മംഗോളിയന്‍ മരണപുഴു

Share the Knowledge

ഏഷ്യയിലെ ഏറ്റവും വലിയ മരുഭൂമിയായ ഗോബി മരുഭൂമിയിലെ ഇതിഹാസമാണ്‌ മംഗോളിയന്‍ ഡെത്ത് വോം അഥവാ മംഗോളിയന്‍ മരണപുഴു.രണ്ടടി മുതല്‍ ഏഴടി നീളമുള്ള മരണപുഴുവിന് കന്നുകാലികളുടെ കുടലിന്‍റെ വണ്ണമുണ്ട്.അതുകൊണ്ട് ഇവയെ കുടല്‍പുഴു എന്നും വിളിക്കാറുണ്ട്. ചൈനയുടെ വടക്ക് പടിഞ്ഞാറും 

മംഗോളിയയുടെ തെക്കുഭാഗത്തുമാണ് ഗോബി മരുഭൂമി വ്യാപിച്ചു കിടക്കുന്നത്. ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവിടെ രൂപപ്പെട്ട നാടോടികഥകളില്‍ പോലും കുടല്‍പുഴുവിനെപ്പറ്റി പരാമര്‍ശങ്ങള്‍ ഉണ്ട്. പാലിയന്‍റ്റോളജിസ്റ്റ് ആയ റോയ് ചാപ്മാന്‍ ആണ്ട്രൂസ് തന്‍റെ 

” ഓണ്‍ ദ ട്രയല്‍ ഓഫ് അനിഷ്യന്‍റ്റ് മാന്‍” എന്ന പുസ്തകത്തില്‍ കുഴല്‍പുഴുവിനെപ്പറ്റി രേഖപ്പെടുത്തിയിരുന്നു. മംഗോളിയയിലെയും ചൈനയിലെയും ഒക്കെയുള്ള ജനങ്ങള്‍ കുടല്‍പുഴുവിനെ ഒരു ഭീകര ജീവിയായിട്ടാണ് കരുതുന്നത്.വളരെ ദൂരത്ത്‌ നില്‍ക്കുന്ന ശത്രുവിന്‍റെ നേര്‍ക്ക്‌ വിഷം ചീറ്റി കൊല്ലാന്‍ ഇവയ്ക്ക് കഴിയും എന്നാണു പറയുന്നത്.അതല്ലെങ്കില്‍ വൈദ്യുതി പ്രവഹിപ്പിച്ച്  ശത്രുവിനെ കൊന്ന് കളയും.

ഈ പുഴുവിനെ തൊട്ടാല്‍ തൊടുന്ന ജീവി ഉടന്‍ മരിക്കും.അത് മനുഷ്യന്‍ ആയാലും ശരി കരയിലെ ഏറ്റവും വലിയ ജീവിയായ ആന ആയാലും ശരി. മരണ പുഴു കൂടുതല്‍ സമയവും ചിലവഴിക്കുന്നത് മണലിനടിയിലാണ്. മരുഭൂമിയിലൂടെ നടന്നുപോകുന്ന ഒട്ടകങ്ങളെ കൊന്ന് അവയുടെ ഉദരത്തിനുള്ളിലാണ് ഇവ മുട്ടയിടുക.പക്ഷെ മരണപുഴു സത്യമാണോ മിഥ്യയാണോ എന്ന കാര്യം ഇന്നും അജ്ഞാതം.

വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ആണ് മരണപുഴുവിനെക്കുറിച്ച് പരാമര്‍ശങ്ങള്‍ വന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്ന് പഠനസംഘങ്ങള്‍ ഗോബി മരുഭൂമിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. പക്ഷെ ഇന്ന് വരെ ആര്‍ക്കെങ്കിലും ഈ പുഴുവിനെ കാണുവാനോ,ചിത്രങ്ങള്‍ എടുക്കുവാനോ കഴിഞ്ഞിട്ടില്ല.ഗോബി മരുഭൂമിയില്‍ വെച്ച് നിരവധിപേര്‍ കുടല്‍പുഴുവിനെ കണ്ടിട്ടുണ്ട്.

പക്ഷെ ശാസ്ത്രത്തിന് വേണ്ടത് തെളിവുകള്‍ ആണ്.പക്ഷെ കുടല്‍പുഴു ജീവിച്ചിരിക്കുന്നുണ്ട് എന്നതിനുള്ള ഒരു തെളിവും ശാസ്ത്രശാഖക്ക് കിട്ടിയില്ല.

പക്ഷെ അതുകൊണ്ട് മാത്രം ഈ പുഴു ജീവിച്ചിരിക്കുന്നില്ല എന്നര്‍ത്ഥമില്ല.അന്വേഷണം തുടരുകയാണ്.ഒരുപക്ഷെ ഇന്നല്ലെങ്കില്‍ നാളെ ഈ സമസ്യക്ക് ഉത്തരം കിട്ടിയേക്കും.അതുവരെ കാത്തിരിക്കുവാനെ നിവര്‍ത്തിയുള്ളൂ.

Dinesh M I

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ