സീല്‍ അഥവാ കടല്‍നായകള്‍

Share the Knowledge

സീല്‍ അഥവാ കടല്‍നായകള്‍ സമുദ്രത്തെ ആശ്രയിച്ച് ജീവിക്കുന്ന സസ്തനികള്‍ ആണ്.പൊതുവേ കടല്‍ നായകള്‍ ശാന്തസ്വഭാവം കാത്തുസൂക്ഷിക്കുന്നവരാണ്. അന്റ്റാര്‍റ്റിക്കയില്‍ ആണ് ഇവയെ കൂടുതല്‍ കണ്ടുവരുന്നത്‌.ഏറ്റവും വലിയ സീലുകള്‍ കടലാനകള്‍  ആണ്.രണ്ടാം സ്ഥാനം ലിയോപാഡ് എന്ന സീലും. ശരീരത്തില്‍ പുള്ളിക്കുത്തുകള്‍ ഉള്ളതിനാലാണ് ഇവ പുള്ളിപ്പുലി സീലുകള്‍ എന്നറിയപ്പെടുന്നത്. ഇവയിലെ പെണ്‍വര്‍ഗ്ഗം ആണിനെക്കാള്‍ വലിപ്പം കൂടിയവയാണ്.പന്ത്രണ്ട് അടിയോളം നീളം ഉണ്ടാവും ഈ കടല്‍പ്പുലിക്ക്.ഇരുനൂറ് മുതല്‍ അറുനൂറ് കിലോ വരെ ഭാരം ഉണ്ടാവും ഇവക്ക്.തോലിനും,മാംസത്തിനും വേണ്ടി മനുഷ്യര്‍ കടല്‍നായകളെ വേട്ടയാടാറുണ്ട്.
അപൂര്‍വ്വമായി കടല്‍പ്പുലികളെയും.കടല്‍പ്പുലി സീലിന് ശത്രു എന്ന് പറയാവുന്നത് കൊലയാളി സ്രാവുകള്‍ മാത്രമാണ്.എന്തുകൊണ്ടോ കടല്‍പുലികള്‍ ഇന്ന് അപകടകാരികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.നിരവധി മനുഷ്യര്‍ ഈ കടല്‍നായകളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.കടല്‍പുലിയുടെ ആദ്യത്തെ ആക്രമണം 1914ല്‍ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.അന്റാര്‍ട്ടിക്കയില്‍ പര്യവേഷണം നടത്തുകയായിരുന്ന തോമസ്‌ ഓര്‍ഡീ ലീസ് എന്ന ആളെ കടല്‍പ്പുലി ആക്രമിച്ചു. ലീസിന്‍റെ കൂടെയുണ്ടായിരുന്ന സഹായി കടല്‍പുലിയെ വെടിവെച്ചു കൊന്നു.ലീസ് രക്ഷപ്പെട്ടു.1985 ല്‍ സ്കോട്ടിഷ്കാരനായ ഗരീത്ത് വുഡ് എന്ന ആളെ കടല്‍പുലി കടിച്ചു.വുഡിനെ കടലിലേക്ക്‌ വലിച്ചുകൊണ്ട് പോകാന്‍ ശ്രമിക്കുമ്പോള്‍ വുഡിന്‍റെ കൂടെയുടായിരുന്നവര്‍ എല്ലാം ചേര്‍ന്ന് കടല്‍പുലിയെ ചവിട്ടി നീക്കി.2003ല്‍,ബയോളജിസ്റ്റ് ആയ ക്രിസ്റ്റി ബ്രൌണ്‍ എന്ന സ്ത്രീയെ കടല്‍പുലി കടലിനടിയിലേക്ക്‌ വലിച്ചു കൊണ്ട് പോയി.ഒരു മണിക്കൂറിന് ശേഷം ക്രിസ്റ്റിയെ കണ്ടെത്തുമ്പോള്‍ അവര്‍ മരിച്ചുകഴിഞ്ഞിരുന്നു.ആ സംഭവത്തോട് കൂടി ലിയോപാഡ് സീലുകള്‍ അപകടകാരികളായ മൃഗങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു.ഇന്ന് ആന്റാര്‍ട്ടിക്കയില്‍ പര്യവേഷണം നടത്തുന്നവര്‍ക്ക് ,കരടിയുടെ ബന്ധുവായ കടല്‍പുലികള്‍ ഒരു പേടിസ്വപ്നമാണ് .

By Dinesh Mi 

http://www.facebook.com/dinesh.mi.31 

 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ