കേരളത്തിലെ പാമ്പുകള്‍ - 8

Share the Knowledge

പെരിയാര്‍ കവചവാലന്‍

ഇംഗ്ലീഷ്‌ പേര്      : Periyar Shieldtail

ശാസ്ത്രനാമം       : Uropeltis arcticeps madurensis

മറ്റു മലയാളം പേരുകള്‍ : ഇല്ല

വലിപ്പം           : 15 inch

മിനുസമുള്ള ശല്ക്കങ്ങളും മെലിഞ്ഞ ശരീരവും.മുറിഞ്ഞു പോയത് പോലെയുള്ള വാല്‍. തല കഴുത്തിനേക്കാള്‍ ചെറുത്‌. കൂര്‍ത്ത മൂക്ക് . ശരീരത്തിന്റെ പുരംഭാഗത്ത്‌ തിളങ്ങുന്ന കറുപ്പോ തവിട്ടോ നിറം.ശല്ക്കങ്ങളുടെ അതിരുകളിലും കഴുത്തിന്റെ രണ്ടു വശങ്ങളിലും മഞ്ഞ നിറം. ഉദരം കറുത്ത പുള്ളിക്കുത്തുകള്‍ നിറഞ്ഞ പീതവര്‍ണ്ണം . പിടിച്ചാല്‍ കടിക്കാറില്ല. ഇളകിയ മണ്ണില്‍ തുരന്നിറങ്ങും. ആഹാരം മണ്ണിര. കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.

വിഷം   : ഇല്ല

Periyar Shieldtail

 

അഷാംബു കവചവാലന്‍

ഇംഗ്ലീഷ്‌ പേര്       : Ashambu Shieldtail

ശാസ്ത്രനാമം        : Uropeltis liura   

മറ്റു മലയാളം പേരുകള്‍ : ഇല്ല

വലിപ്പം            : 12-13 inch

മിനുസമുള്ള തിളങ്ങുന്ന ശല്‍ക്കങ്ങള്‍. ഉരുണ്ട ശരീരം.കൂര്‍ത്ത മൂക്ക്. കഴുത്തിനെക്കാള്‍ വീതി കുറഞ്ഞ തല. ശരീരത്തിന് തവിട്ടു നിറം. ശരീരത്തില്‍ മഞ്ഞയും കറുപ്പും കുത്തുകള്‍ കാണാറുണ്ട്‌. ഉദരം മഞ്ഞ വരകളോടെ കറുപ്പ് നിറം.നിറത്തിന് മാറ്റം കാണാറുണ്ട്‌. രാത്രിയില്‍ ഇര തേടുന്ന സ്വഭാവം. ആക്രമണകാരിയല്ല. ഇളകിയ മണ്ണില്‍ തുരന്നിറങ്ങും.ആഹാരം മണ്ണിര. കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.  വിഷം      : ഇല്ല

Uropeltis liura (1 of 1) - Copy

എഴുതിയത് : ഉണ്ണികൃഷ്ണന്‍ 

http://www.facebook.com/pampunni

ഭാഗം ഒന്ന് 

ഭാഗം രണ്ട് 

ഭാഗം നാല് 

ഭാഗം അഞ്ച് 

ഭാഗം  ആറു 

ഭാഗം ഏഴ് 

ഭാഗം മൂന്ന് 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ