കേരളത്തിലെ പാമ്പുകള്‍ - 6

Share the Knowledge

ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പ് രാജ വെമ്പാലയാണ്.വിഷ വീര്യത്തിന്റെ കാര്യത്തില്‍ ഇവന്‍ മൂര്ഖനെക്കാള്‍ അല്‍പ്പമൊന്നു പിന്നില്‍ ആണെങ്കിലും.പക്ഷെ വലിയ വിഷ സഞ്ചിയുള്ളത് കൊണ്ട് തന്നെ വിഷത്തിന്റെ അളവ് വളരെ കൂടുതല്‍ ആണ്.ഇന്ത്യയില്‍ ഇതിന്റെ വിഷത്തിനു പ്രതിവിഷം ഇല്ല. 

ഏറ്റവും ചെറിയ വിഷപ്പാമ്പ് നമീബിയയിലും മറ്റും കാണുന്ന കൊമ്പന്‍ അണലി ആണ്.Peringuis Adder എന്നാണു ശരിക്കുള്ള പേര് . 

കരയിലെ പാമ്പുകളില്‍ ഏറ്റവും വീര്യമുള്ള വിഷം ആസ്ട്രെല്യക്കാരനായ ഇന്‍ലാന്ഡ് തൈപാന്‍ [Inland Taipan]എന്ന പാമ്പിനാണ് ഉള്ളത്.ഇതിനെ ഫിയെര്സ് സ്നേക്ക് [Fierce Snake]എന്നും വിളിക്കാറുണ്ട് ഒറ്റക്കടിയില്‍ നൂറാളെ കൊല്ലാന്‍ മാത്രം വിഷമാണ് ഇതിന്റെ വിഷ സഞ്ചിയില്‍ ഉള്ളത്. 

ഏറ്റവും വേഗതയുള്ള വിഷപ്പാമ്പ് ആഫ്രിക്കക്കാരനായ ബ്ലാക്ക് മാമ്പ ആണ്.മണിക്കൂറില്‍ പത്തൊമ്പത് കിലോ മീറ്റര്‍ വരെ വേഗതയില്‍ ഇത് സഞ്ചരിച്ചതിന്റെ രേഖകള്‍ ഉണ്ട്.ഈ പാമ്പിന്റെ വായക്കുള്ളിലെ കറുപ്പ് നിറം ആണ് ഇതിനു ഇങ്ങനെയൊരു പേര് നേടിക്കൊടുത്തത്. 

ഗബൂണ്‍ അണലി ആണ് ലോകത്തില്‍ ഏറ്റവും വലിയ വിഷപ്പല്ലുള്ള പാമ്പ്.ഇതിന്റെ വിഷപ്പല്ലിനു ശരാശരി 3-4  സെന്റി മീറ്റര്‍ നീളം ഉണ്ടാകും.

കുരുടിപ്പാമ്പ്
 
ഇംഗ്ലീഷ് പേര്- WORM SNAKE,THREAD SNAKE
ശാസ്ത്ര നാമം-  Ramphotyphlops braminus
മറ്റു മലയാളം പേരുകള്‍- കണ്ണില്ലാ കുരുടി,ബ്രാഹ്മണി കുരുടി,വിരപ്പാമ്പ്,നൂല്‍ പാമ്പ്.
 
വലിപ്പം- ജനിക്കുമ്പോള്‍-35mm
                    ശരാശരി-  125mm
                    പരമാവധി- 230mm
 
ചെറുതും മിനുസം ഉള്ളതുമായ ശരീരം.കണ്ടാല്‍ വിരയെപ്പോലെ തോന്നും.തലയ്ക്കു ശരീരത്തിന്റെ അത്ര തന്നെ വീതി.കണ്ണുകള്‍ നേര്‍ത്ത കറുത്ത കുത്തുകള്‍ പോലെ തോന്നും.കൂര്‍ത്ത വാല്‍.അടിഭാഗത്ത്തിനു വിളറിയ നിറം.
62238_1670630965194_1219977641_1855989_6729587_n
ശല്ക്കങ്ങളുടെ എണ്ണം- ശരീരത്തിന്റെ മധ്യ ഭാഗത്ത്‌ 20.ഉദര ശല്ക്കങ്ങള്‍ക്ക് വലിപ്പക്കൂടുതല്‍ ഇല്ല.മേല്‍ത്താടിയില്‍ മാത്രമേ പല്ലുകള്‍ ഉള്ളു.
 
സ്വഭാവം-   കൂടുതല്‍ സമയവും മണ്ണിനടിയില്‍ കഴിയാന്‍ ഇഷ്ട്ടപ്പെടുന്നു.ഈര്‍പ്പവും ഇരുട്ടും ഉള്ള സ്ഥലങ്ങളിലാണ് സാധാരണ കാണപ്പെടുന്നത്.കല്ലുകളുടെ അടിയിലും പൂച്ച്ചട്ടികളിലും ഒക്കെ കാണാറുണ്ട്.മഴയ്ക്ക് ശേഷം പുറത്ത് വരാറുണ്ട്.ഉറുമ്പ്‌,ചെറു കീടങ്ങള്‍,പുഴുക്കള്‍ തുടങ്ങിയവയാണ് ആഹാരം.കയ്യിലെടുത്താല്‍ പിടഞ്ഞു പുളയുകയും കയ്യില്‍ കാഷ്ട്ടിക്കുകയും ചെയ്യാറുണ്ട്.
 
കുരുടികുടുംബത്ത്തില്‍ പെണ്പാമ്പുകള്‍ മാത്രമേയുള്ളൂ.ബീജ സങ്കലനം നടക്കാതെ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നു.ഇത് അനിഷേകജനനം [Parthenogenesis] എന്നാണു അറിയപ്പെടുന്നത്.ഈ വര്‍ഗ്ഗത്തില്‍ ഇതുവരെ ഒരൊറ്റ ആണ്‍ പാമ്പിനെ പോലും കണ്ടെത്തിയതായി ഔദ്യോഗിക രേഖകളില്ല.ജൂണ്‍ മാസത്തിലാണ് മുട്ടകള്‍ ഇടുന്നതെന്നും ഒരു തവണ 2 മുതല്‍ 7 മുട്ടകള്‍ വരെ ഇടുമെന്നും.കേണല്‍ ഫ്രാങ്ക് വാള്‍ പറയുന്നു.കൂടുതല്‍ പഠനങ്ങള്‍ നടന്നിട്ടില്ല.ഏതായാലും ആണ്പാമ്പുകളുടെ സഹായമില്ലാതെ മുട്ട വിരിയുന്നത് കൊണ്ടാവാം ലോകത്തില്‍ പാമ്പുകള്‍ ഇല്ലാത്ത സ്ഥലങ്ങള്‍ ആയി അറിയപ്പെട്ടിരുന്ന ന്യൂസിലാന്റ്,ലക്ഷദ്വീപ്,ഹവായ് തുടങ്ങിയ സ്ഥലങ്ങളിലും ഇവ എത്ത്തിപ്പെട്ടിട്ടുണ്ട്.
വിഷം- കുരുടിക്ക് വിഷമില്ല.
 
ബെട്ഡോമിന്റെ കുരുടി.

 ഇംഗ്ലീഷ് പേര് – Beddome”s worm snake
  ശാസ്ത്ര നാമം – Typhlops beddomei
  മറ്റു മലയാളം പേരുകള്‍ – വെള്ള മൂക്കന്‍ കുരുടി 
 വലിപ്പം –  140 mm
സാധാരണ കുരുടിയുടെത് പോലുള്ള തിളക്കമുള്ള ശരീരം.കണ്ടാല്‍ വിരയെപ്പോലെ തോന്നും.കഴുത്ത് വേര്‍തിരിക്കപ്പെട്ടിട്ടില്ല.ശരീരം ശല്ക്കാവൃതം.കണ്ണുകള്‍ നേത്ര ശല്ക്കത്തിനടിയില്‍ ഓരോ കറുത്ത കുത്തുകള്‍ പോലെ തോന്നും.അറ്റം കൂര്‍ത്ത വാല്‍.തവിട്ടുനിറം.ശരീരത്തിന് നടുവില്‍ പുറത്തു കൂടി മിക്കവാറും താഴെ വരെ എത്തുന്ന ഒരു ഇരുണ്ട വര കാണാം.അടിഭാഗം വിളറിയ നിറം. ശല്ക്കങ്ങളുടെ എണ്ണം 18. ഉദര ശല്ക്കങ്ങള്‍ക്ക് വീതി കൂടുതല്‍ ഇല്ല.പല്ലുകള്‍ മേല്താടിയില്‍ മാത്രം.
 
Beddomes-black-earth-snake

ഇളകിയ മണ്ണില്‍ അറ്റം കൂര്‍ത്ത വാല്‍ ഉപയോഗിച്ച് തുരന്നിറങ്ങും.ഈര്‍പ്പവും ഇരുട്ടുമുള്ള സ്ഥലങ്ങളിലാണ് കാണപ്പെടാരുള്ളത്‌. മുട്ടയിട്ടു കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നു.ഉറുമ്പ്‌,ചിതല്‍,പുഴുക്കള്‍,ഉറുമ്പിന്‍ മുട്ട തുടങ്ങിയവയാണ് ആഹാരം. മധ്യ കേരളത്തില്‍ പശ്ചിമ ഘട്ട മലനിരകളുടെ 610 മുതല്‍ 1524 വരെ മീറ്റര്‍ ഉയരമുള്ള സ്ഥലങ്ങളില്‍ കാണപ്പെടുന്നു. 

വിഷം –  വിഷമില്ല.   ഒറ്റ നോട്ടത്തില്‍ മറ്റു കുരുടിപ്പാമ്പുകളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ്.

കൊക്കുരുടിപ്പാമ്പ്
 
ഇംഗ്ലീഷ് പേര്      – Beaked Worm Snake.
ശാസ്ത്ര നാമം      -Grypotyphlops acutus.
മറ്റു മലയാളം പേരുകള്‍ –    ഇല്ല 
വലിപ്പം                 –  പരമാവധി 24 inch
2587580944870f7648c761
 
ഈ പാമ്പ്‌ അത്ര സാധാരണമല്ല.ശരീരത്തില്‍ നിന്ന് വേര്തിരിച്ചിട്ടില്ലാത്ത തലയുടെ മുന്ഭാഗത്ത് പക്ഷിച്ച്ചുണ്ടിന്റെ ആകൃതിയില്‍ ഒരു നീണ്ട ശല്ക്കം ഉള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു പേര് കിട്ടിയത്.ശല്‍ക്കങ്ങള്‍ മിനുസമുള്ളവയാണ്.പക്ഷിച്ച്ചുണ്ടിന്റെ ആകൃതിയുള്ള ശല്ക്കത്ത്തിന്റെ അടിയിലാണ് ഈ പാമ്പിന്റെ മൂക്ക്.ശല്ക്കാവൃതമായ കണ്ണുകള്‍ കറുത്ത കുത്തുകള്‍ പോലെ കാണാം.നീളം കുറഞ്ഞ വാലിന്റെ അറ്റം കൂര്‍ത്ത മുള്ളിന്റെ ആകൃതിയിലാണ്.അടിഭാഗത്ത്തിനു വിളറിയ നിറം.ശല്ക്കങ്ങളുടെ എണ്ണം 28 മുതല്‍ 34 വരെ ആകാം.ഉദര ശല്ക്കങ്ങള്‍ക്ക് വീതി കൂടുതല്‍ ഇല്ല.പല്ലുകള്‍ മേല്‍ത്താടിയില്‍ മാത്രം. കാര്യമായ പഠനങ്ങളൊന്നും ഇതുവരെ ഇതിനെ കുറിച്ചു നടന്നിട്ടില്ല.മണ്ണിര,ചെറു കീടങ്ങള്‍,പുഴുക്കള്‍ തുടങ്ങിയവയാണ് ആഹാരം.തെക്കേ ഏഷ്യയിലെ ഏറ്റവും വലിപ്പമുള്ള കുരുടി വര്‍ഗ്ഗമാണ് ഇത്.
 

മെലിയന്‍ കവച വാലന്‍

ഇംഗ്ലീഷ് പേര്            : Pied-belly Shield Tail
ശാസ്ത്ര നാമം            :Melanophidium punctatum
മറ്റു  മലയാളം പേരുകള്‍ : ഇല്ല.
വലിപ്പം                        :  22 inch [പരമാവധി ]

 
മെലിഞ്ഞു ഉരുണ്ട് മൃദുല ശല്ക്കത്തോട്‌ കൂടിയ ശരീരം.തലയ്ക്കു കഴുത്തിനേക്കാള്‍ വീതി കുറവ്.കണ്ണും വാലും വളരെ ചെറുത്‌.വാല്‍ കുറച്ചൊന്നു പരന്നിട്ടാണ്.വാലിനു മുകളില്‍ ഒരു കവചം – പ്ലേറ്റ് – ഉണ്ട്.ഇളകിയതും ഈര്പ്പമുള്ളതുമായ മണ്ണില്‍ അറ്റം കൂര്‍ത്ത വാല്‍ ഉപയോഗിച്ചു തുരന്നു ഇറങ്ങുന്നതിനുള്ള ഒരു അനുകൂലനം ആണ് ഇത്.  ശല്ക്കങ്ങളുടെ എണ്ണം 15. മണ്ണിരയാണ് ആഹാരം.കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ല.പശ്ചിമ ഘട്ട മലനിരകളില്‍ ആണ് കാണപ്പെടാരുള്ളത്.  വിഷം       : ഇല്ല.
0503
 

ചുവപ്പുവയറന്‍ കവചവാലന്‍

ഇന്ഗ്ലീഷ്‌ പേര്                :  Walls Shield Tail
ശാസ്ത്ര നാമം                  :  Brachyophidium rhodogaster
മറ്റു മലയാളം പേരുകള്‍ : ഇല്ല
വലിപ്പം                              :  210 mm [ 8 in ] പരമാവധി

 മിനുസമുള്ള ശല്ക്കങ്ങളും അറ്റം കൂര്‍ത്ത ചെറിയ തലയുമുള്ള ഈ പാമ്പും പശ്ചിമ ഘട്ട മല നിരകളില്‍ ആണ് കാണപ്പെടുന്നത്.തലയെക്കാള്‍ വീതിയുള്ള കഴുത്തും കുഞ്ഞു കണ്ണുകളും ഉള്ള ഇതിന്റെ വയറിനു ചുവപ്പു നിറമാണ്.പുറം ഭാഗം കറുപ്പ് കലര്‍ന്ന തവിട്ടു നിറം.ശല്ക്കങ്ങളുടെ എണ്ണം 15. കല്ലിനടിയിലും വിള്ളലുകളിലും ഒക്കെയാണ് സാധാരണ കാണപ്പെടുന്നത്.മണ്ണിരകള്‍ ആണ് ആഹാരം എന്ന് കരുതപ്പെടുന്നു .കടിക്കാറില്ല. വിഷം             ”   ഇല്ല

21032012625

എഴുതിയത്  : ഉണ്ണികൃഷ്ണന്‍ 

http://www.facebook.com/pampunni

ഭാഗം ഒന്ന് 

ഭാഗം രണ്ട് 

ഭാഗം മൂന്ന് 

ഭാഗം നാല് 

ഭാഗം അഞ്ച് 

ഭാഗം  ആറു 

ഭാഗം ഏഴ് 

ഭാഗം എട്ട് 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ