സ്റ്റോക്ഹോം സിൻഡ്രോം

Share the Knowledge

1973 August 23. സ്വീഡനിലെ സ്റ്റോക്ഹോമിലുള്ള Norrmalmstorg ലെ ഒരു ബാങ്ക് കെട്ടിടം. ആയുധധാരികളായ ചില അക്രമികൾ കാവൽക്കാരെ കീഴ്പെടുത്തിയത്തിന് ശേഷം ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി. ഉടൻതന്നെ പോലീസ് ബാങ്ക് വളഞ്ഞു. അക്രമികൾ ചില ഉപാധികൾ അവർക്കമുന്പിൽ വെച്ചു. എന്നാൽ അത് അംഗീകരിക്കുന്നതിന് പ്രാദേശിക ഭരണകൂടം തയാറായില്ല. നിബന്ധനകൾ അംഗീകരിക്കാതെ ബന്ദികളെ വിട്ടയക്കാനും കീഴടങ്ങനും ഹൈജാക്കേഴ്‌സും തയാറായില്ല. ദിവസങ്ങൾ മുൻപോട്ട് പോയി. പോലീസിനെയും അധികാരികളെയും ഞെട്ടിച്ചുകൊണ്ട് ബന്ദികൾ അക്രമികൾക്കനുകൂലമായി രംഗത്തുവന്നു. അക്രമികളെ ന്യായീകരിച്ച ഇവർ ഇത് തങ്ങളുടെ വ്യക്തിപരമായ പ്രശ്നം ആണെന്ന് വരെ നിലപാടെടുത്തു. തുടർന്ന് ആറാം ദിവസം പ്രശ്നത്തിൽ സമവായം ഉണ്ടാക്കുകയും ബന്ദികളെ വിട്ടയക്കുകയും ചെയ്തു.

ആഗോളകുറ്റാന്വേഷക തലത്തിൽ ഒരുപാട് ചർച്ച ചെയ്യപെട്ട സംഭവം ആയിരുന്നു ഇത്. ബന്ദികളിൽ ഉരുത്തിരിയുന്ന ഈ മാനസികവസ്ഥയെ പറ്റി ഒരുപാട് പഠനങ്ങൾ നടന്നു. 1970 കളുടെ ആരംഭത്തിൽ തന്നെ FBI ലും സ്കോട്ലാണ്ട് യാർഡ് ലും ഇതിനെപറ്റി ചർച്ചകളും പഠനങ്ങളും നടന്നിരുന്നു. എങ്കിലും ഇത്രയും വ്യക്തമായി ഒരു കേസ് അന്വേഷകർക്ക് മുൻപിൽ ലഭിക്കുന്നത് ഇപ്പോളായിരുന്നു. തങ്ങളെ പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നവരോട് ബന്ദികൾക്ക് തോന്നുന്ന സഹാനുഭൂതി ആയി ഇതിനെ വിശേഷിപ്പിക്കാം. ബന്ധികലാക്കപ്പെടുന്ന എല്ലാവരിലും ഇത് പ്രകടമാവണം എന്ന് നിർബന്ധമില്ല. FBI യുടെ Hostage barricade database system report പ്രകാരം അകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ബന്ദികളിൽ ഏതാണ്ട് 8% പേരിൽ ഈ ഒരു അവസ്ഥവിശേഷം നമുക്ക് കാണാം. കൂടുതലും സ്ത്രീകളിലാണ് ഇത് പ്രകടമാവുന്നത്. ഫ്രോയ്ഡിയൻ തിയറി വച്ചാണ് ഇതിനെയും ക്രിമിനൽ സൈകോളജിസ്ററ്കൾ നിര്വചിച്ചിട്ടുള്ളത്.

നിരന്തരമായി പീഡിപ്പിക്കുന്ന ഭർത്താക്കന്മാരോടും മറ്റും സ്ത്രീകൾക്ക് തോന്നുന്ന കീഴടങ്ങൽ മനോഭാവത്തെ ഈ ഒരു ഗണത്തിൽ പെടുത്താം. ബലാല്സംഘത്തിനും മറ്റും ഇരയാകുന്ന ചില സ്ത്രീകളിലും (എല്ലാവരിലുമല്ല, വളരെ ചുരുക്കം ചിലരിൽ) ഈ ഒരു മാനസികാവസ്ഥ രൂപപ്പെടുന്നു.

ഇതിനോടൊപ്പം തന്നെ എടുത്തുപറയേണ്ട മറ്റൊന്നാണ് ലിമ സിന്ഡ്രോം. അക്രമികൾക്ക് ബന്ദികളോട് തോന്നുന്ന സഹാനുഭൂതിയാണ് ഇത്.

Image

ഒരു അഭിപ്രായം പറയൂ