പഴയകാല കളികൾ

Share the Knowledge

?കണ്ണാരംപൊത്തിക്കളി : ഒരു കുട്ടി നിശ്ചിതസ്ഥലത്ത്‌ കണ്ണുപൊ ത്തിനില്‍ക്കും. മറ്റുകുട്ടികള്‍ പല സ്ഥലങ്ങളിലായി ഒളിച്ചിരിക്കും. ഒളിച്ചിരിക്കുന്ന കുട്ടികള്‍ കൂവുന്നതുകേട്ടാല്‍, കണ്ണടച്ചു നില്‍ക്കുന്ന കുട്ടി ഒളിച്ച കുട്ടികളെ കണ്ടുപിടിക്കാന്‍ പുറപ്പെടും. കണ്ടുപിടിക്കുന്നതിനു മുമ്പ്‌ ഒളിച്ചിരുന്ന കുട്ടി കളില്‍ ആരെങ്കിലും നിശ്ചിതസ്ഥാനത്തു വന്നുതൊട്ടാല്‍, കണ്ണടച്ചിരുന്ന കുട്ടി തോല്‍ക്കും. ഈ കളിക്കിടയില്‍

`കണ്ണാടംപൊത്തിപ്പൊത്തി
കടക്കാടം കടന്നുകടന്ന്‌
കാണാത്ത പിള്ളേരൊക്കെ
കണ്ടുംകൊണ്ടോടിവായോ
അക്കരനിക്കണ ചക്കിപ്പെണ്ണിന്റെ
കയ്യോ കാലോ തൊട്ടുവായോ’
എന്ന പാട്ടുപാടാറുണ്ട്‌.
?കൊക്കംപറക്കല്‍ : പെണ്‍കുട്ടികളുടെ ഒരു വിനോദമാണിത്‌. കക്കുകളി, പാണ്ടികളി, കൊത്തന്‍ മാടിക്കളി എന്നിങ്ങനെ ഈ കളി ക്ക്‌ ദേശഭേദമനുസരിച്ച്‌ പേരുകളുണ്ട്‌. ചട്ടിക്കഷണമോ പരന്ന കല്ലോ ആണ്‌ കളിക്കാന്‍ ഉപയോഗിക്കുക. ഇതിന്‌ `കക്ക്‌’ എന്നു പറയും. നിലത്ത്‌ എട്ടുകള്ളികളുള്ള ദീര്‍ഘചതുരം വരയ്‌ക്കണം. ആദ്യം കളിക്കുന്ന കുട്ടി ഒരു മീറ്റര്‍ അകലെനിന്ന്‌ കക്ക്‌ ആദ്യത്തെ കള്ളിയില്‍ എറിയും. ആ കുട്ടി നിന്ന സ്ഥലത്തുനിന്ന്‌ ഒരു കാലു മടക്കി കൊത്തന്‍മാടിക്കൊണ്ട്‌ ഒന്നാമത്തെ കള്ളിയിലെ കക്കിന്റെ മുകളിലേക്ക്‌ ചാടണം. പിന്നെ കക്ക്‌ അടുത്ത കള്ളിയിലേക്ക്‌ വരയില്‍ക്കൊള്ളാതെ തട്ടിയിടണം. ഇപ്രകാരം എട്ടുകള്ളിയിലും ചാടി, ഒടുവില്‍ കക്ക്‌ പുറത്തേക്ക്‌ തട്ടിത്തെറിപ്പിച്ച്‌ അതിന്മേല്‍ ചാടും. കളി അപ്പോഴും അവസാനിക്കുന്നില്ല. ഒരു കാല്‍ നിലത്തു കൊ ള്ളിക്കാതെ, കക്ക്‌ രണ്ടാംകള്ളി യിലേക്ക്‌ തെറിപ്പിച്ച്‌ ക്രമപ്രകാരം കളിക്കണം. ഇപ്രകാരം എട്ടുകള്ളി യിലും കക്ക്‌ തെറിപ്പിച്ച്‌ പുറത്തെ ത്തിയശേഷം കക്ക്‌ ഉള്ളംകൈയില്‍ വെച്ച്‌ എട്ടു കള്ളിയിലും കൊത്തന്‍മാടിച്ചാടുക. പിന്നെ, പുറം കൈയില്‍ വെച്ച്‌ ചാടുക. അടുത്തതായി, കൈ മുഷ്‌ടിയായി പിടിച്ച്‌ അതിന്മേല്‍ `കക്ക്‌’ വെച്ച്‌ ചാടുക. പിന്നീട്‌ പുറംകാലില്‍ വച്ചും അതിനുശേഷം കണ്‍പുരിക ത്തിന്മേല്‍ വെച്ചും ഒടുവില്‍ തല യില്‍ വച്ചും തുള്ളണം. അവസാനം ദീര്‍ഘചതുരത്തിന്റെ പിറകില്‍ ചെന്ന്‌ തിരിഞ്ഞു നിന്ന്‌ പിറകോട്ട്‌ കക്ക്‌ എറിയണം. ആ കക്ക്‌ ഒന്നാമത്തെയോ എട്ടാമത്തെയോ കള്ളിയില്‍ വീഴണം. ഈ കോളത്തില്‍ കക്ക്‌ വീണ സ്ഥലത്ത്‌ പ്രത്യേകം അടയാള മിടും. പിന്നീട്‌ കളിക്കുമ്പോള്‍ ആ കള്ളിയില്‍ രണ്ടു കാലും കുത്തി നില്‍ക്കാവുന്നതാണ്‌. ഇതെല്ലാം പിഴയ്‌ക്കാതെ കളിച്ചാല്‍ ജയിച്ചു. പിഴ വന്നാല്‍, അടുത്ത ആള്‍ കളിക്കാന്‍ തുടങ്ങും.
?ചട്ടികളി: നമ്മുടെ നാട്ടിന്‍പുറങ്ങ ളില്‍ കുഞ്ഞുങ്ങളുടെ ഒരു പ്രധാന അവധിക്കാലകളിയായിരുന്നു ചട്ടി കളി. കൈയടക്കം, ഏകാഗ്രത, എണ്ണല്‍ശേഷി എന്നിവ വളര്‍ത്തുന്ന തോടൊപ്പം ഓട്ടവും ചാട്ടവും ഒക്കെ ഉള്ളതുകൊണ്ട്‌ ആരോഗ്യപരവുമായിരുന്നു ഈ കളി. വിശാലമായ വീട്ടുമുറ്റങ്ങളും കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളുമില്ലാതായതോടെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഈ കളിയും നഷ്‌ടമായി. 12 ചട്ടിക്കഷണങ്ങളും കൈയിലൊതുങ്ങുന്ന ഒരു പന്തും (റബര്‍പന്ത്‌ വരുന്നതിനുമുമ്പ്‌ കടലാസും തുണിയും ചണനൂലും ഉപയോഗിച്ച്‌ മെടഞ്ഞ പന്തായിരുന്നു ഇതിനുപയോഗിച്ചിരുന്നത്‌) എട്ടോ പത്തോ പേരും ഉണ്ടെങ്കില്‍ ഈ കളി തുടങ്ങാം. കളിക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച്‌ വിശാലമായ കളിക്കളവും വേണ്ടിവരും. കളിക്കാര്‍ രണ്ടു ടീമായി തിരിയുന്നു. നിരപ്പായ ഒരു പ്രദേശത്ത്‌ ഈ ചട്ടിക്കഷണങ്ങള്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിവയ്‌ക്കുന്നു. ടോസ്‌ നേടിയ ടീമാണ്‌ ആദ്യം കളിക്കളത്തിലി റങ്ങുന്നത്‌. അട്ടിയട്ടിയായി വെച്ച ചട്ടിക്കഷണങ്ങളെ നിശ്ചിത അകല ത്തുനിന്ന്‌ (പത്ത്‌, പന്ത്രണ്ട്‌ അടി) സൂക്ഷ്‌മതയോടെ എറിഞ്ഞുവീഴ്‌ ത്തുക എന്നതാണ്‌ കളിയുടെ തുടക്കം. ചട്ടിക്കഷണങ്ങള്‍ക്കു കാവല്‍ നില്‍ക്കുന്ന എതിര്‍ടീമിലെ അംഗത്തിന്‌ നിലത്തുവീഴുന്നതിനുമുമ്പ്‌ ഈ പന്ത്‌ പിടിച്ചെടുക്കാം. (എങ്കില്‍ കളിക്കുന്ന ടീം ഔട്ട്‌) ഏറ്റവും `സുറു’ (ഉന്നം) ഉള്ള ഏറുകാരന്‍ അട്ടിവീഴാതെ ഒന്നോ രണ്ടോ ചട്ടിക്കഷണങ്ങളെ മാത്രം എറി ഞ്ഞുവീഴ്‌ത്തുന്നു. എതിര്‍ടീമിന്റെ കൈയില്‍പ്പെടുന്ന പന്ത്‌ പാസ്‌ ചെയ്‌ത്‌ കളിക്കുന്ന ടീമിലെ അംഗങ്ങളെ എറിഞ്ഞു കൊള്ളിച്ചാലും കളിക്കുന്ന ടീം പുറത്താകും. ഏറു കൊള്ളാതെ ഒഴിഞ്ഞുമാറി തന്നെ എറിഞ്ഞ പന്ത്‌ ദൂരേക്ക്‌ തട്ടിത്തെറിപ്പിച്ച്‌ ഓടിയെത്തി, വീണ ചട്ടിക്കഷണങ്ങള്‍ നിരയൊത്ത്‌ 9 എണ്ണം വരെ അടുക്കിവെച്ചാല്‍ കളിക്കുന്ന ടീം വിജയിക്കും. ഉടനെ അവര്‍ക്ക്‌ കൈയുയര്‍ത്തി വിജയം പ്രഖ്യാപിക്കാം. എണ്ണം തെറ്റിയാലോ ചട്ടി മറിഞ്ഞുവീണാലോ കളിയില്‍ തോറ്റതുതന്നെ. നടുപ്പുറത്ത്‌ പന്തു കൊണ്ട്‌ ഏറ്‌ കിട്ടുന്നതിനുമുമ്പ്‌ ചട്ടി അടുക്കിവെയ്‌ക്കാനുള്ള വെപ്രാളത്തിനിടയില്‍ ചട്ടിയുടെ എണ്ണം തെറ്റാനും നിരതെറ്റി മറി ഞ്ഞുവീഴാനും ഒക്കെ സാധ്യതയുണ്ട്‌ എന്നതാണ്‌ ഈ കളിയുടെ ത്രില്‍. ഏതു പ്രതിസന്ധിക്കിട യിലും ഏകാഗ്രത നഷ്‌ടപ്പെടാതെ, പതറാതെ ചുറ്റുപാടും ശ്രദ്ധിച്ച്‌ കൈയടക്കത്തോടുകൂടി പ്രവൃത്തി ചെയ്യുക എന്ന ശേഷിയോടൊപ്പം രസകരവും ആരോഗ്യപരവുമായ ഒരു കളികൂടിയാണ്‌ ചട്ടികളി.
?കുടുകുടുകളി : ഇരുചേരികളിലായി തിരിഞ്ഞാണ്‌ ഈ കളി കളി ക്കുക. ഒരു സംഘത്തില്‍പ്പെട്ട കുട്ടിഎതിര്‍സംഘത്തില്‍പ്പെട്ടവരെ ശ്വാസം നിര്‍ത്താതെ `കുടുകുടു’ എന്ന്‌ ഉച്ചരിച്ചുകൊണ്ട്‌ ഓടിത്തൊ ടണം. ശ്വാസംവിട്ടാല്‍ കളിപോയി. എന്നാല്‍ ശ്വാസം വിടാതെ മറുസം ഘത്തില്‍പ്പെട്ടവരില്‍ ഒരാളെ തൊട്ടാല്‍ സ്‌പര്‍ശനമേറ്റയാള്‍ കളിയില്‍നിന്നു പുറത്താകും.
 
?കിളിത്തട്ടുകളി : നമ്മള്‍ കളിച്ചിരുന്നു എന്നാ കാരണം കൊണ്ട് നശിച്ചുപോയികൊണ്ടിരിക്കുന്ന ഈ കളി ഇന്നു നിലവിലുള്ള ലോകത്തെ ഏറ്റവും മികച്ച കളിയാണ്‌..കഥകളിക്കും,കളരിപയറ്റിനും ഒപ്പം നില്ക്കു ന്ന ഈ മഹത്തായ കളി ശരിയായി മനസിലാക്കാനും പ്രചരിപ്പിക്കാനും നമുക്ക് സാധിക്കണം ,ഒപ്പം നമ്മുടെ കയ്യൊപ്പ് പതിഞ്ഞ ഈ കളി വരും തലമുറയ്ക്ക് ഒരു മുതല്‍ കുട്ടാവുകയും വേണം.അതിനു വേണ്ടിയുള്ള ഒരു പരിശ്രം നടത്താന്‍ ആവശ്യമുള്ള വിവരങ്ങളാണ് ഞാന്‍ പങ്ക്കു വയ്ക്കുന്നത്
.ചേര്ത്തേല മുതല്‍ ചവറ വരെയുള്ള പ്രദേശതാണ് ഈ കളി ഇന്നും കുടുതല്‍ പ്രചാരത്തിലുള്ളത് .കാരണം ആദി ചേര രാജ്യം മായ ശ്രീമുലവസം ആണ് ഈ കളി വിദ്യാഭ്യാസ സമ്പ്രദായമാക്കി പ്രചരിപ്പിച്ചത്..ഇടക്കാലത്ത് നശിച്ചു പോയ ശേഷം..കായംകുളംരാജ്യത്ത് ഇതു എറേ ശക്തിയോട് തിരിച്ചുവന്നു..ശാസ്താംകോട്ട ക്ഷേത്രം നിര്മ്മിളച്ച കായംകുള രാജാവിന്റെ കാലത്ത് ഒരു യുവ യോഗി യാണ്(ഇതു ശബരിമല ശാസ്താവാണ്‌ എന്നു വിശ്വസിക്കുന്നു) ഇതും അപുര്വ്മായ കായികാഭ്യാസങ്ങളു ഇവിടുത്തുകാരെ പഠിപ്പിച്ചത്..കളരിപയറ്റിന്റെ എല്ല അടിസ്ഥാന ചലനങ്ങളും(ചാടുക,ഒഴിയുക,അമരുക,ഉയര്ന്നു പൊങ്ങിഅമരുക,മലക്കം മറിയുക)ഉള്ള കിളിത്തട്ടുകളി ഇവിടുത്തുകാര്‍ ജിവശ്വസം പോലെ കരുതി പരിശിലിച്ചു,ഓരോ വ്യക്തിയും ഇതിലുടെ ആരോഗ്യവും,അഭിമാനവും സംരക്ഷിച്ചു പോന്നു,എന്നു മാത്രമല്ല മലവെള്ളം പോലെ കുതിച്ചുവന്ന മാര്ത്താ ണ്ഡവര്മ്മ്യുടെ,തുളുക്കസേനയെയും,ക്യാപ്റെന്‍ ഡി-ലനോയിയുടെ ഡച്ച് സേനയെയും(പിരങ്ക്കിപട) രാജാവിന്റെ പോലും സഹായമില്ലതേ 64 ദിവസംവരെ തടഞ്ഞു നിര്ത്താ ന്‍( ചില രാജ്യദ്രോഹികളായ കുടുംബങ്ങളുടെയ് സഹായത്തോടേ ചതിയിലുടെയാണ് ചവറ കടന്നത്‌,ആ കുടുംബത്തിനു പിന്നിട് കന്യാകുമാരിഭാഗത്ത്‌ കരമൊഴിവായി,ഭുമിയും എട്ടരയോഗത്തില്‍ സ്ഥാനവും കിട്ടി,ഈ ചതി ചെയ്തതുകൊണ്ടാണ് കൊണ്ടാണ് ആ കുടുംബത്തെയും,പ്രദേശത്തെയും ഇന്നും ചവറക്കാര്‍ മണ്ടെന്മാആര്‍ എന്നു വിളിക്കുന്നത്‌ രാജാഭരണത്തിന്റെ തണലില്‍ നില്ക്കു ന്നവരേ മറെന്തു ചെയ്യാന്‍) സാധിച്ചത് ഈ കളിനല്കികയ ബലത്തില്ആആയിരുന്നു…ഒരു സാധാരണ കളിക്ക് ഇത്ര വലിയ സേനയെ തടയാനുള്ള എന്തു കഴിവാണ് ഉള്ളത് എന്നു എല്ലാവര്ക്കും സംശയംതോന്നാം..എന്നാല്‍ കിളിത്തട്ട് കളിചിട്ടുള്ളവര്ക്ക്ള അതിന്റെ വിശദാംശങ്ങള്‍ കേള്ക്കു മ്പോള്‍ കാര്യം മനസിലാകും.ഒരു രസകരമായ വിവരം കു‌ടി പറഞ്ഞിട്ട് കിളിത്തട്ട്കളിയുടെ ആന്തരിക രഹസ്യങ്ങളിലേക്ക് കടക്കാം..ആധുനിക ലോകം കണ്ട ഏറ്റവുംവലിയ കേഡര്‍ പ്രസ്ഥാനമാണ് L.T.T.E(തമിഴുപുലികള്‍) L.T.T.E ക്കാരുടെ പരിശിലന പരിപാടികളില്‍ ആദ്യകാലം മുതലേ പ്രധാന ഭാഗം കിളിത്തട്ട്കളിയായിരുന്നു(ചവറഭാഗത്തുള്ള അതേ നിയമങ്ങള്‍ തന്നേയ് അവരും പിന്തുടടര്ന്നി രുന്നു)ഈ കളിയാണ്‌ മരിക്കാന്‍ ഒരുപേടിയുമില്ലാത്ത ചാവേറുകളെ സൃഷ്ടടിചത്. L.T.T.E തകര്ന്നെ ങ്കിലും ലോകമെന്പാടുംഉള്ള അവരുടെ സാംസ്‌കാരിക മുഖമായ തമിഴ് യുത്ത് ഈഴ്മ്.. ഇന്നും ഈ കളി പരിശിലിക്കുന്നു..അതിലുടെയ് ഒരു തിരിച്ചുവരവ്‌ സാധ്യമാണ്താനും .കാരണം അവര്‍ ഈ കളി പരിശിലിക്കുന്നു എന്നത് തന്നേ.അത്രത്തോളം വലിയ ഒരു പ്രതേൃകതാ നമ്മള്‍ മറന്ന ഈ കിളിത്തട്ടുകളിക്കുണ്ട്..ആ പ്രതേൃകതകള്‍ എന്തൊക്കയാണ് എന്നു നമുക്ക് നോക്കാം.
 
കളികളുടെ രാജാവ്‌ എന്നു വിശേഷിക്കപ്പെടണ്ട ഈ കളിയില്‍,ഒരേ സമയം രണ്ടു ടീമിലെയും എല്ല കളിക്കാരും പങ്ക്കെടുക്കുന്നു.ഒരു ചതുരംഗകളം പോലെയുള്ള നീക്കങ്ങളാണ് പിന്നിടുള്ളത്.പരസ്പരം കുടി ആലോചിക്കാതെ നിമിഷനേരം കൊണ്ട് ഓരോ കളിക്കാരനും എടുക്കുന്ന തിരുമാനങ്ങള്‍ ടീമിനെ മൊത്തം ബാധിക്കുന്നു,ഇങ്ങനെ ഇല്ല കളിക്കാരും ഒരേ സമയം പരസ്പരം കുടി ആലോചിക്കാതെ എടുക്കുന്ന തിരുമാനങ്ങള്‍ പരസ്പര വിരുദ്ധമായല്‍ ടീം ഔട്ട്‌ ആകുന്നു..(ഇതാണ് സൈനികതന്ത്രത്തിന്റെയും അടിസ്ഥാനം) എല്ല അംഗങ്ങളുടെയും.ഒരേ സമയത്തുള്ള ഈ നീക്കം,ഫുട്ബോള്‍,ഹോക്കി,എന്നിവയില്‍ പോലുമില്ല.ഓരോ കളിക്കാരനും എതിര്‍ കക്ഷികള്‍ നടത്താന്‍ സാധ്യത ഉള്ള നിക്കങ്ങള്‍ മനസ്സില്‍ കാണുന്നതോടൊപ്പം.സ്വന്തം കക്ഷിയുടെ നീക്കങ്ങളും ഉള്ക്കോണ്ണില്‍ കാണണം
കൃത്യമായ അളവുകള്ക്കു ള്ളില്‍ സ്വന്തം കാല് വയ്ക്കുന്നതോടൊപ്പം എതിരളിയുടെയ് പാദങ്ങളും കാണണം.എതിരാളിയെ തന്ത്രപുര്വ്വംപ കളത്തിനകത്ത്കൊണ്ടുവന്നു പുട്ടി മുന്നോട്ടുള്ള നീക്കം തടസ്സപ്പെടുത്തി പുറത്ത്ക്കാന്‍ ഒരു കുട്ടര്‍ ശ്രമിക്കുമ്പോള്‍.മറുകുട്ടര്‍ ഏതു ചക്രവുഹവും ഭേദിച്ചുകൊണ്ട് പുറത്തുകടക്കാന്‍ നോക്കുന്നു..ഉപ്പിനേ രക്ഷിക്കാന്‍ അടികൊള്ളും എന്ന് അറിയാമെങ്കിലും കിളിയെ തന്റെ അടുതെക്കകര്ഷിക്കുന്ന ചപ്പയും ചേര്ന്ന് നടത്തുന്നത് ഒരു യുദ്ധം തന്നെയാണ്.ഒപ്പം കളരിയില്‍ പോകാതെ മെയ്വഴക്കവും..ഏതു നിമിഷവും മരണം ഒപ്പം ഉണ്ട് എന്നുള്ള ചിന്തയോടെ ജിവിതതിനോടും ഇവര്പോപരുതിയിരുന്നു. ഇത്തരത്തില്‍ സ്വഭാവിക കായിക പരിശിലനം നേടിയിരുന്ന നമ്മുടെ നാട്ടുകാര്ക്ക്് ആയുധങ്ങള്ളും്,വെടിക്കോപ്പുകളും ഏന്തിയ തിരുവതാംകൂര്‍ സേനയെ നേരിടുന്നത് കുട്ടികളി പോലെയുള്ള ഒരു കാര്യമായിരുന്നു.അങ്ങനെ 64ദിവസം അവര്‍ ആ വന്പകടയെതടഞ്ഞുനിര്‍‍ത്തി.പിന്നിട് ചില രാജ്യദ്രോഹികളും മറ്റും ചേര്ന്നു ള്ള പരിശ്രമത്തിലാണ് ചവറ കടക്കാന്‍ സാധിച്ചത്.ആ പുര്വിരകരാണ് മരണവൃതം എടുത്തവര്‍ എന്ന അര്ത്ഥതമുള്ള ചവറ എന്നാ പേര് നമുക്ക് നേടിത്തന്നത് .ഒരു പണചെലവും ഇല്ലാതെ കൃത്യമായ നിയമങ്ങളോട് കുടി മൈതാനത്തില്‍ കളിച്ചിരുന്ന ഈ കളി അതിന്റെ ടീം വര്ക്ക്ള‌ കൊണ്ടാണ് ശ്രദ്ധേയമാകുന്നത്.സുക്ഷ്മമായി ചിന്തിച്ചാല്‍ ലോകത്ത് എന്നറിയപ്പെടുന്ന ഏതു കളിയെക്കളും ഉന്നതമായമേന്മ്മയും ഈ കളിക്കുണ്ട്,ഒപ്പം ഒരു ഉന്നത പാരമ്പര്യവും.ഇപ്പോള്‍ ഇതു നമ്മുടെ കയ്യിലാണ്.ഇതു എന്നന്നേക്കുമായി നശിപ്പിക്കണോ വളര്ത്തകണോ എന്നു നമുക്ക് തിരുമാനിക്കാം
 

അഞ്ചുപേര്‍ വീതമുള്ള രണ്ടു ടീമുകളായാണ് കളി തുടങ്ങുക. ആദ്യ ടീം കാവല്‍ക്കാരാകുമ്പോള്‍ അടുത്ത ടീം കളിക്കളത്തിന്റെ ഏറ്റവും മുകളില്‍നിന്ന് താഴേക്കിറങ്ങും. ഇങ്ങനെ ഇറങ്ങുന്നവരെ ചപ്പകള്‍ എന്നാണ് വിളിക്കുന്നത്. കാവല്‍ക്കാരെ വെട്ടിച്ച് നാലു തട്ടുകള്‍ കടന്നു വെളിയില്‍ ചാടുന്ന ചപ്പകള്‍ ഉപ്പുകളായി മാറും. ഇതിനിടെ കാവല്‍ക്കാരുടെ പ്രധാനിയായ കിളിയുടെ പക്കല്‍നിന്ന് ഇരാളവും മൂവാളവും കണക്കുപറഞ്ഞ് വാങ്ങി കിളിയില്‍നിന്ന് അടി വാങ്ങാതെ വേണം കളിക്കാര്‍ മികവ് പുലര്‍ത്തേണ്ടത്.

ഉപ്പുകളായി മാറുന്നവര്‍ തിരികെ മുകളിലേക്ക് കയറി തുടങ്ങും. അങ്ങനെ കാവല്‍ക്കാരെയും കിളിയെയും വെട്ടിച്ച് ഏറ്റവും മുകള്‍ത്തട്ട് തിരികെ താണ്ടിയാല്‍ അവര്‍ ഉപ്പ് നേടുന്നവരാകും. കിളികളിയില്‍ ഉപ്പിനാണ് പ്രാധാന്യം. കൂടുതല്‍ ഉപ്പ് നേടുന്നവര്‍ വിജയികളാകും. പണ്ടുകാലത്ത് പോരുവഴിയിലെ ഓരോ ചരല്‍നിലങ്ങളും കിളിത്തട്ട് കളങ്ങളായിരുന്നു. കാലം മാറിയതോടുകൂടി ഗ്രാമത്തിന്റെ നാട്ടിടങ്ങള്‍ ക്രിക്കറ്റിന് വഴിമാറി. അങ്ങനെ ഗ്രാമീണരുടെ ഇഷ്ട കായികവിനോദം വിസ്മൃതിയിലാണ്ടു.

Curt :

  1. Keerthi Kumar
  2. http://www.deshabhimani.com
  3. labourindiainfoworldmalayalam.blogspot.in
Image

ഒരു അഭിപ്രായം പറയൂ