എവിടെയാണ് കോത്താഴം?

Share the Knowledge

നാ­ടോ­ടി­ക്ക­ഥ­കള്‍­കൊ­ണ്ട്‌ സമ്പ­ന്ന­മാ­ണ്‌ ഓരോ ജന­സാ­മാ­ന്യ­വും. വി­ഷ­യം­കൊ­ണ്ടും ആഖ്യാ­ന­രീ­തി­കൊ­ണ്ടും ഭാ­വ­ത­ലം­കൊ­ണ്ടു­മൊ­ക്കെ നാ­ട്ടു­ക­ഥ­ക­ളില്‍ വ്യ­ത്യ­സ്‌­ത­ത­ക­ളു­ടെ തു­രു­ത്തു­ക­ളു­ണ്ടാ­വു­ന്നു. നാ­ടോ­ടി­ക്ക­ഥ­ക­ളി­ലെ ഒരു സവി­ശേഷ ഇന­മാ­ണ്‌ ഫലി­ത­ക­ഥ. ലൗ­കിക കഥ­കള്‍ എന്ന നാ­ടോ­ടി­ക്ക­ഥാ­വി­ഭാ­ഗ­ത്തില്‍ ഉള്‍­പ്പെ­ടു­ത്താ­വു­ന്ന ഫലിത കഥ­കള്‍ പല തര­ത്തി­ലു­ണ്ട്‌. നിര്‍­ദോഷ ഫലി­ത­ക­ഥ, ആക്ഷേപ രീ­തി­യി­ലു­ള്ള ­ക­ഥ എന്നിവ അവ­യില്‍ പ്ര­ധാ­ന­പ്പെ­ട്ട­താ­ണ്‌. ­ആ­ലുവ യു­.­സി­.­കോ­ള­ജിലെ മലയാളവിഭാഗത്തില്‍ അസി­സ്റ്റ­ന്റ് പ്ര­ഫ­സ­റും പ്രമുഖ ഫോ­ക് ലോര്‍ പണ്ഡി­ത­നു­മാ­യ ഡോ.അ­ജു നാ­രാ­യ­ണന്‍ എഴുതിയ രസകരമായ അന്വേഷണത്തിലേക്ക് നമുക്ക് കണ്ണോടിക്കാം. എന്‍.ബി.എസ് പുറത്തിറക്കിയ ഫോക്‌ലോര്‍ – പാഠങ്ങള്‍, പഠനങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നുള്ള ഈ ലേഖനം അദ്ദേഹത്തിന്റെ അനുമതിയോടെയാണ് പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന്റെ ആമുഖം അദ്ദേഹം അയച്ചു തന്നിട്ടുള്ളത്ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം. ഫ­ലിത കഥ­ക­ളില്‍ വലി­യൊ­രു വി­ഭാ­ഗം, ഏതെ­ങ്കി­ലും ജാ­തി­ക്കാ­രെ അവ­രു­ടേ­തെ­ന്നു പറ­യ­പ്പെ­ടു­ന്ന വി­ഡ്‌­ഢി­ത്ത­ങ്ങ­ളെ പരി­ഹ­സി­ക്കു­ന്ന­വ­യാ­ണ്‌. എന്നാല്‍ ജാ­തി സമു­ദാ­യ­ങ്ങ­ളെ മാ­ത്ര­മ­ല്ല സ്ഥ­ല­ത്തെ­/­ദേ­ശ­ത്തെ കേ­ന്ദ്ര­മാ­ക്കി­യു­ള്ള ഫലി­ത/­വി­ഡ്‌­ഢി­ത്ത കഥ­ക­ളു­മു­ണ്ട്‌. ­കോ­ത്താ­ഴം­ കഥ­കള്‍ എന്ന­റി­യ­പ്പെ­ടു­ന്ന നാ­ടോ­ടി­ക്ക­ഥ­കള്‍ ഈ സം­വര്‍­ഗ­ത്തില്‍­പ്പെ­ടു­ന്നു­. എ­വി­ടെ­യാ­ണ്‌ കോ­ത്താ­ഴം? കേ­ര­ള­ത്തി­ലാ­ണ്‌ എന്നെ­ല്ലാ­വ­രും സമ്മ­തി­ച്ചേ­ക്കും. പക്ഷേ കേ­ര­ള­ത്തില്‍ എവി­ടെ? ചി­ലര്‍ കോ­ത്താ­ഴം കാ­ട്ടി­ത്ത­രാന്‍ കോ­ട്ട­യ­ത്തി­ന്റെ പ്രാ­ന്ത­പ്ര­ദേ­ശ­ങ്ങ­ളി­ലേ­ക്ക്‌ വി­രല്‍ ചൂ­ണ്ടി­യെ­ന്നി­രി­ക്കും. ഔദ്യേ­ാ­ഗിക റി­ക്കേ­ാര്‍­ഡു­ക­ളില്‍ കോ­ത്താ­ഴ­മൊ­ന്നു സ്ഥ­ല­നാ­മം നാ­മൊ­രി­ക്ക­ലും കണ്ടെ­ത്തു­ക­യി­ല്ല.

കോ­ട്ട­യ­ത്തി­ന്‌ കി­ഴ­ക്ക്‌ മണി­മ­ല­യ്‌­ക്ക­ടു­ത്തു­ള്ള ചി­റ­ക്ക­ട­വാ­ണ്‌ കോ­ത്താ­ഴ­മെ­ന്ന്‌ പൊ­തു­വേ പറ­ഞ്ഞു വരു­ന്നു. ചി­റ­ക്ക­ട­വു­കാര്‍­ത­ന്നെ തങ്ങ­ളു­ടെ സ്ഥ­ല­മാ­ണ്‌ കോ­ത്താ­ഴ­മെ­ന്ന­റി­യ­പ്പെ­ടു­ന്ന­ത്‌ എന്നു സമ്മ­തി­ക്കു­ന്നു­ണ്ട്‌. ചി­റ­ക്ക­ട­വി­ന്റെ സമീ­പ­സ്ഥ­ല­ത്തു­നി­ന്ന്‌ വരു­ന്നു­വെ­ന്ന കാ­ര­ണ­ത്താ­ലാ­വാം പ്ര­ഥ­മ­കേ­രള നി­യ­മ­സ­ഭ­യി­ലെ പ്ര­തി­പ­ക്ഷ നേ­താ­വാ­യി­രു­ന്ന ശ്രീ­.­പി­.­ടി. ചാ­ക്കോ­യെ അന്ന­ത്തെ വി­ദ്യാ­ഭ്യാ­സ­മ­ന്ത്രി ജോ­സ­ഫ്‌ മു­ണ്ട­ശ്ശേ­രി കോ­ത്താ­ഴ­ത്ത്‌ യാ­ജ്ഞ­വല്‍­ക്യന്‍ എന്ന്‌ അധി­ക്ഷേ­പി­ച്ച്‌ വി­ളി­ച്ച­ത്‌.

കൂ­വ­ത്താ­ഴ­ത്തി­ന്റെ വാ­മൊ­ഴി ഭേ­ദ­മാ­ണ്‌ കോ­ത്താ­ഴം എന്നൊ­രു നി­രീ­ക്ഷ­ണ­മു­ണ്ട്‌. മണ്ട­ന്മാ­രു­ടെ നാ­ടെ­ന്നു പു­കള്‍­പെ­റ്റ ഗോ­റ്റ്‌ ഹാം – Gotham- (ഇം­ഗ്ല­ണ്ടി­ലെ ഒരു സ്ഥ­ലം) ആണ്‌ കോ­ത്താ­ഴ­മാ­യി രൂ­പാ­ന്ത­ര­പ്പെ­ട്ട­തെ­ന്നാ­ണ്‌ മറ്റൊ­രു നി­രീ­ക്ഷ­ണം. ഇതു ശരി­യാ­ണെ­ങ്കില്‍, ബ്രി­ട്ടീ­ഷു­കാര്‍ കേ­ര­ള­ത്തില്‍ വേ­രു­റ­പ്പി­ച്ച­തി­നു ശേ­ഷം ഗോ­റ്റ്‌­ഹാം കഥ­കള്‍ സ്ഥ­ല­വും കഥാ­പാ­ത്ര­ങ്ങ­ളും മാ­റി ഇവി­ടെ പ്ര­ച­രി­ച്ച­താ­വ­ണം­.

കോ­ത്താ­ഴ­ത്തി­ന്റെ പി­ന്നാ­മ്പു­റ­ക്ക­ഥ­കള്‍ എന്താ­യി­രു­ന്നാ­ലും (കോ­ത്താ­ഴം ഒരു സാ­ങ്കല്‍­പ്പിക സ്ഥ­ല­മാ­ണെ­ങ്കില്‍­പ്പോ­ലും) വി­ഡ്‌­ഢി­ക­ളു­ടെ നാ­ടാ­ണ്‌ അതെ­ന്നും ഇവി­ട­ത്തെ ആള്‍­ക്കാര്‍­ക്ക്‌ ധാ­രാ­ളം വി­ഡ്‌­ഢി­ത്ത­ങ്ങള്‍ പി­ണ­ഞ്ഞി­ട്ടു­ണ്ടെ­ന്നും ഏവ­രും സമ്മ­തി­ക്കും; കോ­ത്താ­ഴ­ത്തു­കാര്‍ വരെ­!

By ഡോ.അ­ജു നാ­രാ­യ­ണന്‍

From : https://mathematicsschool.wordpress.com

Image

ഒരു അഭിപ്രായം പറയൂ