കരിങ്കാലൻ ഹനുമാൻ കുരങ്ങ്

Share the Knowledge

Black-footed Gray Langur – Semnopithecus hypoleucos

ഹനുമാൻ കുരങ്ങുകളിലെ ഏഴിനങ്ങളിൽ കൈകളും മുഖവും കറുത്ത ഉപവർഗ്ഗമാണ് കരിങ്കാലൻ ഹനുമാൻ കുരങ്ങുകൾ. തെക്കേ ഇന്ത്യയിലെ പശ്ചിമഘട്ടത്തിലെ തദ്ദേശീയ കുരങ്ങു വർഗ്ഗമാണിവ. അത്യന്തം ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ഇവ ഐ.യു.സി.എൻ ചുവന്ന പട്ടികയിലും ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിലെ രണ്ടാം പട്ടികയിലും സ്ഥാനം പിടിച്ചിട്ടുണ്ട്.

കരിങ്കാലൻ ഹനുമാൻ കുരങ്ങുകളിൽ കൈകളും മുഖവും കറുത്ത നിറത്തിലും ശരീരവും വാലും സ്വർണ്ണനിറവും ചാരനിറവും കലർന്നതുമായാണ് കാണപ്പെടുന്നത്. വാലുകൾ നീണ്ടതാണ്. കൂട്ടമായി ജീവിക്കാൻ താൽപ്പര്യപ്പെടുന്ന കുരങ്ങുകളാണ് ഇവ.

ഹനുമാന്റെ വാനരസേനയിലെ അംഗങ്ങളായ ഇവയുടെ കൈയും മുഖവും സീതയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ പൊള്ളിയതാണെന്നാണ് വിശ്വാസം.

ആൺ കുരങ്ങുകൾക്ക് സാധാരണ 75 സെന്റി മീറ്റർ വരേയും പെൺ കുരങ്ങുകൾക്ക് 65 സെന്റി മീറ്റർ വരേയും നീളം കാണപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് ഇവയുടെ ഭക്ഷണ ശീലങ്ങൾക്ക് മാറ്റം കാണാറുണ്ട്. മഞ്ഞുകാലത്ത് ഇലകളും മൺസൂൺ കാലത്ത് ഫലങ്ങളുമാണ് ഇവയുടെ ആഹാരം. മറ്റുകാലങ്ങളിൽ കിഴങ്ങുകളും ധാന്യങ്ങളും വിത്തുകളും ഒക്കെ ഇവ ആഹാരമാക്കാറുണ്ട്.

ചിത്രത്തിൽ ചിന്നാറിൽ നിന്നും ഒപ്പിയെടുത്ത കരിങ്കാലൻ ഹനുമാൻ കുരങ്ങ് ഇണകൾ.

By Prasanth Kumar S R

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ