New Articles

മ്യൂണിക് ഒളിമ്പിക്സ് കൂട്ടക്കുരുതി

ഒളിമ്പിക്സിന്റെ ചരിത്രത്തിലെ രക്തം പുരണ്ട അദ്ധ്യായമാണ് 1972-ലെ മ്യൂണിക് ഒളിമ്പിക്സ്. ഒളിമ്പിക് വില്ലേജിൽ കടന്ന പാലസ്തീൻ ഭീകരർ ഇസ്രായേൽ ഒളിമ്പിക് സംഘത്തിൽ പെട്ട പതിനൊന്നു പേരെ ബന്ദികളാക്കി വധിച്ചത് ലോകത്തെ മൊത്തവും ഞെട്ടിച്ച സംഭവമായിരുന്നു. പലസ്തീൻ സംഘടനകൾ പരസ്യമായി ഈ കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മടിച്ചെങ്കിലും യാസർ അരാഫത്തിന്റെ ഫത്തയാണ് ഇതിന്റെ പിന്നിലെന്ന് എല്ലാവർക്കും അറിയാമായിരുന്നു. അരാഫത്തിന്റെ വിശ്വസ്തൻ അബു ഇയാദ് ആയിരുന്നു ഈ കൂട്ടക്കൊല നടത്തിയ “ബ്ലാക്ക് സെപ്റ്റംബർ” എന്ന പലസ്തീൻ രഹസ്യ സംഘടനയുടെ ബുദ്ധികേന്ദ്രം. വെസ്റ്റ് ബാങ്കിൽ നിന്നും ഗാസയിൽ നിന്നും ഇസ്രയേലിനെ വിചാരിച്ചത് പോലെ ആക്രമിക്കാൻ കഴിയാത്തത് ഇവരെ നിരാശപ്പെടുത്തിയിരുന്നു. ഒപ്പം സോഷ്യലിസ്റ്റ് പിന്തുണയുള്ള മറ്റു പല പാലസ്തീൻ സംഘടനകളും യൂറോപ്പിൽ ഇസ്രായേലി പ്രതിനിധികളെ ബോംബും തോക്കും ഉപയോഗിച്ച് ആക്രമിക്കുക തുടങ്ങിയ പല വിധ്വംസകപ്രവർത്തനങ്ങളിലും ഏർപ്പെടുന്നുണ്ടായിരുന്നു. ഇത് അവരുടെ ജനപ്രീതി കൂട്ടി തങ്ങളുടെ പ്രസക്തി നഷ്ടപ്പെടുത്തുമോ എന്ന് ഫത്ത ഭയന്നു. ഇതിന്റെ ഫലമായാണ് എഴുപതുകളുടെ തുടക്കത്തിൽ സബെന എയർലൈൻസിന്റെ ഫ്ലൈറ്റ് 571 വിമാനം റാഞ്ചൽ, മ്യൂണിക് ഒളിമ്പിക്സ് കൂട്ടക്കൊല എന്നിവ ഫത്ത ആസൂത്രണം ചെയ്തത്.

2EF809B900000578-3341784-image-a-51_1449006709135

1972 സെപ്റ്റംബർ 5 അതിരാവിലെ ഏകദേശം 4 മണിക്ക് എട്ടു പലസ്തീൻ ഭീകരർ അത്ലറ്റുകളുടെ വേഷത്തിൽ AK 47-നുകളും ഗ്രനേഡുകളുമായി ഒളിമ്പിക് വില്ലേജിൽ ഒളിച്ചു കടന്നു. അന്നത്തെ ഒളിമ്പിക്സിനു ഇന്നത്തെയത്ര സുരക്ഷ ഉണ്ടായിരുന്നില്ല. 1936 -ലെ ബെർലിൻ ഒളിമ്പിക്സിൽ ഹിറ്റ്ലർ ജർമനിക്ക് വരുത്തിയ നാണക്കേട് പരിഹരിക്കാൻ പടിഞ്ഞാറൻ ജർമനി മ്യൂണിക് ഒളിമ്പിക്സ് നടത്തിയത് സുരക്ഷാപരിശോധനകളുടെ ആധിക്യം ആരെയും ബുദ്ധിമുട്ടിക്കാത്ത രീതിയിൽ ആയിരുന്നു. ആർക്ക് വേണമെങ്കിലും ഒളിമ്പിക് വില്ലേജിന്റെ വേലി ചാടിക്കടക്കാമായിരുന്നു. നൈറ്റ് ക്ലബ്ബുകളിലും മറ്റും പോകുന്ന അത്ലറ്റുകൾ അത് ചെയ്യുന്നുമുണ്ടായിരുന്നു. സമാധാനത്തിന്റെ കായിക മാമാങ്കത്തിൽ ഇങ്ങനെ ഒരു കൂട്ടക്കൊല നടക്കുമെന്ന് ആരും പ്രതീക്ഷിച്ചതുമില്ല. അതിനാൽ തന്നെ ഭീകരർക്ക് വളരെ എളുപ്പത്തിൽ ഒളിമ്പിക് വില്ലേജിൽ കടന്നു ഇസ്രായേൽ കായികതാരങ്ങൾ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ എത്താൻ കഴിഞ്ഞു. തുടർന്ന് അവർ 11 ഇസ്രായെലികളെ ബന്ദികളാക്കി. രണ്ടുപേർ ധീരമായ ചെറുത്തുനിൽപ്പിന് ശ്രമിച്ചു എങ്കിലും ഭീകരരുടെ വെടിയേറ്റ് മരിച്ചു. അങ്ങനെ ഈ ഒന്പത് ബന്ദികളെയും വെച്ച് ഭീകരർ വിലപേശിത്തുടങ്ങി. രാവിലെ ഒന്പത് മണിക്ക് മുൻപ് ഇസ്രായേലി ജയിലിൽ കഴിയുന്ന 236 പലസ്തീൻ തടവുകാരെ ഏതങ്കിലും അറബ് രാജ്യത്തേക്ക് മാറ്റണം എന്നതായിരുന്നു അവരുടെ ആവശ്യം. ഇതിൽ സബെന എയർലൈൻസ് വിമാനം റാഞ്ചിയ രണ്ടു പ്രതികളും കൂടാതെ പാലസ്തീനോട് ഐക്യദാര്ട്യം പ്രഖ്യാപിച്ചു ടെൽ അവീവ് വിമാനത്താവളത്തിൽ ഇറങ്ങി AK 47 ഉപയോഗിച്ച് വെറുതെ പോയ 24 പോർട്ടോ റിക്കൻ തീർത്ഥാടകരെ വെടി വെച്ച് കൊന്ന ജാപ്പനീസ് റെഡ് ആർമി എന്ന മാര്ക്സിസ്റ്റ് ഭീകര സംഘടനയിലെ അംഗമായ കോസോ ഒക്കമോട്ടോയും ഉൾപ്പെട്ടിരുന്നു. അല്ലെങ്കിൽ ഓരോ ബന്ദിയെയും ഓരോ മണിക്കൂർ ഇടവിട്ട് കൊല്ലുമെന്ന് അവർ ഭീഷണിപ്പെടുത്തി.

Olympic-Flashback-Mun_Horo-2

ഇത്തരമൊരു സാഹചര്യം ആദ്യമായാണ് ജർമനി നേരിട്ടത്. അവർക്ക് ഭീകരരെ നേരിട്ട് ഒരു മുൻപരിചയമോ ഒരു ഭീകര വിരുദ്ധ സ്ക്വാഡോ ഇല്ലായിരുന്നു. കൂടാതെ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പട്ടാളത്തിനു ജർമനിക്കുള്ളിലെ പ്രശ്നങ്ങളിൽ ഇടപെടാൻ അവകാശം ഭരണഘടന നിഷേധിച്ചിരുന്നു. മ്യൂണിക് നിലകൊണ്ട ബവേറിയ എന്ന സ്റ്റേറ്റിന്റെ സ്വയംഭരണ അവകാശത്തിൽ കൈകടത്താൻ ജർമൻ പാർലമെന്റിനു അധികാരവും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ബന്ദി പ്രശ്നം പരിഹരിക്കുക എന്നത് മ്യൂണിക് പോലീസിന്റെ മാത്രം ചുമതലയായി. അവരാകെ അമ്പരപ്പിൽ ആയിരുന്നു. ആദ്യം അവർ ഇസ്രായേലിനോട് തടവുകാരെ സ്വതന്ത്രരാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രി ഗോൾഡാ മേയ്ർ അതിനു വഴങ്ങിയില്ല എന്ന് മാത്രമല്ല ഇസ്രായേലി കായികതാരങ്ങളെ സ്വതന്ത്രരാക്കേണ്ടത് ജർമനിയുടെ ചുമതലയാണെന്നും പറഞ്ഞു. കമാണ്ടോകളെ അയക്കാൻ ഇസ്രയേൽ തയ്യാറായി എങ്കിലും ജർമനി അതിനനുവദിച്ചില്ല. ഇസ്രയേൽ ജയിലിൽ കഴിയുന്ന പലസ്തീൻ തടവുകാരെ വിട്ടയക്കാനുള്ള സമയപരിധി രാവിലെ 9 മണി എന്നതിൽ നിന്നും വൈകുന്നേരം വരെ നീട്ടിയെടുക്കാൻ ജർമൻ അധികൃതർക്ക് കഴിഞ്ഞു.

ഇതിനിടയിൽ ജർമൻ പോലീസുകാർ ഇസ്രായേൽ കായികതാരങ്ങൾ ബന്ദിയായി കഴിയുന്ന കെട്ടിടത്തിനു മുകളിൽ കയറി. AC ഹോളുകൾ വഴി അകത്തു കടന്നു ഭീകരരെ ആക്രമിച്ചു കീഴടക്കുക എന്നതായിരുന്നു ഉദ്ദേശം. ഇത് ടെലി വിഷനിൽ ലൈവ് ആയി സംപ്രേഷണം ചെയ്യുന്നുണ്ടായിരുന്നു. കായിക താരങ്ങളുടെ മുറിയിൽ ഇരുന്നു ഇത് ഭീകരരും കണ്ടു. അവർ പോലീസിനോട് പിൻമാറാനും അല്ലെങ്കിൽ ബന്ദികളെ വധിക്കുമെന്നും പറഞ്ഞതോടെ പോലീസുകാർ ഈ പദ്ധതി ഉപേക്ഷിച്ചു. ഇതേ പിഴവുകൾ ജർമൻ പോലീസുകാർ വീണ്ടും വീണ്ടും ആവർത്തിച്ചു അവസാനം ഒരു വൻ ദുരന്തത്തിലേക്ക് എത്തിക്കുകയായിരുന്നു.

സമയം നീളും തോറും ഉറക്കമില്ലായ്മ തങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കും എന്ന് മനസ്സിലാക്കിയ ഭീകരർ പുതിയ ആവശ്യം ഉന്നയിച്ചു. ബന്ദികളെയും കൊണ്ട് ഈജിപ്റ്റിലെ കയ്റോയിലേക്ക് പറക്കാനായി ഒരു വിമാനം തയ്യാറാക്കാനും ബാക്കി വിലപേശലുകൾ അവിടെ വച്ച് നടത്താം എന്നും ഭീകരർ അവർ ജർമൻ അധികാരികളോട് പറഞ്ഞു. തുടർന്ന് ഭീകരരെയും ബന്ദികളെയും വിമാനത്താവളത്തിൽ എത്തിക്കാൻ രണ്ടു ഹെലികൊപ്റ്ററുകൾ തയ്യാറാക്കി. മ്യൂണിക് ഇന്റർനാഷനൽ എയർപോർട്ടിലേക്ക് കൊണ്ട് പോകുന്നതിനു പകരം അവരെ ഫുർസ്റ്റെൻഫെൽഡ്ബ്രക് (Furstenfeldbruck) മിലിട്ടറി എയർഫീൽഡിലേക്കാണ് അധികാരികൾ കൊണ്ടുപോയത്. അവിടെ ലുഫ്താൻസയുടെ ബോയിംഗ് 727 കാത്തുനിൽക്കുന്നുണ്ടായിരുന്നു. അതിലെ 13 ജോലിക്കാർ പോലീസുകാർ ആയിരുന്നു. ഭീകരരുടെ രണ്ടു തലവന്മാർ വിമാനത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് പരിശോധിക്കാൻ വരുമെന്നും അപ്പോൾ അവരെ അവിടെ വെച്ച് കീഴടക്കാനും പോലീസ് പദ്ധതിയിട്ടു. അഞ്ചു ഭീകരർ മാത്രമേ ഉള്ളൂ എന്നാണ് അതുവരെ പോലീസ് കരുതിയിരുന്നത്. അതുകൊണ്ട് ആ സമയം ബാക്കിയുള്ള ഭീകരരെ വധിക്കാനായി അഞ്ചു ഷാർപ് ഷൂട്ടർമാരെയും തയ്യാറാക്കി നിർത്തി.

രാത്രി 10.30-നു രണ്ടു ഹെലികൊപ്റ്ററുകളും എത്തി. പക്ഷെ ഹെലികൊപ്റ്റർ എത്തിയപ്പോഴേക്കും വിമാനത്തിലെ ഭീരുക്കളായ 13 പോലീസുകാർ തങ്ങളുടെ ജീവന് പ്രശ്നം ഉണ്ടാവുമോ എന്ന് കരുതി പിൻവാങ്ങിയിരുന്നു. അതോടെ അഞ്ചു ഷൂട്ടർമാർ മാത്രമായി. അവർ തമ്മിൽ ഒരു കമ്മ്യൂണിക്കേഷനും ഇല്ലായിരുന്നു. ഹെലികോപ്ടറിൽ നിന്നും പുറത്തിറങ്ങിയ ഭീകരർക്ക് നേരെ അവർ വെടിയുതിർത്തു. ചിലർക്ക് വെടിയേറ്റു. മറ്റു ചിലർ AK 47-ൽ നിന്നും തുരുതുരെ വെടിയുതിർത്തു കൊണ്ട് ഹെലികോപ്ടറിന്റെ മറവിലേക്ക് ഓടി. ചില പോലീസുകാർക്കും വെടിയേറ്റു. ഭീകരർ എയർഫീൽഡിൽ വെളിച്ചം നിറച്ചിരുന്ന ജിറാഫ് ലൈറ്റുകൾക്ക് നേരെ ഗ്രനേഡ് എരിഞ്ഞതോടെ മൊത്തവും ഇരുട്ടിലായി. ഷൂട്ടർമാർക്കു ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയായി.

ഈ സമയം കൂടുതൽ പോലീസുകാർ വാഹനങ്ങളിൽ എത്തി. പരിഭ്രാന്തരായ ഭീകരർ ഒരു ഹെലികൊപ്റ്ററിലേക്ക് ഗ്രനേഡ് എറിഞ്ഞു. അതിനുള്ളിൽ ഉണ്ടായിരുന്ന നാല് ഇസ്രായേലി അത്ലറ്റുകളുമായി ഹെലികൊപ്റ്റർ ഒരു തീഗോളമായി ഉയർന്നു. രണ്ടാമത്തെ ഹെലികൊപ്റ്ററിലെക്കു പാഞ്ഞു കയറിയ ഭീകരർ അതിലുണ്ടായിരുന്ന ബാക്കി അഞ്ചു അത്ലറ്റുകളെയും വെടിവെച്ചു കൊന്നു. അങ്ങനെ ഒടുവിൽ ഒരു ബന്ദി പോലും ജീവനോടെ അവശേഷിച്ചില്ല. തുടർന്ന് ഭീകരർ രക്ഷപ്പെടാനായി റൺ വേയിൽ നിന്നും പുറത്തേക്ക് ഓടി. പക്ഷെ പോലീസുകാർ പിന്തുടരുകയും 8 പേരിൽ ഒടുവിൽ ജീവനോടെ അവശേഷിച്ച ജമാൽ അൽ ജിഷി, അദ് നാൻ അൽ ജിഷി, മൊഹമ്മദ് സഫാദി എന്നീ മൂന്നു പേരെ പിടികൂടുകയും ചെയ്തു. അങ്ങനെ റെസ്ക്യൂ മിഷൻ ഒരു ദുരന്തം ആയി അവസാനിച്ചു.

“Operation wrath of God” എന്ന് പേരിട്ട, 20 വർഷങ്ങൾ നീണ്ട നീക്കത്തിലൂടെ മ്യൂണിക് കൂട്ടക്കൊലയുടെ സൂത്രധാരകരെയെല്ലാം തന്നെ പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലായി വെച്ച് ഇസ്രയേൽ വധിച്ചു. സ്റ്റീവൻ സ്പീൽബർഗിന്റെ മ്യൂണിക് (Munich, 2005) എന്ന പ്രശസ്തമായ സിനിമ ഈ ഓപ്പറേഷനെ ആധാരമാക്കി നിർമിച്ചതാണ്.

munich_resize990__1_

By Roy Jacob

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers