കേരളത്തിലെ പാമ്പുകള്‍ - 7

Share the Knowledge

മുള്ള് വാലന്‍ പാമ്പ്‌

ഇന്ഗ്ലീഷ്‌ പേര്        : Perrotetts Shield Tail
ശാസ്ത്ര നാമം          : Plectrurus perrotetti
മറ്റു മലയാളം പേരുകള്‍ : ഇല്ല.
വലിപ്പം                      : 17 inch

മിനുസമുള്ള ശല്ക്കങ്ങളും കൂര്‍ത്ത കുഞ്ഞു തലയും. വാലിന്റെ അറ്റത്ത് ഒന്നിന് മീതെ ഒന്നായി കൂര്‍ത്ത രണ്ടു കുഞ്ഞു മുള്ളുകള്‍ . ചിലപ്പോള്‍ വാലിന്റെ അടിഭാഗത്തിന് തീ നിറം ആയിരിക്കും.ഓരോ ശല്ക്കത്ത്തിനു നടുവിലും ചുവപ്പോ മഞ്ഞയോ നിറമുള്ള കുത്തുകള്‍ കണ്ടേക്കാം. ശല്ക്കങ്ങളുടെ എണ്ണം 15. വിഷം          : ഇല്ല

Perrotet's Shieldtail snake

എലിയട്ടിന്റെ കവചവാലന്‍

 ഇംഗ്ലീഷ്‌പേര്           :   Elliot’s Shieldtail

ശാസ്ത്രനാമം           :  Uropeltis ellioti
മറ്റു മലയാളം പേരുകള്‍ : ഇല്ല
വലിപ്പം                     :  10 inch

മൃദുല ശല്‍ക്കങ്ങള്‍ ഉള്ള മെലിഞ്ഞ ശരീരം. ചെരിച്ചു മുറിച്ച പോലെ തോന്നിക്കുന്ന ചെറിയ വാല്‍. കൂര്‍ത്ത മൂക്ക്. തലയ്ക്കു കഴുത്തിനെക്കാള്‍ വീതി കുറവാണ്. പുറംഭാഗത്തിനു തിളക്കമുള്ള ഇരുണ്ട നിറമാണ്. ചിലപ്പോള്‍ ശരീരത്തില്‍ മഞ്ഞക്കുത്തുകള്‍ കണ്ടേക്കാം. അടിഭാഗത്ത്‌ ഈ കുത്തുകള്‍ക്ക്വലിപ്പം കൂടുതല്‍ ആയിരിക്കും.  ഇരതേടല്‍ രാത്രിയിലാണ്.ആക്രമണകാരിയല്ല.ഇളകിയ മണ്ണ് തുരന്നിറങ്ങുന്ന സ്വഭാവം .ആഹാരം മണ്ണിര. കുഞ്ഞുങ്ങളെ പ്രസവിക്കുന്നു . കൂടുതല്‍ സമയവും മണ്ണിനടിയില്‍ കഴിയുന്ന ഇവ രാത്രിയിലും നല്ല മഴ പെയ്യുന്ന സമയത്തുമേ സാധാരണ പുറത്ത് വരാറുള്ളൂ.ജൂലൈ ,ആഗസ്റ്റ്‌ മാസങ്ങളില്‍ ഇതിന്റെ പെണ്പാമ്പ്‌ മൂന്നു മുതല്‍ ആറു വരെ കുഞ്ഞുങ്ങളെ പ്രസവിക്കും.പിടിച്ചാല്‍ കടിക്കാറില്ല.പക്ഷെ കാഷ്ട്ടിക്കുകയോ വാള്‍ കൊണ്ട് കുത്തുന്നത് പോലെ നടിക്കുകയോ ചെയ്തേക്കാം . പശ്ചിമഘട്ട മലനിരകളില്‍ മാത്രം കാണപ്പെടുന്നു ..വിഷം           :  ഇല്ല.

Uropeltis-ellioti-03000027513_01
By ഉണ്ണികൃഷ്ണന്‍
http://www.facebook.com/pampunni
 

ഭാഗം ഒന്ന് 

ഭാഗം രണ്ട് 

ഭാഗം നാല് 

ഭാഗം അഞ്ച് 

ഭാഗം  ആറു 

ഭാഗം ഏഴ് 

ഭാഗം എട്ട് 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ