പാക്കു എന്ന മത്സ്യം

Share the Knowledge

ബ്രസീലിലെ ആമസോണ്‍ നദിയില്‍ കണ്ടുവരുന്ന പാക്കു എന്ന മത്സ്യം ഏറെ അപമാനിക്കപ്പെട്ടു.അപകടകാരി എന്ന് വിശേഷണം ഉള്ള പിരാനാ മത്സ്യത്തിന്‍റെ ബന്ധുവാണ് പാക്കു.പാക്കുവിന്‍റെ പല്ലുകള്‍ക്ക് മനുഷ്യന്‍റെ പല്ലുകളോടാണ്‌ സാമ്യം.ഉറപ്പുള്ള താടിയെല്ലും പരന്ന പല്ലുകളും ഒക്കെ പാക്കുവിന്‍റെ പ്രത്യേകതകള്‍ ആണ്.നദിയില്‍ വീഴുന്ന പഴങ്ങളും കായകളും ഒക്കെ ചവച്ചരച്ച് ഭക്ഷിക്കാന്‍ പറ്റിയ ഘടനയാണ് പാക്കുവിന്‍റെ പല്ലുകള്‍ക്കുള്ളത്.2013ല്‍ ആഫ്രിക്കയിലെ ന്യൂ ഗിനിയയില്‍ വെച്ച് രണ്ട് മത്സ്യത്തൊഴിലാളികളുടെ ലൈംഗീകാവയവം പാക്കു മത്സ്യം കടിച്ചെടുത്തു.ചോര വാര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ മരണമടഞ്ഞു.അതോടുകൂടി പാക്കുമത്സ്യം സാമൂഹ്യമാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ടു.പിന്നീട് ബാള്‍ കട്ടര്‍, ട്ടെസ്റ്റിക്കിള്‍ ഈറ്റിംഗ് ഫിഷ്‌ എന്നി രണ്ട് വട്ടപ്പേരുകളില്‍ പാക്കു അറിയപ്പെടാന്‍ തുടങ്ങി. സാഹസികതയുടെ ഭാഗമായി ലോകത്ത് പലയിടത്തും
പാക്കുവിനെ ചില്ലുകൂട്ടില്‍ ഇട്ടു വളര്‍ത്തുന്ന പതിവ് ആരംഭിച്ചു. പക്ഷെ നാലടി നീളവും ഇരുപത്തിഅഞ്ചു കിലോ ഭാരവും ഉള്ള ഈ മത്സ്യത്തെ വീട്ടില്‍ വളര്‍ത്താന്‍ പലര്‍ക്കും ബുദ്ധിമുട്ടായി.അവരൊക്കെ പാക്കുവിനെ തടാകങ്ങളിലും ,നദിയിലും ഒക്കെ ഉപേക്ഷിച്ചു.അപ്പോഴേക്കും പാക്കു ആമസോണും കടന്ന് പല രാജ്യങ്ങളിലും എത്തിയിരുന്നു.പിന്നീടും പാക്കു മത്സ്യം മനുഷ്യരെ ആക്രമിച്ചതായ വാര്‍ത്തകള്‍ പറന്നു.
നദികളില്‍ ഇറങ്ങാന്‍ പുരുഷവര്ഗ്ഗത്തിന് ഭയമായി.പല രാജ്യങ്ങളിലും പാക്കു ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ഉണ്ടായി. അപ്പോഴേക്കും പാക്കു സാങ്കല്‍പ്പികമായി കൊടും ഭീകരന്‍ ആയി മാറിയിരുന്നു.

പക്ഷെ മത്സ്യങ്ങളെക്കുറിച്ച് പഠനം നടത്തുന്നവര്‍ പറയുന്നത്  ന്യൂ ഗിനിയയിലും,മറ്റു രാജ്യങ്ങളിലും ഒക്കെ പാക്കുവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ,പാക്കു മത്സ്യം അപകടകാരി അല്ലെന്നുമാണ്.
എന്തായാലും ജനങ്ങള്‍ ഭീതിയിലാണ്.സത്യമേത് ,മിഥ്യയേത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ.ഒരു പക്ഷെ യാഥാര്‍ത്ഥ്യം എന്നെങ്കിലും പുറത്ത് വന്നേക്കാം.\

By Dinesh Mi

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ