ബ്ലോബ് മത്സ്യം

Share the Knowledge

ഭയന്ന് വിറയ്ക്കുന്ന ഒരു മുത്തശ്ശിയുടെ മുഖഭാവമാണ് ബ്ലോബ് മല്സ്യത്തിന്‍റെത്.അഗ്ലി ആനിമല്‍ പ്രിസര്‍വേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍‍, ലോകത്തെ ഏറ്റവും വിരൂപമായ ജീവികളെ കണ്ടെത്താനായി നടന്ന ഓണ്‍ലൈന്‍ വേട്ടെടുപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ബ്ലോബ് മത്സ്യം ആയിരുന്നു.കാണാന്‍ ഭംഗിയില്ലാത്തതിന്‍റെ പേരില്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയും വംശനാശം നേരിടുകയും ചെയ്യുന്ന ജീവികള്‍ക്കിടയില്‍ ബ്ലോബ് മത്സ്യവും ഉള്‍പ്പെടുന്നു.പാണ്ടയെപ്പോലുള്ള സുന്ദരമായ മൃഗങ്ങള്‍ ജനങ്ങളുടെ അതീവ ശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍ ബ്ലോബ് മത്സ്യങ്ങളെപ്പോലുള്ള പാവം ജീവികള്‍ ആരോരുമറിയാതെ പുറന്തള്ളപ്പെട്ട് പോകുന്നുണ്ട്.രണ്ടായിരത്തി അഞ്ഞൂറ് മുതല്‍ മൂവായിരം അടിവരെയുള്ള ആഴക്കടലില്‍ ആണ് ബ്ലോബ് മത്സ്യങ്ങള്‍ ജീവിക്കുന്നത്.2003 ല്‍ ആയിരുന്നു ഇവയെ ആദ്യമായി കണ്ടെത്തിയത്.ഇന്ധ്യ,ആസ്റ്റ്രേലിയ, റ്റാസ്മാനിയ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ബ്ലോബ് മത്സ്യത്തെ കണ്ടുവരുന്നുണ്ട്.മനുഷ്യര്‍ ഇതുവരെ ബ്ലോബിനെ ഭക്ഷണത്തിനായി ഉപയോഗിച്ചിട്ടില്ല.മീന്‍ പിടിക്കുന്നവരുടെ വലയില്‍ പെട്ട് നിരവധി ബ്ലോബ് മത്സ്യങ്ങള്‍ ചത്തുപോകാറുണ്ട്.ചെറിയ മത്സ്യങ്ങളും ,മറ്റു ജലജീവികളും ഒക്കെയാണ് ബ്ലോബിന്‍റെ ആഹാരം. ബ്ലോബ് മത്സ്യം ഇര തേടി ഇറങ്ങാറില്ല.ഇരക്ക് വേണ്ടി വായും തുറന്ന് കാത്തിരിക്കുകയാണ് പതിവ്.ഇങ്ങനെ ഒരു സ്വഭാവം കൂടിയുള്ളതിനാല്‍ ഇവയുടെ നിലനില്‍പ്പ്‌ കൂടുതല്‍ പരുങ്ങലില്‍ ആണ്.130 വര്‍ഷം ബ്ലോബ് മത്സ്യം ജീവിച്ചിരിക്കും എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇതുവരെ ആ കാര്യത്തിന് സ്ഥിരീകരണം ആയിട്ടില്ല.

 
Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ