പാതിരാമണൽ ദ്വീപ്

Share the Knowledge

കുമരകത്തിന് സമീപം വേമ്പനാട് കായലിന് നടുവില്‍ ദേശാടന പക്ഷികള്‍ തമ്പടിക്കുന്ന സ്ഥലമാണ് അനന്ത പത്മനാഭന്‍ തോപ്പ് എന്നും പാതിരാ തോപ്പ് എന്നും അറിയപ്പെടുന്ന ഈ മനോഹര ദ്വീപ്. പത്ത് ഏക്കര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന കോട്ടയം ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തി പ്രദേശമാണ്.

10616253_692353917510459_7469081570805936601_n

സീസണില്‍ എത്തുന്ന 50 ഇനം ദേശാടനപക്ഷികള്‍ക്കൊപ്പം 91 സാധാരണ ഇനം പക്ഷികളെയും ഇവിടെ കാണാറുണ്ട്. ദ്വീപില്‍ ഹൗസ്ബോട്ടുകള്‍ക്കും മറ്റും നങ്കൂരമിടാന്‍ സൗകര്യമുണ്ട്. തുടര്‍ന്ന് ദ്വീപിലൂടെ നടക്കാന്‍ നടപ്പാതയുമുണ്ട്. 

പാതിരാമണലിനെ കുറിച്ചുള്ള വിവരങ്ങളില്‍ അപൂര്‍ണ്ണതയുണ്ട്. പാതിരാമണലിനെക്കുറിച്ചുള്ള ഐതിഹ്യത്തിലും പതിവുപോലെ പ്രത്യക്ഷപ്പെടുന്നത് വില്വമംഗലത്ത് സ്വാമിയാര്‍ ആണ്. അദ്ദേഹം വൈക്കത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് തോണിമാര്‍ഗ്ഗം സഞ്ചരിക്കുകയായിരുന്നു. വേമ്പനാട്ടുകായലിന്‍റെ മധ്യത്തിലെത്തിയപ്പോള്‍ കടുത്ത മൂത്രശങ്കയുണ്ടായി. കരയോളം തുഴഞ്ഞെത്താനുള്ള ക്ഷമയില്ല. ജലാശയത്തില്‍ മലമൂത്രവിസര്‍ജനം നിഷിദ്ധവുമാണല്ലോ. അപ്പോള്‍ അടുത്തുതന്നെയായി ആഴമില്ലാത്ത ഒരു ഭാഗം അദ്ദേഹത്തിന്‍റെ കണ്ണില്‍പെട്ടു. തോണി തുഴയുന്ന ആളോട് തോണി, കഴുക്കോല്‍ കുത്തിനിര്‍ത്തി കെട്ടിയിടുവാന്‍ നിര്‍ദേശിച്ചശേഷം കായലില്‍ ഇറങ്ങി ചെളി വാരിപ്പൊത്തി ചെറിയ ഒരു തുരുത്ത് ഉണ്ടാക്കിയശേഷം അതിലേക്ക് മൂത്രമൊഴിച്ചു. ഈ തുരുത്ത് പില്‍ക്കാലത്ത് വികാസം പ്രാപിച്ചാണ് പാതിരാമണലായത് എന്നാണ് ഐതിഹ്യം.

1899872_612293468837997_1301879989_n

പതിനഞ്ചാം നൂറ്റാണ്ടില്‍ പഴയ കോട്ടയം തലസ്ഥാനമാക്കിയ തെക്കുംകൂര്‍ രാജാക്കന്മാര്‍ വേമ്പനാട്ടു കായലിലെ കൊള്ളക്കാരെ അമര്‍ച്ചചെയ്യാന്‍ പാതിരാമണല്‍ സൈനികത്താവളമാക്കി. വേമ്പനാട്ടു കായലിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ചിരുന്ന പറങ്കികളുടെയും ഡച്ച്കാരുടെയും നാട്ടുകാരുടെയും പത്തേമാരികള്‍ കൊള്ളയടിച്ചിരുന്ന ഒരു ഗൂഡസംഘം പാതിരാമണല്‍ കേന്ദ്രീകരിച്ചുണ്ടായിരുന്നു. ഇരുട്ടുകുത്തി വള്ളങ്ങളില്‍ സഞ്ചരിച്ചിരുന്ന അവര്‍ക്ക് ചെമ്പകശ്ശേരി രാജാവിന്‍റെ പിന്തുണയുമുണ്ടായിരുന്നുവത്രേ. ചെമ്പകശ്ശേരി ഒതുക്കുക എന്നതായിരുന്നു കോട്ടയം ആസ്ഥാനമാക്കുകവഴി തെക്കുംകൂര്‍ ഉദ്ദേശിച്ചത്. അതിനു മുമ്പ് അവരുടെ ആസ്ഥാനം വെന്നിമല ആയിരുന്നല്ലോ. സൈനികത്താവളമാക്കിയ ശേഷം പില്‍ക്കാലത്ത് കുറ്റവാളികളെ ഇവിടേക്ക് നാടുകടത്തുകയും ചെയ്തിരുന്നു എന്നും പറഞ്ഞുകേട്ടിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന ഇവിടം വെട്ടിത്തെളിച്ചു കൃഷി ആരംഭിച്ചത് തിരുവിതാംകൂറിലെ വേലുത്തമ്പി ദളവ ആയിരുന്നു. അതിനു ശേഷം കുറേക്കാലം ഈ തുരുത്തില്‍ മനുഷ്യവാസവും ഉണ്ടായിരുന്നു.

Court : Rajeev Pallikkonam

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ