ബോണോബോ കുരങ്ങന്മാര്‍

Share the Knowledge

യുദ്ധം അരുത്.സ്നേഹം ചൊരിയൂ എന്ന സന്ദേശമാണ് ബോണോബോ കുരങ്ങന്മാര്‍ ലോകത്തിന് നല്‍കുന്നത് ആഫ്രിക്കയിലെ റിപ്പബ്ലിക് ഓഫ് കോങ്ങോ എന്ന രാജ്യത്ത് മാത്രമുള്ള കുരങ്ങന്മാരാണ് ബോണോബോ. ചിമ്പാന്‍സിയുടെ ഒരു അകന്ന ബന്ധുകൂടിയാണ് ബോണോബോ.ഇവയുടെ ജനിതക ഘടന ചിമ്പാന്‍സിയുടെ പോലെതന്നെ തൊണ്ണൂറ്റി എട്ട് ശതമാനവും മനുഷ്യന്‍റെതന്നെ.ബോണോബോ കുരങ്ങന്‍മാരില്‍ നിന്ന് മനുഷ്യന് കുറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്.സമാധാനപ്രിയരാണ് ഈ കുരങ്ങന്മാര്‍.
സമൂഹജീവിതമാണ് ഇവര്‍ നയിക്കുന്നത്.ഇവര്‍ക്കിടയിലുള്ള ആശയവിനിമയവും ,സ്വതന്ത്ര ലൈംഗീക ചിന്താഗതികളുമൊക്കെ അമ്പരപ്പിക്കുന്നത് തന്നെയാണ് .മനുഷ്യന്‍ കഴിഞ്ഞാല്‍ ,മുഖത്തോട് മുഖം നോക്കി ചുണ്ടും ചുണ്ടും ചേര്‍ത്ത് ചുംബിക്കുന്ന ഒരേയൊരു മൃഗം കൂടിയാണ് ബോണോബോ.ഇണചേരുന്നത് ഒക്കെ മനുഷ്യന്‍മാരെപ്പോലെ തന്നെയാണ്.വാത്സ്യായനന്‍റെ കാമസൂത്രത്തിലെ പല പാഠങ്ങളും ബോണോബോകള്‍ക്ക് ഹൃദ്യമാണ്.പെണ്‍ബോണോബോകള്‍ ആണ് സമൂഹത്തെ നയിക്കുന്നതും .ഭരണഘടന പൂര്‍ണ്ണമായും നടപ്പാക്കുന്നതും.യാതൊരു പരിഭവവും ഇല്ലാതെ പെണ്‍വര്‍ഗ്ഗത്തെ അനുസരിക്കാന്‍ ആണ്‍ബോണോബോകള്‍ തയ്യാറാണ്.വലിപ്പക്കൂടുതല്‍ ഉണ്ടങ്കിലെ സാധാരണയായി പെണ്‍മൃഗങ്ങള്‍ ആ ജന്തു വര്‍ഗ്ഗത്തെ ഭരിക്കുകയുള്ളൂ.പക്ഷെ ബോണോബോ കുരങ്ങന്മാരിലെ സ്ത്രീവിഭാഗം ആണിനെ അപേക്ഷിച്ച് ചെറുപ്പമാണ്.എന്നിട്ടും സമൂഹത്തിന്‍റെ മേല്‍നോട്ടം പെണ്ണിന് തന്നെ.സ്ത്രീ ഭരണം മേല്‍ക്കോയ്മ നേടിയാല്‍ സമൂഹത്തില്‍ സമാധാനം ഉണ്ടാവുമെന്ന് ബോണോബോ കുരങ്ങന്മാര്‍ സമൂഹത്തിന് കാണിച്ചു തരുന്നു.ഇണ ചേരുന്ന കാലത്ത് സംഘട്ടനവും,കൊല്ലും കൊലയും ഒക്കെ ചിമ്പാന്‍സികള്‍ക്കിടയില്‍ പതിവാണ്.പക്ഷെ ബോണോബോകള്‍ സ്വന്തം വര്ഗ്ഗവുമായി ഏറ്റുമുട്ടുകയോ,കൊല ചെയ്യുകയോ ഇല്ല.ഏതെകിലും ആണ്‍ ബോണോബോ ഒരു പെണ്ണിനെ ആക്രമിച്ചാല്‍ ആ സംഘത്തിലെ പെണ്‍ബോനോബോകള്‍ ഒറ്റകെട്ടായി നിന്ന് പ്രതികരിക്കുന്നത്സാ ധാരണമാണ്.മനുഷ്യന്‍റെ ഭാഷകള്‍ പെട്ടന്ന് മനസ്സില്‍ ആക്കാന്‍ ഈ കുരങ്ങുകള്‍ക്ക് കഴിയും.നാല്‍പ്പത് വര്‍ഷക്കാലമാണ് ഇവയുടെ ആയുസ്സ്.ബോണോബോകളെക്കുറിച്ച് പഠിക്കുന്ന വെനെസ്സാ വുഡ്സ് ഈ കുരങ്ങന്മാരെക്കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്.”ബോണോബോ ഹാന്‍ഡ്‌ഷേക്ക്‌ ” അതെ ബോണോബോകള്‍ക്ക് ഒരു ഹാന്‍ഡ്‌ ഷേക്ക് നല്‍കാന്‍ ആരും കൊതിച്ച് പോകും.

By  Dinesh Mi 

[avatar user=”Palathully” size=”medium” align=”center” /]
Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ