മിലേ സുർ മേരാ തുമാരാ

Share the Knowledge

മിലേ സുർ മേരാ തുമാരാ എന്ന ഗാനം ചില സവിശേഷതകളുള്ളവയായിരുന്നു. അതിലെ ഒരു വാചകം പതിനാല് ഇന്ത്യൻ ഭാഷകളിൽ ആവർത്തിക്കപ്പെടുന്നു. “മിലേ സുർ മേരാ തുമാരാ ,തോ സുർ ബനേ ഹമാരാ” (എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേർന്നു നമ്മുടെ സ്വരമായ്) എന്ന വരിയാണ്‌ വിവിധ ഭാഷകളിൽ ആവർത്തിക്കുന്നത്. ഈ ഗാനത്തിലെ വരികൾ മലയാളലിപിയിൽ:

ഹിന്ദി:മിലേ സുർ മേരാ തുമാരാ, തോ സുർ ബനേ ഹമാരാസുർ കീ നദിയാം ഹർ ദിശാ സേ, ബഹ്തേ സാഗർ മേം മിലേംബാദലോം കാ രൂപ് ലേകർ, ബർസേ ഹൽകേ ഹൽകേമിലേ സുർ മേരാ തുമാരാ, തോ സുർ ബനേ ഹമാരാമിലേ സുർ മേരാ തുമാരാ..

കാശ്മീരി:ചാന്യ് തരസ് തയ് മ്യാന്യ് തരസ്, ഇക്‌വട്‌ ബനി യി സാന്യ് തരസ്

പഞ്ചാബി:തേരാ സുർ മിലേ മേരേ സുർ ദേ നാൽ, മിൽകേ ബണേ ഏക് നവാൻ സുർ താല്

ഹിന്ദി:മിലേ സുർ മേരാ തുമാരാ, തോ സുർ ബനേ ഹമാരാ

സിന്ധി:മുഹിംജോ സുർ തുഹിംജേ സാൻ പിയാരാ മിലേ ജഡാഹിൻ, ഗീത് അസാംജോ മധുര് തരാനോ ബണേ തഡാഹിൻ

ഉർദു:സുർ കാ ദരിയാ ബഹ്കേ സാഗർ മേം മിലേ

പഞ്ചാബി:ബാദലാൻ ദാ രൂപ് ലേകേ, ബർസൻ ഹോലേ ഹോലേ

തമിഴ്:ഇസൈന്താൽ നം ഇരുവരിൻ സ്വരമും നമതാകുംഇസൈ വേറാനാലും ആഴി സേർ ആറുകൾ മുഗിലായ്മഴൈയായ് പൊഴിവതു പോൽ ഇസൈനം ഇസൈ..

കന്നട:നന്ന ധ്വനിഗേ നിന്ന ധ്വനിയാ, സേരിദന്തേ നമ്മ ധ്വനിയാ

തെലുഗു:നാ സ്വരമു നീ സ്വരമു സംഗമമയി, മനസ്വരംഗ അവതരിൻ‌ചേ

മലയാളം:എന്റെ സ്വരവും നിങ്ങളുടെ സ്വരവും, ഒത്തുചേർന്നു നമ്മുടെ സ്വരമായ്

ബംഗാളി:തോമാർ ശുർ മോദേർ ശുർ, സൃഷ്ടീ കരൂക് ഓയിക്കൊ ശുർ

ആസാമീസ്:സൃഷ്ടീ ഹോഉക് ഓയിക്കോ താൻ

ഒറിയ:തുമ ആമര സ്വരര മിലന, സൃഷ്ടീ കരീ ചാരു ഏക‌ താന

ഗുജറാത്തി:മളേ സുർ ജോ താരോ മാരോ, ബനേ ആപ്‌ണോ സുർ നിരാളോ

മറാഠി:മാഝ്യാ തുംച്യാ ജുൾതാ താരാ, മധുര് സുരാംച്യാ ബരസ്തീ ധാരാ

ഹിന്ദി:സുർ കീ നദിയാം ഹർ ദിശാ സേ, ബഹ്തേ സാഗർ മേം മിലേംബാദലോം കാ രൂപ് ലേകർ, ബർസേ ഹൽകേ ഹൽകേമിലേ സുർ മേരാ തുമാരാ, തോ സുർ ബനേ ഹമാരാമിലേ സുർ മേരാ തുമാരാ..

ഈ ഗാനം വിവിധ ഭാഷകളില്‍ ആണെങ്കിലും സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് സിന്ധുഭൈരവി രാഗത്തില്‍ ആണ്. അതിനു കാരണമുണ്ട്! ഹിന്ദുസ്ഥാനിസംഗീതത്തില്‍ ഭൈരവി എന്നും ദക്ഷിണേന്ത്യന്‍ സംഗീതത്തില്‍ സിന്ധുഭൈരവി എന്നും അറിയപ്പെടുന്നത് ദേശീയരാഗമാണ്. അതായത് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ അതതു പ്രാദേശികമായ ആലാപനരീതിയോടെ നാടോടിസംഗീതമായും ക്ലാസ്സിക്കല്‍ ആയും നൂറ്റാണ്ടുകളായി ഈ രാഗം നിലനില്‍ക്കുന്നു. ഭാരതീയര്‍ക്ക് പൊതുവായി ഉള്ള സാംസ്കാരികസ്വത്വങ്ങളില്‍ ഒന്നാണ് സംഗീതത്തിലെ ഈ ഏകതാനത. ദേശ്, കാപ്പി, ബിഗാഹ്, കല്യാണി തുടങ്ങിയ രാഗങ്ങള്‍ ഒക്കെയും ഈ ഗണത്തില്‍ വരുന്നവ ആണ്. എങ്കിലും സിന്ധുഭൈരവിക്ക് എല്ലാ ഇടങ്ങളിലും പൊതുസ്വീകാര്യതയും എല്ലാവരിലും തങ്ങളുടേത് എന്ന മമതയും കൂടുതലായി നിലനില്‍ക്കുന്നു. സിന്ധുദേശത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉടലെടുത്തത് എന്ന്കരുതുന്ന ഈ രാഗത്തിന് പേര്‍ഷ്യന്‍സംഗീതത്തിലും വേരുകളുണ്ട്. ഈ രാഗത്തിനു നിയതമായ ആരോഹണ- അവരോഹണക്രമം ഇല്ലെന്നുള്ളത്പ്രത്യേകതയാണ്. ഗായകര്‍ മനോധര്‍മ്മത്തിനു അനുസരിച്ച് വികസിക്കുന്ന ഈ രാഗത്തിന്അത്കൊണ്ട്തന്നെ ആലാപനത്തില്‍ നല്ല സാധ്യത ഉണ്ട്. ഒരു രാഗത്തെ ഉപയോഗിച്ച്, വിവിധഭാഷകളില്‍ ഒരുആശയത്തെ, പ്രശസ്തഗായകരെ കൊണ്ട്പാടിക്കുക എന്ന ആശയമാണ്ഈ ഈ ഗാനത്തിന്പിന്നില്‍.

Court : Rajeev Pallikkonam , ഐതിഹമാല

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ