Split brain

Share the Knowledge

തത്വചിന്താപരമായ പല ചോദ്യങ്ങളെയും ശാസ്ത്രത്തിന്റെ പരിധിയില്‍ കൊണ്ട് വരുന്ന മേഖലയാണ് അനുനിമിഷം വികസിച്ചു കൊണ്ടിരിക്കുന്ന മസ്ഥിഷ്കവിജ്ഞാനമേഖല( neurology).

ഏറെ രസകരമായ പരീക്ഷണങ്ങളും നിഗമനങ്ങളും ആണ് split brain ആയി ബന്ധപ്പെട്ട് ഉള്ളത്.

ആദ്യം അല്പം neuroanatomy പറയട്ടെ,
മസ്തിഷ്കകാണ്ടതിനു (brainstem)നു മുകളില്‍ സ്ഥിതി ചെയ്യുന്ന മസ്തിഷ്കഭാഗമാണ് സെറിബ്രല്‍ കോര്‍ടെക്സ്. ജന്തുലോകത് മനുഷ്യനാണ് ശരീരവലിപ്പത്തെ അപേക്ഷിച് നോക്കുമ്പോള്‍ ഏറ്റവും വലിയ സെറിബ്രല്‍ കോര്‍ടെക്സ് ഉള്ളത്. മനുഷ്യനെ ‘മനുഷ്യനാക്കുന്ന’, മറ്റ് ജീവികളില്‍ നിന്ന്‍ വ്യതസ്തനാക്കുന്ന മസ്തിഷ്കഭാഗം ആണിത്. കണക്ക് കൂട്ടാനുള്ള കഴിവ്, മനസ്സ് വായിക്കാനുള്ള കഴിവ്, ഉയര്‍ന്ന ചിന്താശേഷി, സംഗീതാസ്വാദനം, ഭാഷ..തുടങ്ങി മനുഷ്യന്റെത് എന്ന്‍ അഭിമാനിക്കാവുന്ന ഒരു മാതിരി എല്ലാ കഴിവുകളും സെറിബ്രല്‍ കോര്‍ടെക്സ് ന്റെ പണിയാണ്.

ഈ സെറിബ്രല്‍ കോര്‍ടെക്സ് ഇടതും വലതും ആയി രണ്ടു അര്‍ദ്ധഭാഗങ്ങള്‍ ആയാണ് സ്ഥിതി ചെയ്യുന്നത്. Right & left cerebral hemispheres എന്ന് പറയും. ഇടത് അര്‍ദ്ധഭാഗതെയും വലത് അര്‍ദ്ധഭാഗതെയും connect ചെയുന്ന നിരവധി neural connectionകളും മസ്തിഷ്കത്തില്‍ ഉണ്ട്. ഇവയെ commisures എന്നാണ് പൊതുവില്‍ പറയുക. അത്തരത്തില്‍പെട്ട ഏറ്റവും വലിയ commisure ആണ് corpus callosum എന്ന്‍ പേരുള്ള ന്യൂരോണ്‍കളുടെ ഒരു bundle.

ഇനി ഇടത് അര്‍ദ്ധഭാഗവും വലത് അര്‍ദ്ധഭാഗവും ഏതാണ്ട് വ്യതസ്തമായ ജോലികള്‍ ആണ് ചെയ്യുന്നത്. ഭാഷ, കണക്ക് കൂട്ടല്‍, rational thinking തുടങ്ങിയവ പ്രധാനമായും ഇടത് hemisphereന്റെ പണിയാണ്. സംഗീതം, സൗന്ദര്യബോധം, വിശ്വാസം, മുഖങ്ങള്‍ തമ്മില്‍ തിരിച്ചറിയല്‍, മറ്റൊരാളുടെ വികാരം തിരിച്ചറിയല്‍, ജ്യാമിതീയ പ്രക്രിയകള്‍ തുടങ്ങിയവ ഒക്കെ (ഇവ ഓരോന്നും മറ്റനേകം സങ്കീര്‍ണമായ പ്രക്രിയകള്‍ അടങ്ങിയവയാണ് എന്നത് മറക്കരുത്. പ്രധാനമായും എന്ന്‍ മാത്രമാണ് അര്‍ഥം) വലതിന്റെതും.

ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത് മസ്തിഷ്കം ആണെന്ന്‍ അറിയാമല്ലോ. അവിടെയും മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട്. ശരീരത്തിന്റെ വലത് ഭാഗത്തെ നിയന്ത്രിക്കുന്നത് മസ്തിഷ്കത്തിന്റെ ഇടത് അര്‍ദ്ധഗോളമാണ്. ശരീരത്തിന്റെ ഇടതിനെ മസ്തിഷ്കത്തിന്റെ വലതും. മസ്തിഷ്കം സംവേദനങ്ങള്‍(sensations) അറിയുന്നതും ഇത്തരത്തില്‍ ആണ്.  അതായത് ഇടത്തെ കൈ ചലിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുക വലത് മസ്തിഷ്കമാണ്. ഇടത്തെ കണ്ണിലെ ‘കാഴ്ച’ തിരിച്ചറിയുന്നതും വലത് മസ്തിഷ്കമാണ്.

ഇനിയാണ് രസം. corpus callosum പോലുള്ള commisureകള്‍ മുഖാന്തരം മസ്തിഷ്കവും വലത് മസ്തിഷ്കവും നിരന്തരം സംഭാഷണത്തില്‍ ആണ് നമ്മേപോലെ സാധാരണമനുഷ്യരില്‍. രണ്ട് മസ്ഥിഷ്കങ്ങള്‍ ആയാണ് നാം ജീവിക്കുന്നത് എന്ന്‍ തോന്നാതിരിക്കുന്നത് ഇത് കൊണ്ടാണ്. രണ്ടും കൂടെ എടുക്കുന്ന തീരുമാനങ്ങളും നിഗമനങ്ങളും ആയാണ് നാം മുന്നോട്ട് പോവുന്നത്.

പക്ഷെ ചില രോഗികളില്‍ corpus callosum രോഗം ബാധിച് നശിച് പോവുകയോ അല്ലെങ്കില്‍ സര്‍ജറി ചെയ്ത് എടുത്ത് കളയെണ്ടാതായോ ഒക്കെ വരാറുണ്ട്. അത്തരത്തില്‍ ആണ് SPLIT BRAIN എന്ന അവസ്ഥ ഉണ്ടാവുന്നത്. ഇവിടെ ഒരേ മനുഷ്യനില്‍ ‘രണ്ട് വ്യക്തികള്‍’ ജീവിക്കും. ഇടത് മസ്തിഷ്കം അതിന്റെ വഴിക്കും വലത് മസ്തിഷ്കം അതിന്റെ വഴിക്കും ജീവിക്കും!!

ഒരു situation നോക്കുക. ഇത്തരത്തില്‍ ഒരാള്‍ക്ക് 2 x 3 എത്രയാണ് എന്ന ചോദ്യം കൊടുക്കുക. കൂടെ ഒരു multiple choice ഉത്തരസൂചികയും. ശരിയുത്തരം ഇടത് കൈ കൊണ്ട് തൊട്ട കാണിക്കണം എന്നതാണ് ആവശ്യം.

ഇവിടെ ഇടത് മസ്തിഷ്കം ചോദ്യം മനസ്സിലാക്കി ഉത്തരം 6 എന്ന്‍ കണ്ട് പിടിക്കും. ഭാഷ കൂടെ ഇടതിന്റെ കയ്യില്‍ ആയത് കൊണ്ട് ഉത്തരം 6 എന്ന്‍ വിളിച് പറയാനും സാധിക്കും. പക്ഷെ ഇടത് കൈ കൊണ്ട് ഉത്തരം തൊട്ടു കാണിക്കാന്‍ ഇടത് മസ്തിഷ്കത്തിന് സാധിക്കില്ല. ഇടത് കൈ കൊണ്ട് തൊടാന്‍ സാധിക്കുന്ന വലത് മസ്തിഷ്കം കണക്ക് ചെയ്യുകയും ഇല്ല!!

എങ്ങനെ ഉണ്ട്??
ഇരു മസ്ഥിഷ്കങ്ങള്‍ക്കും മറ്റൊന്ന്‍ തൊട്ടടുത് ഉണ്ട് എന്നത് അറിയാന്‍ സാധിക്കില്ല. ട്രെയിന്‍ ചെയ്ത് കഴിഞ്ഞാല്‍ ഇകൂട്ടര്‍ രണ്ട് വ്യക്തികള്‍ ആയി തന്നെ പ്രവര്‍ത്തിക്കും. ഒരേ സമയം വലത് മസ്തിഷ്കം ഇടത് കൈ ഉപയോഗിച് ചെടിയുടെ ചിത്രവും ഇടത് മസ്തിഷ്കം വലത് കൈ ഉപയോഗിച് വീടിന്റെ ചിത്രവും വരക്കും. നമുക്ക് അസാധ്യമായ കാര്യമാണത്!

ഇവരുടെ ജീവിതവും ഏറെ ദുഷ്കരമാണ്. സംവേദനങ്ങള്‍ തിരിച്ചറിയുന്നതിലും ഇടത് വലത് വ്യതാസം ഉണ്ടെന്ന്‍ പറഞ്ഞല്ലോ. അവ ഇരു മസ്തിഷ്കവും തിരിച്ചറിയുന്ന അളവും വ്യതസ്ഥമാണ്. ഉദാ. 30 ഡിഗ്രി താപനില ഇടത് മസ്തിഷ്കം അല്പം ചൂട് ഉള്ളതായും വലത് മസ്തിഷ്കം അല്പം തണുപ്പ് എന്നും തിരിച്ചറിയും. അതോടെ വലത് കൈ ഫാന്‍ വേഗത്തില്‍ കറക്കാനും ഇടത് കൈ ഫാന്‍ മേല്ലെയാക്കാനും regulatoril അടിയാവും!!
വലത് മസ്തിഷ്കം ഇടത് കൈ ഉപയോഗിച് ഷര്‍ട്ടിന്റെ ബട്ടണ്‍ അഴിക്കുമ്പോള്‍ ഇടത് മസ്തിഷ്കം വലത് കൈ ഉപയോഗിച് അത് അട്ടിമറിക്കാന്‍ ശ്രമിക്കും!!
(ഇതൊന്നും കേട്ട്കഥയല്ല, ശരിക്കും രോഗികളില്‍ സംഭവിക്കുന്നതാണ്.)

ഒരു സയാമീസ് ഇരട്ടകള്‍ അനുഭവിക്കുന്നതൊക്കെ ഇക്കൂട്ടരും അനുഭവിക്കും.

മനസ്സ്, ബോധം തുടങ്ങിയവ മതം പറയുന്നത് പോലത്തെ ഒന്നും അല്ല, വെറും മസ്തിഷ്കപ്രക്രിയകള്‍ ആണെന്ന്‍ നമ്മെ പഠിപ്പിക്കുന്ന ചില ഉദാഹരണങ്ങള്‍ ആണിവ. ഒരു വ്യക്തിക്ക് ഒരു മനസ്സ്, ആത്മാവ് തുടങ്ങിയ അടിസ്ഥാന മതസിദ്ധാന്തങ്ങളുടെ അടിത്തറയാണ് ഇവിടെ ഇളകുന്നത്.

ഇനി ഏറ്റവും വലിയ മതപ്രശ്നവും ഇത്തരക്കാരില്‍ ഉണ്ട്. അത് കൂടെ ഒന്ന്‍ പറഞ്ഞ് അവസാനിപ്പിക്കാം.

ഇത്തരം മനുഷ്യരോട് “നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ ” എന്ന്‍ ചോദിക്കുക. ഉത്തരം ‘ഉണ്ട്/ഇല്ല’ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ തൊടാന്‍ പറയുക.
പലപ്പോഴും സംഭവിക്കുക വലത് കൈ(ഇടത് മസ്തിഷ്കം) ‘ഇല്ല’ എന്നും ഇടത് കൈ*വലത് മസ്തിഷ്കം) ‘ഉണ്ട്’ എന്നും ആയിരിക്കും കാണിക്കുന്നത്. പോരെ പൂരം. ഇനി ഇയാള്‍ മരിച്ചാല്‍ ദൈവം ഇയാളെ നരകത്തിലേക്ക് എടുക്കുമോ അതോ സ്വര്‍ഗതിലെക്കോ!!

By Anand S Manjeri

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ