കേരളത്തിലെ ഗൂഢ ഭാഷകൾ

Share the Knowledge

ലോകത്തിൽ ഏഴായിരത്തിലധികം ഭാഷകളുള്ളതായി കണക്കാക്കുന്നു. ഇതിൽ ലിപിയുള്ളതും ലിപിയില്ലാതെ വെറും സംസാര ഭാഷയായിട്ടുള്ളതുമുണ്ട്‌. സങ്കരഭാഷകളും ഗൂഢഭാഷകളുമുണ്ട്‌. ഗൂഢഭാഷകൾ പലപ്പോഴും ചില പ്രത്യേക വിഭാഗങ്ങൾ അവരുടെ തനിമ നിലനിർത്തുന്നതിനായി സംസാരിക്കുന്നതാവാം. മുഖ്യധാര ഭാഷ ഉപയോഗിക്കുന്നതോടൊപ്പംതന്നെ ഇത്തരം സമുദായങ്ങൾ പ്രത്യേക സന്ദർഭങ്ങളിൽ പരസ്പരം സംവേദിക്കാനായി ഗുഢഭാഷ സ്വീകരിക്കുന്നു. സമുദായത്തിലുള്ളവർ പരസ്പരം കാണുമ്പോൾ മാത്രമായിരിക്കും പ്രസ്തുത ഗൂഢഭാഷ ഉപയോഗിക്കുന്നത്‌. ഇത്തരം ഗൂഢഭാഷകളെ വംശീയഗൂഢഭാഷയെന്നാണ്‌ പറയാറ്‌.
ഏതെങ്കിലും ഒരു സ്ഥലത്ത്‌ താമസമാക്കിയവർ താമസിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകൾ സ്ഥീകരിക്കുമെങ്കിലും തങ്ങൾ ഉപയോഗിച്ച്‌ വന്നിരുന്ന ഭാഷ മുഴുവനായി ഒഴിവാക്കില്ല. മുഖ്യധാരഭാഷ സമുദായത്തിന്‌ പുറത്ത്‌ ഉപയോഗിക്കുകയും തന്റെ സമുദായത്തിലെ അംഗങ്ങളുമായി സംവേദിക്കാൻ ഈ ഭാഷ ഉപയോഗിക്കുകയും ചെയ്യുന്നു. കാലക്രമേണ ഇത്‌ ഗൂഢഭാഷയായി മാറുന്നു.
ഒരു ഗൂഢഭാഷക്ക്‌ എന്തെങ്കിലും പ്രത്യേക താൽപ്പര്യം ഉണ്ടായിരിക്കും. ഒരു നാട്ടിൽ ഒരു ഗൂഢഭാഷ നിലനിൽക്കുന്നുണ്ടെങ്കിലും അന്നാട്ടിലെ എല്ലാവർക്കും അതറിയണമെന്നില്ല. കാരണം ഗൂഢഭാഷ ഉപയോഗിക്കുന്നവരുടെ ഉദ്ദേശ്യംതന്നെ തനിക്ക്‌ ചുറ്റുമുള്ളവർ അറിയാതെ കാര്യം പറയുക എന്നതാണ്‌. ഗൂഢഭാഷ പൊതുധാരാ ഭാഷക്കൊപ്പം നിലനിൽക്കുന്ന സമാന്തര ഭാഷയാണെന്ന്‌ പറയാം.
വംശീയ ഗൂഢഭാഷകൾക്ക്‌ ഉദാഹരണമാണ്‌ ചില ആദിവാസിവിഭാഗങ്ങൾക്കിടയിൽ കണ്ടുവരുന്ന സംസാരഭാഷകൾ. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന കാലത്ത്‌ താഴ്‌ന്ന വിഭാഗത്തിൽപ്പെട്ട സമുദായങ്ങൾ മുഖ്യധാരയിലെ ജനങ്ങളുമായി അധികം ഇടപെട്ടിരുന്നില്ല. ഇവർക്ക്‌ കാലക്രമേണ തനതായ വ്യക്തിത്വവും ആചാരങ്ങളും കൈവരുകയുണ്ടായി. കൂട്ടത്തിൽ മറ്റുള്ളവർക്ക്‌ മനസിലാകാത്ത ഒരു ഭാഷാരീതിയും വളർന്നുവന്നു. പാണന്മാർ, മുതുവന്മാർ എന്നീ ആദിവാസി സമുദായങ്ങളിൽ പ്രത്യേക വ്യക്തിത്വമുള്ള ഗൂഢഭാഷകൾ വളർന്നുവന്നതിന്റെ പശ്ചാത്തലം ഇതാണ്‌.
വർഗീയ ഗൂഢഭാഷകൾക്കൊപ്പം വംശീയേതര ഗൂഢഭാഷകളും വളർന്നുവന്നു. കച്ചവടാവശ്യങ്ങൾക്കും വിനോദത്തിനും ചരിത്രപരമായ കാരണങ്ങളാലുമാണ്‌ ഇത്തരം ഗൂഢഭാഷകൾ രൂപപ്പെട്ടുവന്നത്‌.

?ചെട്ടിഭാഷ

വാണിജ്യപരമായ ആവശ്യങ്ങൾ മുൻനിർത്തി ഉണ്ടാക്കിയെടുത്ത ഭാഷയാണ്‌ ചെട്ടിഭാഷ. വൈശ്യവിഭാഗത്തിൽപ്പെട്ട ചെട്ടിയാർ സമുദായം കന്നുകാലി കച്ചവടമാണ്‌ പ്രധാനമായും നടത്തിയിരുന്നത്‌. കന്നുകാലികളെ വീടുകളിലും ചന്തകളിലും വിൽക്കുവാനും വാങ്ങുവാനും ഒന്നോ രണ്ടോ പേർ ചേർന്നാണ്‌ പോവുക. കന്നുകാലികളുടെ ഗുണദോഷങ്ങൾക്കനുസരിച്ച്‌ വില നിശ്ചയിക്കുമ്പോൾ വീട്ടുടമസ്ഥൻ അറിയാതിരിക്കാൻ വേണ്ടിയാണ്‌ ഈ ഗൂഢഭാഷ ഉപയോഗിച്ചിരുന്നത്‌. സംഖ്യകൾക്ക്‌ പകരം വാക്കുകൾ ഉപയോഗിക്കുന്ന ഭാഷാരീതിയാണിത്‌. ഒന്നിന്‌ വാച്ച, രണ്ടിന്‌ യശവ്‌, മൂന്ന്‌ കായ എന്നിങ്ങനെ ഓരോ സംഖ്യക്കും സമാനമായ വാക്കുകളുണ്ട്‌ ചെട്ടിഭാഷയിൽ.

?മൈഗരുഡ്

‘മവന്‍ രാങ്ങ നജിന്നു ടവ’ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വാര്‍ഡനായിരുന്ന കരേക്കടവത്ത് ഹസ്സന്‍കുട്ടി പറയേണ്ട താമസം, ചായമക്കാനിയില്‍ നിന്ന് ചുടുചായയുമായി തോരപ്പ മുഹമ്മദെത്തി. ഒരു കവിള്‍ ചായകുടിച്ചു തീര്‍ന്നില്ല, ദാ വരുന്നു കൂട്ടുകാരനായ പ്രമോദ് ഇരുമ്പുഴി. പിന്നെ തുരുതുരാ സംസാരം: ‘ഉമം കാറോ?, രാങ്ങ ലോറോ?, സൊചു രാങ ടേറം, മവി ടേറോ?, ടേഷ.’ ആഫ്രിക്കയിലെ ഏതോ ഉള്‍നാട്ടു ഭാഷയാണെന്നു കരുതേണ്ട. മലപ്പുറം ജില്ലയിലെ ഇരുമ്പുഴി അങ്ങാടിയിലെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന തോരപ്പ മുഹമ്മദിന്റെ ചായക്കടയിലെ നാട്ടുവര്‍ത്തമാനമാണിത്.

മലബാറിലെ പഴയ തലമുറക്കാരില്‍ ചിലരെങ്കിലും സംസാരിച്ച ഭാഷയായിരുന്നു ഇത്. മൈഗരുഡ് എന്നാണ് ഈ ഗൂഢഭാഷയുടെ പേര്. ‘ഉമം കാറോ’ എന്നാല്‍ സുഖമല്ലേ എന്നും ‘രാങ്ങ ലോറോ’ ചായ വേണോയെന്നും ‘സൊചു രാങ ടേറം’ എന്നാല്‍ ഒരു ചായ വേണമെന്നുമാണ് അര്‍ഥം. ‘മവി ടോറോ’ അഥവാ കടിവേണോ എന്ന ചോദ്യത്തിന് ‘ടേഷ’ അഥവാ വേണ്ട എന്ന മറുപടി. ഒരുകാലത്ത് മലബാറില്‍ പ്രചാരമുണ്ടായിരുന്ന മൈഗരുഡ് എന്ന ഗൂഢഭാഷ അറിയുന്ന നാനൂറിലധികം ആളുകളാണ് ഇന്നും വിവിധ ജില്ലകളിലുള്ളത്. മുന്‍ തലമുറക്കാരില്‍ നിന്ന് കേട്ടുമനസിലാക്കിയവരാണിവര്‍. കാലങ്ങളായി സംസാരിച്ചു കൊണ്ടിരിക്കുന്ന ഭാഷകള്‍ പോലും മണ്ണടിയുന്ന പുതിയ കാലത്ത് ഗൂഢഭാഷകളുടെ കാര്യം പറയേണ്ടതുമില്ല. ലിപിയും സങ്കീര്‍ണ വ്യാകരണ നിയമങ്ങളും മൈഗരുഡിനില്ല. മലയാള ഭാഷാ വാക്യങ്ങളെ പ്രത്യേകരീതിയില്‍ ക്രമം തെറ്റിച്ച് ഉപയോഗിക്കുന്ന രീതിയാണ് മൈഗരുഡ്.

മൈഗുരുഡ്‌ എന്ന ഗൂഢഭാഷ രുപപ്പെട്ടതിന്‌ വ്യത്യസ്തമായ ചരിത്രകാരണങ്ങളാണുണ്ടായിരുന്നത്‌. മലപ്പുറം ജില്ലയിലാണ്‌ കഴിഞ്ഞ തലമുറയിൽ ഇത്‌ വ്യാപകമായി പ്രചരിച്ചിരുന്നത്‌. ഇന്ന്‌ ആകെ ഇരുപതോളം പേർക്ക്‌ മാത്രമേ ഈ ഭാഷ വശമുള്ളു. ഈ ഭാഷ അറിയുന്നവർ മുഴുവൻ മുസ്ലിം ആണെന്നൊരു പ്രത്യേകതയുമുണ്ട്‌. മലബാർ കലാപത്തിൽ പങ്കെടുത്തിരുന്ന പലരേയും ന്യായത്തിനും അന്യായത്തിനും ബ്രിട്ടീഷുകാർ ജയിലിലടച്ചിരുന്നു. ജയിൽ വാർഡന്മാരിൽ ഭൂരിഭാഗവും മലയാളികളായിരുന്നു. കലാപകാരികളായ ജയിൽപ്പുള്ളികൾ താൻ ഏതെല്ലാം പ്രവർത്തനങ്ങളിലാണ്‌ ഏർപ്പെട്ടിരുന്നതെന്ന്‌ സഹതടവുകാർക്ക്‌ പറഞ്ഞുകൊടുക്കുമായിരുന്നു. ഇതെല്ലാം സംസാരിക്കുമ്പോൾ മലയാളികളായ ജയിൽ വാർഡന്മാർ കേൾക്കുകയും ബ്രിട്ടീഷ്‌ അധികൃതർ അറിയുകയും ചെയ്യും. ഈ പ്രശ്നത്തെ മറികടക്കാനായിട്ടാണ്‌ മൈഗുരുഡ്‌ എന്ന ഗൂഢഭാഷ രൂപപ്പെട്ടത്‌.

കണ്ണൂര്‍ ജില്ലയില്‍ പാനൂരിലെ ഏഴുപേര്‍ക്കേ മൈഗുരുഡ് വശമുള്ളൂ. മലപ്പുറം ബോയ്സ് സ്കൂളിലെ മലയാളം അധ്യാപകന്‍ ഡോ. പ്രമോദ് ഇരുമ്പുഴി പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൈഗുരുഡ് പഠിച്ചയാളാണ്.

?കടപയാദി

ഭാരതത്തിൽ പുരാതന കാലത്ത് ഭാഷയും ഗണിതവും തമ്മിൽ നല്ല തലത്തിലുള്ള ബന്ധം നിലനിന്നിരുന്നതായി കാണാം. അതിസങ്കീർണ്ണങ്ങളായ ഗണിത വസ്തുതകൾ, തത്വങ്ങൾ, സിദ്ധാന്തങ്ങൾ എന്നിവയെല്ലാം കർണ്ണാനന്ദകരമായ കവിതകളൊ, ശ്ലോകങ്ങളൊ ആയിട്ടാണ് പണ്ട് അവതരിപ്പിച്ചിരുന്നത്. ശാസ്ത്രപരമായ ഉപയോഗത്തിനു പുറമെ ആസ്വാദനപരമായ ഒരു തലം കൂടി അവയ്‌ക്കുക്കുണ്ടായിരുന്നു. 

ഭൂരിഭാഗം കവികളും ശാസ്ത്രജ്ഞരും ചരിത്രകാരന്മാരുമൊക്കെ തങ്ങളുടെ ജീവിതകാലത്തെക്കുറിച്ചും ഗ്രന്ഥരചന, കണ്ടുപിടുത്തങ്ങൾ എന്നിവയുറ്റടെ കാലഘട്ടത്തെക്കുറിച്ചും ഗ്രന്ഥത്തിൽ തന്നെ ഗണിതത്തിന്റെ സ ഹായത്തോടെ സൂചിപ്പിക്കുക പതിവായിരുന്നു. ഇത്തരം കാലസൂചനകൾ സാദ്ധ്യമായത് കടപയാദി എന്ന സംഖ്യാസമ്പ്രദായത്തിന്റെയും കലിദിന സംഖ്യയുടെയും ഉപയോഗത്താലാണ്. 

അക്ഷരസംഖ്യപരൽപ്പേർകടപയാദി എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന  സംഖ്യാ സമ്പ്രദായംഗനിതത്തേയും ഭാഷയിലെ അക്ഷരങ്ങളെയും സമഞ്ജസമായി സമന്വയിപ്പിച്ചിരുക്കുന്നു. ഭാഷയിലെ അക്ഷരങ്ങളെ ഒന്നു മുതൽ ഒമ്പതു വരെയുള്ള അക്കങ്ങൾ കൊണ്ട് ബന്ധിച്ചാണ് ‘കടപയാദി‘ എന്ന  സംഖ്യാ സമ്പ്രദായത്തിന് രൂപം നല്‌കിയിട്ടുലള്ളത്. 

1

 

2

 

3

 

4

 

5

 

6

 

 

7

 

 

8

 

 

9

 

 

0

 

 

 

സ്വരം

അ, ആ, ഇ, ഈ,

 ഉ,  ഊ, ഋ, -, എ, ഏ, ഐ, ഒ, 

ഓ, ഔ, അം,അഃ, 

ചില്ല്

ൾ ർ ൺ ൽ ൻ

കടപയാദിയിൽ സംഖ്യകൾ എഴുതുന്നവിധം 

വ്യഞ്ജനാക്ഷരങ്ങളോട് സ്വരം ചേരുന്നതുകൊണ്ട് ആ വ്യ ഞ്ജനത്തിന് നല്‌കിയിട്ടുള്ള അക്കത്തിന് മാറ്റ്മുണ്ടാകുന്നില്ല. 

ഉദാഹരണം: 

ക, കാ, കി, കീ, കു, കൂ, കൃ, കെ, കേ, കൈ, കൊ, കോ, കൗ, കം,  കഃ എന്നൈവയെല്ലാം 1 എന്ന അക്കത്തെ സൂചിപ്പിക്കുന്നു.

ത, താ, തി, തീ, തു, തൂ, തൃ, തെ, തേ,തൈ, 

തൗ, തം, തഃ എന്നിവയെല്ലാം 6 എന്ന അക്കത്തിന്റെ പ്രതിനിധികളാണ്. 

ഇതുപോലെ മറ്റു വ്യഞ്ജനങ്ങളുടെയും കാര്യത്തിൽ സ്വരമാറ്റങ്ങൾ കണക്കാക്കേണം.

കൂട്ടക്ഷരത്തിൽ രണ്ടാമത്തെ അക്ഷരത്തെ അടിസ്ഥാനമാക്കി അക്കം നിശ്ചയിക്കണം. സ്വതന്ത്രമായ ‘റ ‘യുടെ വില  പൂജ്യവും കൂട്ടക്ഷരത്തിലെ റ യുടെ വില ര എന്ന അക്ഷരത്തിന്റെ വിലയായ രണ്ട് ഉം ആണെന്ന് ഓർമ്മിക്കണം.  

ഉദാഹരണം:

ല്പ  = ല് + പ = പ = 1 

ക്സ  = ക് + സ= സ = 7 

ന്ത = ന് + ത = ത = 6 

റ……………= 0

ക്ര = ക് + റ = ര = 2 

ചില്ലുകളുടെ ഉപയോഗരീതി അനുസരിച്ച് അവയ്‌ക്ക് വ്യത്യസ്ത  അക്കങ്ങൾ ഉപയോഗിക്കേണ്ടിവരാറുണ്ട്. 

ഉദാഹരണം ശ്രദ്ധിക്കുക:

പാൽ, പാലു് എന്നിങ്ങനെ പ്രയോഗരീതിയിലെ വ്യത്യാസം പദസംഖ്യ സ്വാധീനിക്കും. 

പാൽ = പ 1 ൽ 0 = 10 

പാലു് = പ 1 ലു് 3 = 13 

പദത്തിലെ ഓരോ അക്ഷരവും സൂചിപ്പിക്കുന്ന അക്കങ്ങൾ ചേർത്തെഴുതിയാൽ പദസംഖ്യയായി. ഇത് തിരിച്ചെഴുതിയാൽ യഥാർത്ഥ സംഖ്യ ലഭിക്കും

കടപയാദിരീതിയിൽ പദങ്ങളെ സംഖ്യയാക്കുന്ന വിധം 

പട്ടിക 1 അനുസരിച്ച് ഓരോ അക്ഷരത്തിന്റെയും അക്കം കണ്ടെത്തി തിരിച്ചെഴുതുക. ഏതാനും ഉദാഹരണങ്ങൾ പട്ടിക രണ്ടിൽ നിങ്ങൾക്കു വേണ്ടി ചെയ്‌തിട്ടുണ്ട്. അത് ശ്രദ്ധിച്ചു മനസ്സിലാക്കുക. പിന്നീട് പദങ്ങളെ സ്വന്തമായി സംഖ്യകളാക്കി മാറ്റി പരിശീലിക്കുമല്ലൊ.

പദം

പദ

സംഖ്യ

യഥാർത്ഥ

സംഖ്യ

തല

63

36

വായ

41

14

ഭാഷ

46

64

കവി

14

41

ഗണിതം

356

653

വർഗം

403

304

ഭാരതം 

426

624

മാതൃഭൂമി

5645

5465

ഗാനാമൃതം

3056

6503

സുഭാഷിതം

7466

6647

ദാനധർമ്മം

80905

50908

ചുവടെ ചേർത്തിരിക്കുന്ന പദങ്ങളിൽ നിന്നും സംഖ്യ കണ്ടെത്തുക. 

സന്തോഷം രത്നാകരം ശിവസുന്ദരം കളിവീട് വിദ്യാഭ്യാസം നാരയണീയം രഥോത്സവം തിരുവടി തോരണം ഝഷം പരീക്ഷ ത്രിമൂർത്തി ദക്ഷിണേശ്വരം

സംഖ്യകളെ കടപയാദി പദങ്ങളാക്കുന്ന വിധം 

ആദ്യമായി  കടപയാദി പദമാക്കേണ്ട സംഖ്യയെ തിരിച്ചെഴുതുക. എന്നിട്ട് അനുയോജ്യമായ അക്ഷരങ്ങൾ പട്ടിക ഒന്നിൽ നിന്നും കണ്ടെത്തണം. ഇതിന് നല്ല കഷമയും ഭാവനയും വേണം. എങ്കിൽ മാത്രമെ അർത്ഥപൂർണ്ണമായ നല്ല പദങ്ങൾ ലഭിക്കു. ആദ്യം നമുക്ക് സാധാരണ പദങ്ങൾ ഉണ്ടാക്കാം. പട്ടിക മൂന്നിൽ കുറെ സംഖ്യകളെ പദങ്ങളാക്കി മാറ്റിയത് ശ്രദ്ധിക്കുക. ഓരോ സംഖ്യയ്‌ക്കും മൂന്നു പദങ്ങൾ വീതം ഉണ്ടാക്കിയിരിക്കുന്നു. 

സംഖ്യ

തിരി

ച്ചെഴു

തിയ

സംഖ്യ

പദം

14

41

വിദ്യ

വീട്

വൈകി

48

84

ദേവം

ജൈവം

ദൃഢം

72

27

രഥം

രസം

ഖാസി

311

113

കടല

പടല

കോകിലം

6434

4346

ഭഗവതി

ഭാഗവതം

വലംവെച്ചു

ഒരേ അക്കത്തിന് ഒന്നിലധികം അക്ഷരങ്ങൾ ഉള്ളതിൽ നിന്നും അനുയോജ്യമായത് തിരഞ്ഞെടുത്ത് യോജിച്ച സ്വരം ചേർത്ത് സാഹിത്യ ഭംഗിയുള്ള പദം നിർമ്മിക്കുവാൻ കവിത്വവും ഭാവനയും അത്യന്താപേക്ഷിയതമാണ്. പരിശീലനത്തലൂടെ ഈ കഴിവ് ഒരു പരിതി വരെ ഉണ്ടാകാവുന്നതാണ്.

ചുവടെ ചേർത്തിരിക്കുന്ന സംഖ്യകളെ കടപയാദി പദങ്ങളാക്കുക. 

28        146       375        990             1212  

2078    3715     3142      32560      201088

കടപയാദി പ്രായോഗിക തലത്തിൽ

ഗണിതസൂത്രങ്ങൾ കടപയാദി സമ്പ്രദായം ഉപയോഗിച്ച് കവിതയിലൂടെ ഓർമ്മയിൽ നിലനിറുത്താൻ നമ്മുടെ പൂർവ്വികർക്ക് സാധിച്ചിരുന്നു. മാനവചരിത്രത്തിന്റെ വിവിധ മേഖലകളിൽ നിനും അതിന് ധാരാളം ഉദാഹരണങ്ങൾ ലഭ്യമാണ്. ഏതാനും സന്ദർഭങ്ങൾ താഴെ രേഖപ്പെടുത്തട്ടെ.

മാസത്തിലെത്ര ദിനങ്ങൾ

പലഹാരേ പാലു നല്ലു

പുലർമന്നാലൊ കലക്കിലാം

ഇല്ലാ പാലെന്നു ഗോപാലൻ

ആഗ്ലമാസദിനം ക്രമാൽ

ഇംഗ്ലീഷുമാസങ്ങളിൽ എത്ര ദിവങ്ങളുണ്ട് എന്ന് കണ്ടെത്തുവാൻ കോടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ രചിച്ച ശ്ലോഗമാണ് മുകളിൽ ഉദ്ധരിച്ചത്. ഒന്നു വിശകലനം ചെയ്‌തു നോക്കാം. 

പല             =      13        31 ജനുവരി

ഹാരേ         =       82        28 ഫെബ്രുവരി 

പാലു            =       13        31  മാർച്ച് 

നല്ലു             =       03        30 ഏപ്രിൽ 

പുലർ            =       130      31 മെയ് 

ന്നാലൊ        =          03     30 ജൂൺ  

കല        =       13        31  ജൂലായ്  

ക്കിലാം   =       13        31  ആഗസ്ത്  

ഇല്ലാ      =       03        30  സെപ്തംബർ 

പാലെ    =       13        31  ഒക്ടോബർ  

ന്നുഗോ   =       03        30 നവംബർ  

പാലൻ   =       130      31 ഡിസംബർ 

എങ്ങനെയുണ്ട് കൂട്ടുകാരെ ഈ കവിത, കൊള്ളാമോ? 

കൊല്ലവർഷം ആരംഭിച്ചതെന്ന്

കൊല്ലവർഷം ആരംഭിച്ച കലിദിനസംഖ്യ കിട്ടുവാൻ “ആചാര്യ വാഗ്ഭട” എന്ന കടപയാദി സൂത്രം ഉപയൊഗിക്കാം. 

ആചാര്യ വാഗ്ഭട = 0614341→1434160 

അതനുസരിച്ച് കലിയുഗവർഷം = 1434160/365.25→3926 ലാണ് കൊല്ല(മലയാള)വർഷം ആരംഭിച്ചത്

മാറ്റപ്പട്ടിക 

കൊല്ലത്തിൽ തരളാംഗത്തെ 

കൂട്ടിയാൽ കലിവത്സരം 

കൊല്ലത്തിൽ ശരജം കൂട്ടി 

ക്രിസ്ത്വബ്ദം കണ്ടുകൊള്ളണം 

കൊല്ലവർഷം(മലയാളവർഷം), കലിവർഷം ക്രിസ്തുവർഷം എന്നിവയ പരസ്പരം മാറ്റുവാൻ സഹായിക്കുന്ന സൂത്രം ഈ കവിതയിലുണ്ട്. 

            തരളാംഗം       = 6293       → 3926 

            ശരജം             = 528         → 825 

കൊല്ലവർഷത്തോട് 3926 കൂട്ടിയാൽ കലിവത്സരം കിട്ടും. (കലിവത്സരത്തിൽ നിന്നും 3926 കുറച്ചാൽ കൊല്ലവർഷം ലഭിക്കും). കൊല്ലവർഷത്തോട് 825 കൂട്ടിയാൽ ക്രിസ്തുവർഷമായി. 

ഇത് കൊല്ലവർഷം 1187 ആണല്ലൊ. 

   കലിവത്സരം     = 1187 + 3926 =5113. 

   ക്രിസ്തുവർഷം  = 1187 + 825  = 2012 

ശരിയല്ലേ കൂട്ടുകാരെ.

നാരായണീയം രചിച്ചതെന്ന്

നാരായണീയത്തിലെ അവസാന ശ്ലോഗത്തിലെ അവസാന വരി “ആയുരാരോഗ്യസൗഖ്യം” എന്നാണ്. ഇതൊരു കടപയാദി പദമാണ്. ഈ വരി എഴുതിയ ദിവസത്തെ കലിദിന സംഖ്യ ഇതിൽ നിന്നും ലഭിക്കും. 

ആയുരാരോഗ്യസൗഖ്യം= 0122171 

തിരിച്ചെഴുതിയാൽ 1712210 എന്നു കിട്ടും. ഇതിനെ കൊല്ലവർഷത്തിലേക്ക് മാറ്റിയാൽ കൊല്ലവർഷം 762 വൃശ്ചികം 28 എന്നു ലഭിക്കും.മേല്പത്തൂർ നാരായണ ഭട്ടതിരി നാരായണ രചന അവസാനിപ്പിച്ച ദിനമാണത്. 

ഉള്ളൂരിന്റെ ചരമദിനം എന്ന്

മഹാകവി ഉള്ളൂർ മരിച്ചപ്പോൾ കൃഷ്ണവാരിയർ അദ്ദേഹത്തെ കുറിച്ചൊരു ശ്ലോകം എഴുതി. അതിനിട്ട പേര് “ദിവ്യ തവ വിജയം” എന്നായിരുന്നു. ഇതിനെ കടപയാദി ഉപയോഗിച്ചു സംഖ്യയാക്കിയാൽ, 

ദിവ്യ തവ വിജയം= 8164481→1844618 

ഈ കലിദിന സംഖ്യയെ ക്രിസ്തുവർഷത്തിലേക്കു മാറ്റുമ്പോൾ 1949 ജൂൺ 15 എന്നാണ് ലഭിക്കുന്നത്. ഇതു  തന്നെയാണ്  ഉള്ളൂരിന്റെ  ചരമദിനം.

പൈ (π) യുടെ വിലയെത്ര

കേരളീയനായ സംഗമഗ്രാമ മാധവന്റെ കൃതിയിൽ കാണുന്ന ഒരു ശ്ലോകം ഇവിടെ കുറിക്കട്ടെ.

അനൂനനൂന്നാനനനുന്നനിത്യ – 

സ്സമാഹതാശ്ചക്ര കലവിഭക്താഃ 

ചണ്ഡാംശുചന്ദ്രാധമ കുംഭീപാലൈർ – 

വ്യാസാതദർദ്ധം ത്രിഭമൗവികസ്യാത്. 

ഇതുപ്രകാരം 10,000,000,000 യൂണിറ്റ് വ്യാസമുള്ള വൃത്തത്തിനെ വൃത്തപരിധി 31415926536 ആണ് . അതനുസരിച്ച് 

പൈ (π) = 3.1415926536 ആണ്. 

മറ്റൊരു ശ്ലോകം നോക്കുക. 

“ഗോപീഭാഗ്യമധുവ്രാത ശൃംഗീ ശോദധിസന്ധിഗം 

ഖല ജീവിത ഖാതാവഗഗലഹാല രസധരം”

കേട്ടാലിതൊരു ശ്രീകൃഷ്ണ സ്തുതിയാണ് (ശ്രീ ശങ്കരാചാര്യസ്തുതിയായും വ്യാഖ്യാനിക്കുന്നവരുണ്ട്). പക്ഷെ ഇതനുസരിച്ച് കടപയാദി സംഖ്യ കണക്കാക്കിയാൽ പൈയുടെ മൂല്യം 31 ദശാംശ സ്ഥാനം വരെ കാണിക്കും. 

പൈ  (π) = 3.1415926535897932384626433832792. 

ഈ വസ്തുത ഏതു ഭാരതീയനെയാണ് അഭിമാനപുളകിതനാക്കാതിരിക്കുക.

കടപയാദിയും കർണ്ണാടകസംഗീതവും 

കർണ്ണാടക സംഗീതത്തിലെ രാഗങ്ങളുടെ ക്രമവും അവയുടെ സ്വരക്രമീകരണവും മനസ്സിലാക്കുവാൻ കടപയാദിയാണ് സഹായിക്കുന്നത്. രാഗത്തിന്റെ പൂർണ്ണനാമത്തിലെ ആദ്യ രണ്ടക്ഷരം രാഗത്തിന്റെ ക്രമസംഖ്യയെ സൂചിപ്പിക്കുന്നു. ഇതിൽ നിന്നും ആ രാഗത്തിന്റെ സ്വരവിന്യാസം കണ്ടെത്തുവാനുള്ള സൂത്രങ്ങളുമുണ്ട്. 

ഉദാഹരണം ഒന്ന്:

കല്യാണി രാഗത്തിന്റെ പൂർണ്ണനാമം മേചകല്യാണി എന്നാണ്. 

മേച  = 56  → 65 

അതായത് കല്യാണിരാഗം അറുപത്തിയഞ്ചാമാത്തെ മേളകർത്തരാഗമാണ്. 

ഉദാഹരണം രണ്ട്: 

 ശങ്കരാഭരണത്തിന്റെ പൂർണ്ണനാമം ധീരശങ്കരാഭരണം എന്നാണല്ലൊ. 

ധീര = 92  → 29  

ഇതിൽ നിന്നും ഇരുപത്തി ഒമ്പതാമത്തെ മേളകർത്തരാഗമാണ് ശങ്കരാഭരണം എന്നു മനസ്സിലാക്കണം. 

ഇങ്ങനെ കർണ്ണാടക സംഗീതത്തിലെ 72 രാഗങ്ങൾക്കും ക്രമസംഖ്യയും സ്വരവിന്യാസവും കടപയാദി ഉപയോഗിച്ച് നല്കിയിരിക്കുന്നു. 

പാലിംഡ്രോമുകളും കടപയാദിയും 

ഇടത്തു നിന്നു വലത്തോട്ടു വായിച്ചാലും വലത്തു നിന്നു ഇടത്തോട്ടു വായിച്ചാലും ഒരു പോലെ വരുന്ന പദങ്ങൾ, വാക്യങ്ങൾ, സംഖ്യകൾ എന്നിവയാണ് പാലിംഡ്രോമുകൾ. 

ഗണിതത്തിലെ ഒരു പാലിംഡ്രോം താഴെ എഴുതുന്നു. 

41114.

ഇതിനെ കടപയാദി പദമാക്കണം. 

ഈ ലേഖനത്തിലെ പട്ടിക ഒന്നിൽ നിന്നും 4,1 എന്നീ അക്കങ്ങൾക്കുള്ള അക്ഷരങ്ങൾ കണ്ടെത്തി പദമാക്കുക. അർത്ഥപൂർണ്ണമായ നല്ല പദം കണ്ടെത്തുന്നതിലാണ് മിടുക്ക്. 4ന് ഘ, ഢ, ഭ, വ എന്നീ അക്ഷരങ്ങളും 1 ന് ക, ട, പ, യ എന്നീ അക്ഷരങ്ങളും ആവാം. ഇവ കൊണ്ടുള്ള അഞ്ചക്ഷരമുള്ള ഒരു പദം പറയൂ, കേൾക്കട്ടെ. സ്വ്വരങ്ങൾ ഈഷ്ടാനുസരണം ഉപയ്യയോഗിക്കാം. എന്താ കിട്ടുന്നില്ലേ. 

ഒരെണ്ണം ഞാൻ പറഞ്ഞുതരാം. 

“വികടകവി” 

ഇനിയും 41114 ന് ഭാഷയിൽ പാലിംഡ്രോമുകൾ ഉണ്ടാക്കാം. അത് നിങ്ങൾ സ്വയം ചെയ്യുമല്ലൊ.

ഗണിതത്തിലെ മറ്റു രണ്ടു പാലിംഡ്രോമുകൾ  ഭാഷയിലേക്ക് മാറ്റിയത് താഴെ ചേർത്തിട്ടുണ്ട്.

52625 = മോരു തരുമോ 

16661 = പോത്തു ചത്തുപോ 

ഇതുപോലെ ഗണിതത്തിലെ അനേകം പാലിംഡ്രോമുകൾ എഴുതി അവയെ കടപയാദി പദമാക്കുമ്പോൾ ആ പദങ്ങളും പാലിംഡ്രോമുകൾ ആകണമെങ്കിൽ ക്ഷമയോടെ, ഭാവനയോടെ, ശ്രദ്ധയോടെ ശ്രമിക്കണം. ഇത് നല്ലൊരു ഭാഷാപഠന പ്രവർത്തനമാണ്. പദസമ്പത്ത് വർദ്ധിപ്പിക്കുവാനും ഭാഷാസ്വാദനശേഷി കൈവരിക്കുവാനും സാധിക്കും. ഗണിതവും ഭാഷയും കപാസ്പരം കൈകോർത്തു  കൊണ്ടുള്ള ഉദ്ഗ്രഥനരീതി ഗണിതത്തിൽ 

താല്പര്യം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.

കടപയാദിയുടെ അനന്ത സാദ്ധ്യതകൾ 

നമ്മുടെ പൂർവ്വാചാര്യന്മാർ കണ്ടെത്തി താളിയോലകളിലും മറ്റും രേഗഖപ്പെടുത്തി വച്ചിരിക്കുന്ന പ്രപഞ്ചത്തിന്റെ നിഗൂഢതകൾ കടപയാദി പഠനവും പ്രയോഗവും വഴി മാത്രമെ സാദ്ധ്യമാകു. 

വളരെയധികം സങ്കീർണ്ണവും സുദീർഘവുമായ ശാസ്ത്രസത്യങ്ങൾ ഭക്തിയുടെ നിറക്കൂട്ടിൽ മാന്ത്രിക പരിവേഷത്തോടെ അത്യധികം സൂക്ഷ്മരൂപത്തിൽ സൂക്ഷിച്ചിരിക്കുകയാണ് നമ്മുടെ മഹഷിവര്യന്മാർ. ആ പൈതൃകശേഖരം തുറന്ന് മൂല്യനിർണ്ണയം ചെയ്യണമെങ്കിൽ കടപയാദിയെക്കുറിച്ച് നമ്മുടെ യുവ തകലമുറ വിജ്ഞരാകേണ്ടിയിരിക്കുന്നു. ഇത് സാദ്ധ്യമാക്കുന്നതിനായി ഭാരതീയമായ പുരാതന വിജ്ഞാന ശാഖക്കകൾ വിദ്യാലയങ്ങളിൽ പഠനവിഷയമാകണം. കടപയാദി പോലുള്ള ഭാരതീയ രീതികൾ നമ്മുടെ കുട്ടികൾ പഠിക്കണം, നിത്യജീവിതത്തിൽ രയോഗിക്കണം. അങ്ങനെ അവർ ആ രീതികളിൽ നൈപുണി നേടുമ്പോൾ മഹത്തായ ഭാരത പാരമ്പര്യവും പൈതൃകവും സ്വീകരിക്കുവാൻ അവർ പ്രാപ്തരാകും

?മൂലഭദ്രി

രാജവാഴ്ചക്കാലത്ത്‌ പട്ടാളക്കാർക്കിടയിൽ രൂപംകൊണ്ടതാണ്‌ മൂലഭദ്രി. രാജശാസനകൾ മുറ്റുള്ളവർ അറിയാതിരിക്കാൻ രഹസ്യമായി സംസാരിക്കുക എന്നതാണ്‌ ഉദ്ദേശ്യം. പുരാതന തിരുവിതാംകൂറില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും മറ്റും ചാരന്മാരില്‍ നിന്നും മറച്ചു വെക്കേണ്ട കാര്യങ്ങള്‍ ഈ ഭാഷയിലായിരുന്നത്രെ പറയുകയും എഴുതുകയും ചെയ്തിരുന്നത്. മൂലദേവീ ഭാഷയെന്നും ചിലര്‍ ഇതിനെ വിവരിക്കും. കാര്യം വളരെ നിസ്സാരമാണ്. അക്ഷരങ്ങള്‍ ഒരു പ്രത്യേക ക്രമത്തില്‍ പരസ്പരം മാറ്റി ഉപയോഗിച്ചാല്‍ ഈ ഭാഷയായി. പക്ഷെ പ്രയോഗത്തില്‍ കൊണ്ടു വരാന്‍ നിരന്തര പരിശീലനം കൂടിയേ തീരൂ.

കെസ്സാ ലുവൃപ്പുഅഅര്‍ഉഉം മനല്‍ആഷം.
“എല്ലാ സുഹൃത്തുക്കള്‍ക്കും നമസ്കാരം.“ എന്നാണ് മുകളില്‍ എഴുതിയത്.

എങ്ങനെ ഈ ഭാഷ എഴുതാം എന്ന് നോക്കാം.

സ്വരങ്ങള്‍ക്ക് പകരം “ക“ കാരം ചേർക്കണം. കകാരം വരുന്നിടത്തെല്ലാം ലോപിപ്പിച്ച് അതതിൽ ഉൾച്ചേർന്നിരിക്കുന്ന സ്വരങ്ങൾ മാത്രം ഉപയോഗിക്കണം.

 
അം അഃ
കാ കി കീ കു കൂ കൃ കെ കേ കൈ കൊ കോ കൗ കം കഃ
ഉദാ: അകം = ക‌അം
മറ്റ് അക്ഷരങ്ങൾ താഴെ കൊടുത്തിരിക്കുന്ന വിധം പരസ്പരം മാറ്റി ഉപയോഗിക്കണം: 
ഖ – ഗ ഘ – ങ ച – ട
ഛ -ഠ ജ – ഝ ഞ – ബ
ഡ – ഢ ത – പ ദ – ധ
ഥ – ഫ ബ – ഭ മ – ന
യ – ശ ര – ഷ ല – സ
വ – ഹ ക്ഷ – ള ഴ – റ
ങ്ക – ഞ്ച ണ്ട – ന്ത
മ്പ – ന്ന ന്റ – റ്റ
ൻ – ൽ ർ – ൾ
ക്ക – അ‌അ  
  • സംഖ്യകളും തിരിച്ച് ഉപയോഗിക്കണം
1 – 2 3 – 4 5 – 6 7 – 8 9 – 0
നിയമങ്ങൾ ഓർത്തുവെക്കാൻ പ്രയാസം തന്നെ. പക്ഷെ ഈ ശ്ലോകം ഓര്‍ത്ത് വെച്ചാല്‍ മതി.
  അകോ ഖഗോ ഘങശ്ചൈവ
ചടോ ഞണ തപോ നമഃ
ജഝോ ഡഢോ ദധശ്ചൈവ
ബഭോ ഥഫ ഛഠേതി ച
യശോ രഷോ ലസശ്ചൈവ
വഹ ക്ഷള ഴറ ക്രമാൽ
ങ്കഞ്ച ണ്ടന്ത മ്പന്ന ന്ററ്റ ൻൽ ർൾ
 

ഈ ഉദാഹരണങ്ങള്‍ കൂടി ശ്രദ്ധിക്കുക: മലയാള കവിത = നസശാക്ഷ അഹിപ
2012 = 1921

അക്ഷരങ്ങളുടെ പരസ്പര മാറ്റ ക്രമങ്ങളില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തി സ്വന്തം ഗൂഢ ഭാഷ വികസിപ്പിച്ച് നോക്കുക.

കടപ്പാട്‌ 

1.http://bloggers-palode.blogspot.in/

2 .വലിയശാല രാജു

3. http://pazhampillytharavaatu.blogspot.in/

4 .http://www.deshabhimani.com/

5 . http://suprabhaatham.com/

Image

ഒരു അഭിപ്രായം പറയൂ