ഫിലിപ്പീൻസ്: വിവാഹമോചനം നിയമവിരുദ്ധമായ ലോകത്തിലെ ഏക രാജ്യം !

Share the Knowledge

ഡിവോഴ്‌സ് ഇല്ലാത്ത രാജ്യം എന്ന് കേട്ടിട്ടുണ്ടോ? ഫിലിപ്പീൻസ് ആണ് ആ രാജ്യം. അവിടെ വച്ച് ഡിവോഴ്‌സ് നടത്താമെന്ന് വച്ചാൽ നിയമം ഒരിക്കലും അത് അനുവദിക്കില്ല. ഫിലിപ്പീൻസ് ലെ നിയമപ്രകാരം അവിടെ അകെ സാധ്യമാകുന്നത്, വിവാഹം അസാധുവാക്കലും വേർപിരിയലും (Seperation) ഉം മാത്രമാണ്. വേർപിരിയൽ എന്ന് കേട് തെറ്റിദ്ധരിക്കേണ്ട. പുനർവിവാഹത്തിന് അനുമതി ഉണ്ടാവില്ല. വെറുതെ വേർപിരിയാം എന്ന് മാത്രം. വിവാഹം അസാധുവാക്കൽ പോലും മാനസിക രോഗങ്ങൾ, സ്വവർഗ്ഗഭോഗം എന്നിങ്ങനെ ചുരുക്കം ചില സാഹചര്യങ്ങളിൽ മാത്രമേ അനുവധിക്കുന്നുള്ളൂ. ഇനി മറ്റൊരു രാജ്യത്തെ പോയി വിവാഹമോചനം നടത്തം എന്ന് വെച്ചാൽപോലും ഫിലിപിൻസിൽ അതിന് സാധുത ഉണ്ടാവില്ല എന്ന് മാത്രം. അതുകൊണ്ട് തന്നെ ജനങ്ങളിൽ ഒരുപാട് പേർ ലിവിങ് ടോഗെതർ നടത്തുന്നവരാണ്. 2 ഉം 3 ഉം മക്കൾ അയശേഷവും വിവാഹം കഴിക്കാത്ത ഇണകൾ ഫിലിപ്പീൻസ് ഇൽ സാധാരണമാണ്. വിവാഹമോചനം നിയമവിധേയം ആക്കാൻ വേണ്ടി അനവധി പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്. 2015 ലെ ഫ്രാൻസിസ് പാപ്പയുടെ ഫിലിപ്പീൻസ് സന്ദർശനത്തിന് ശേഷം ചില നീക്കുപോകുകൾ വസ്ഥ ചെയ്യുന്ന ബില്ല് പരിഗണനയിലാണ്.

കുറിപ്പ്: വെറും 5 ശതമാനത്തിൽ താഴെ മാത്രം ഉള്ള മുസ്ലിം സമുദായത്തിന് നിയമത്തിൽ ചെറിയ ഇളവ് കൊടുത്തിട്ടുണ്ട്. മുസ്ലിം വ്യക്തി നിയമത്തിന് വിധേയമായി അവർക്ക് വിവാഹമോചനം അനുവദിക്കുന്നു. വത്തിക്കാനിലും ഡിവോഴ്‌സ് ലോ ഇല്ല. ജനസംഖ്യ 500 ഇൽ താഴെ ആയതിനാലും പൗരന്മാരിൽ ബഹുഭൂരിപക്ഷവും ബ്രഹ്മചര്യ വൃതക്കാരായതിനാലും വത്തിക്കാനെ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.

Image

ഒരു അഭിപ്രായം പറയൂ