മത്സ്യകന്യകകൾ

Share the Knowledge

ഉടലിന്‍റെ പകുതിയോളം മനുഷ്യനും ,അരയ്ക്ക് താഴെ മത്സ്യത്തിന്‍റെ രൂപവും ആയ മത്സ്യകന്യകകള്‍ മനുഷ്യ മനസ്സുകളില്‍ കടന്നുകൂടിയിട്ട് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ആയി.ശിലായുഗത്തിലെ മനുഷ്യര്‍ പോലും ആഴക്കടലുകളില്‍ നീന്തിത്തുടിക്കുന്ന മത്സ്യകന്യമാരില്‍ വിശ്വസിച്ചിരുന്നു.ലോകത്തിന്‍റെ പല ഭാഗങ്ങളിലും രൂപംകൊണ്ട ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഒക്കെ മത്സ്യകന്യകകളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്.1836ല്‍ ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍റെഴ്സന്‍ എഴുതിയ ദ ലിറ്റില്‍ മെര്‍മൈഡ് എന്ന കഥ ആഗോള – പ്രശസ്തി നേടിയപ്പോള്‍ മത്സ്യകന്യകകള്‍ ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസം പ്രബലപ്പെടുകയായിരുന്നു.മത്സ്യകന്യകമാരെക്കുറിച്ച് വ്യത്യസ്തമായ വിശ്വാസങ്ങള്‍ ആണ് ലോകത്ത് പലയിടത്തും ഉള്ളത്.സുന്ദരമായ ഗാനങ്ങള്‍ ആലപിച്ച് മത്സ്യകന്യകകള്‍ പുരുഷന്മാരെ ആകര്‍ഷിക്കുമെന്നും പിന്നീട് ആഴക്കടലിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോയി കൊന്നുകളയുമെന്നുള്ള വിശ്വാസങ്ങളുമൊക്കെ പലയിടത്തും നിലനില്‍ക്കുന്നു. 

മത്സ്യകന്യകമാര്‍ മാത്രമല്ല മെര്‍മെന്‍ അഥവാ മത്സ്യ -സുന്ദരന്‍മാരും ഉണ്ടെന്നാണ് പറയുന്നത്. ക്രിസ്റ്റഫര്‍കൊളമ്പസ് തന്‍റെ കപ്പല്‍ യാത്രക്കിടയില്‍ മൂന്ന്  മത്സ്യകന്യകളെ കണ്ടു എന്ന് വിളിച്ചുപറഞ്ഞപ്പോള്‍ ജനങ്ങള്‍ അത് പൂര്‍ണ്ണമായും വിശ്വസിച്ചു.മത്സ്യകന്യക എന്നൊരു ജീവി കടലില്‍ ജീവിച്ചിരിക്കുന്നുണ്ടോ എന്നറിയാനായി പല ഗവേഷണങ്ങളും നടന്നു.പക്ഷെ ഇതുവരെ തെളിവുകള്‍ ഒന്നും കിട്ടിയിട്ടില്ല.പണ്ടുകാലത്തുള്ള കപ്പല്‍ യാത്രക്കാര്‍ കടല്‍പ്പശുവിനെ കണ്ടു തെറ്റുദ്ധരിച്ചിട്ടാണ് മത്സ്യകന്യക എന്ന് വിളിച്ചു പറഞ്ഞതത്രേ.ആ കാലത്ത് കപ്പല്‍ യാത്രക്കാര്‍ കടല്‍പ്പശുവിനെ ലൈംഗീകാവശ്യത്തിന് വിധേയമാക്കിയിരുന്നു.ഇത് പുറത്ത് അറിയാതിരിക്കാന്‍ തങ്ങള്‍ ബന്ധപ്പെട്ടത് മത്സ്യകന്യകമാരുമോത്താണ് എന്ന കള്ളവും പ്രചരിപ്പിച്ചു.മെര്‍മൈഡ് സിണ്ട്രോം എന്ന ഒരു ജനന വൈകല്യം ഉണ്ട്.രണ്ടു കാലുകളും ഒട്ടിച്ചേര്‍ന്നു ജനിക്കുന്ന കുട്ടികള്‍ ആണിവര്‍. കണ്ടാല്‍ മത്സ്യകന്യകമാരാണന്നെ തോന്നൂ.ഇത്തരത്തിലുള്ള കുട്ടികള്‍ മത്സ്യ കന്യകമാരാണന്ന പ്രചാരണവും ഇന്ന് നടക്കുന്നുണ്ട്. മത്സ്യകന്യകമാര്‍ ഉണ്ടെന്നത് ഒരു വിശ്വാസം മാത്രമാണ്.

പക്ഷെ മത്സ്യകന്യകയോട്‌ സാമ്യമുള്ള നിരവധി ജീവികള്‍ കടലില്‍ ഉണ്ട്.അങ്ങനെയുള്ള ജീവികളെയൊക്കെ കണ്ട്‌ പലരും പലതും വിളിച്ചുപറഞ്ഞെന്നു വരാം.പക്ഷെ അതൊന്നും മുഖവിലക്ക് എടുക്കേണ്ട ആവശ്യമില്ല.

By Dinesh MI

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ