ശിവലപ്പേരി പാണ്ടി(Robin hood of Tirunelveli)

Share the Knowledge

േശിവലപ്പേരി പാണ്ടി (The Robinhood of thirunelveli)


ചരിത്രം മറച്ച് പിടിക്കുന്ന ചിലവ്യക്തികളുണ്ട് .അത്തരത്തില്‍പെട്ട വര്‍ ഒരു പക്ഷേ ജാതീക്കോമരങ്ങളുടെ പൊളിച്ചെഴുത്തുകളില്‍ അവരുടെ മുന്‍തലമുറകളുടെ അഭിജാത്യകഥകളുടെ പിന്നാമ്പുറകഥകളില്‍ തലവേദനയായിരുന്നവരുടെ വീരഗാഥകള്‍ പുറത്തവരാതിരിക്കുവാന്‍ മനപ്പൂര്‍വ്വം വിസ്മരിക്കപ്പെടുന്നതവാം.ഒരു പക്ഷേ പില്‍കാലങ്ങളില്‍ അവരുടെ നന്‍മനിറഞ്ഞ കഥകള്‍ പുറത്ത് വന്നാല്‍ തന്നെ വീരപരിവേഷവ്യക്തിയെ പില്‍കാല തലമുറകളുടെ മനസ്സില്‍ കൊളരതാത്തവനും ദുഷ്ടനുമൊക്ക ആക്കി കഥകള്‍ ചമച്ചുവച്ചിരിക്കും.അത്തരത്തിലുള്ള വ്യക്തിയായിരുന്നു പാണ്ടി.തിരുനെല്‍വേലിയിലെ പാളയങ്കോട്ടക്കടുക്കടുത്തുള്ള ശിവലപ്പേരി എന്ന ഗ്രാമത്തിലാണ് പാണ്ടി ജനിച്ചത് .സ്വാതന്ത്ര്യനാന്തരം ആണങ്കില്‍കൂടീ തമിഴ് നാട്ടിലെ ജാതിയ വ്യവസ്ഥിയുടെ അന്തരം കണ്ടു വളര്‍ന്ന പാണ്ടി പട്ടീണിയും ദാരിദ്രവും കൊണ്ട് വാടുന്ന ജനങ്ങളെ സഹായിക്കാന്‍ മേല്‍ ജാതീക്കാരുടെ വീടുകള്‍ കൊള്ളയടിച്ചീ രുന്നു. കൃഷിയിടങ്ങളില്‍ അവരുടെ വിള ഫലങ്ങള്‍ അപഹരിച്ചു. കാലക്രമേണ പാവപ്പെട്ടവരുടെ നേതാവായി .പാണ്ടി യെ ഒരിക്കല്‍ പോലീസീന് പിടിച്ചകൊടുത്ത ഗ്രാമത്തലവന്‍ പാണ്ടി യുടെ ജനപിന്തുണ കണ്ട് ജാമ്യത്തിലറക്കി തന്‍റെയൊപ്പം കൂട്ടീ ആദ്യകാലങ്ങളില്‍ ജാതീയമായ വിടവുകളില്‍ നീരസമുണ്ടായീരുന്നെങ്കിലും .അയാളുടെ മധ്യസ്ഥപാടവും നാട്ടുകാര്‍ക്ക് അയാളോടുള്ള സ്നേഹവും ഗ്രാമത്തലവന് അയാളോടുള്ള മറയില്ലാത്ത സ്നേഹത്തിന് കാരണമായി. നാട്ടുകരുടെ പ്രശ്നങ്ങള്‍ നാട്ടാമയ്ക്ക് എളുപ്പത്തില്‍ തീര്‍ക്കാന്‍ ഇത് കാരണമായി. ഇവരുടെ ഈ സ്നേഹബന്ധത്തില്‍ അസൂയപൂണ്ട ഗ്രാമത്തലവന്‍റെ ജാതീയിലെ ഉന്നതര്‍ ഇവരെ തമ്മില്‍ പിരിച്ചു കള്ളക്കേസില്‍ കുടുക്കീ ജയിലിലാക്കിയതിനു ശേഷം .ഗ്രാമത്തലവനെ ചതിച്ച്‌ കൊന്നതിനുശേഷം പാണ്ടിയുടെ കുടുംബത്തെ വീടടക്കം ചുട്ടുകൊന്നു. വിവരമറിഞ്ഞ് ജയില്‍ ചാടീയ പാണ്ടി അതിന് കാരണമായവരെ വെട്ടികൊലപ്പെടുത്തി ഒളിവികഴിഞ്ഞു.പൊലീസിനാല്‍ ഒരീക്കല്‍പോലും പിടികൊടുക്കാതെ തന്‍റെ കുടുംബം നഷ്ടപ്പെട്ട വിരഹത്തില്‍പോലും അദ്ദേഹം ജനങ്ങളെ സഹായിതിരിക്കാന്‍ മറന്നില്ല . പാണ്ടി യുടെശല്യത്താാല്‍ പൊറുതിമുട്ടിഉന്നതജാതീക്കാര്‍ അദ്ദേഹത്ത്െ വീണ്ടൂം ചതിയീല്‍പെടുത്തി പൊലീസുകരാല്‍ വെടിവെച്ച്കൊന്നു.

ഇന്നും കണിയാന്‍ കൂത്ത് എന്ന നാടന്‍ പാട്ടുകളാല്‍ പാണ്ടിയുടെ വീരകഥകള്‍ വാഴ്ത്തീപാടുന്നുണ്ട് ഗ്രാമപുറങ്ങളില്‍.

ചരിത്ര അന്വേഷകര്‍ മറന്ന പാണ്ടിയുടെ കഥതമിഴ് ജനങ്ങളില്പ്ര‍ശസ്തനാക്കിയത് സൗബ എന്ന തമിഴ് സാഹിത്യകാരനാണ് അദ്ദേഹം ആനന്ദവികടനില്‍ നോവലായി എഴുതിയ കഥ പാണ്ടി യെ പ്രശസ്തനാക്കുകയായിരുന്നു….!!

(source.;തിരുനെല്‍വേലിയിലെ ശിവലപ്പേരി യിലെ എന്‍റെ സുഹൃത്തുക്കളുടെ മുത്തശ്ശന്‍മാരുടെ വാമൊഴികഥകളില്‍ നിന്നും)

Nb.ശിവലപ്പേരി പാണ്ടി എന്നൊരു സിനിമയുണ്ട് പ്രതാപ് പോത്തന്‍ സംവിധാനം ചെയ്തു നെപ്പോളിയന്‍ നായകനായി വന്ന ഈ കഥയില്‍ പാണ്ടിയുടെ ജീവിതത്തിന്‍റെ ചെറിയ ഒരു പരാമര്‍ശം മാത്രമേയുള്ളു..

‪#‎Anpudan_Farry‬

ചരിത്ര ശാസ്ത്ര ജൈവ കൗതുകങ്ങള്‍കൗതുകങ്ങള്‍

Image

ഒരു അഭിപ്രായം പറയൂ