുത്ത നിറം അനുയോജ്യമല്ല. സാധാരണയായി ശത്രുക്കളില്‍ നിന്ന് രക്ഷ നേടാന്‍ പാമ്പുകള്‍ നിറം മാറാറുണ്ട്.പക്ഷെ ആല്‍ബിനിസം ബാധിച്ച പാമ്പുകള്‍ക്ക് നിറം മാറാനുള്ള കഴിവ് നഷ്ട്ടപ്പെടുമ്പോള്‍ ഇവ പെട്ടന്ന് ശത്രുവിന്‍റെ പിടിയില്‍ അകപ്പെടും.സൂര്യതാപം ഏല്‍ക്കാനുള്ള സാധ്യതയും ഇവക്ക് കൂടുതലാണ്.ഇത്തരം പാമ്പുകളെ രക്ഷിക്കാനായി നിരവധി സംഘടനകള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

Dinesh M I

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ