തൂക്കിലേറിയ പന്നി

Share the Knowledge

മനുഷ്യനുണ്ടായ കാലം മുതല്‍ തുടങ്ങിയതാണ്‌ കൊലപാതകവും വധശിക്ഷയും. ചരിത്രം പരിശോധിച്ചാല്‍ പലവിധത്തിലുള്ള കൊലപാതകങ്ങളും വധശിക്ഷകളും കാണുവാന്‍ സാധിക്കും. എന്നാല്‍ അവയില്‍നിന്നെല്ലാം വ്യത്യസ്തമാണ് 1386 ഇല്‍ ഫ്രാന്‍‌സില്‍ നടന്ന സംഭവം. വടക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ നോര്‍മാണ്ടി പ്രവിശ്യയിലെ ഫാലേസ് എന്നാ സ്ഥലത്ത് ജനുവരി 9 നു ആണ് ഇത് നടക്കുന്നത്. ഇവിടെ തൂക്കിലെട്ടപെട്ടത് മനുഷ്യനായിരുന്നില്ല, ഒരു പന്നി ആയിരുന്നു!!!! 3 വയസ് പ്രായമുള്ള ഒരു പെണ്പന്നി.

ജോന്നറ്റ് ലെ മകോന്‍ എന്ന സ്ത്രീയുടെ കുട്ടിയുടെ കൊലപാതകമാണ് ഈ പന്നിയില്‍ ആരോപിക്കപെട്ട കുറ്റം. 3 മാസം മാത്രം പ്രായമുള്ള ഈ കുട്ടിയുടെ മുഖം പന്നി കടിച്ചെടുത്തു. തുടര്‍ന്ന് ആ മുറിവുകള്‍ മൂലം കുട്ടി കൊല്ലപ്പെട്ടു. ഒട്ടും താമസിയാതെ പന്നി അറസ്റ്റ് ചെയ്യപെട്ടു. കേസ് കോടതിയില്‍ എത്തി. ഒപ്പം പന്നിയും. ഗംഭീരമായ ഒരു വിചാരണയും നടന്നു. തുടര്‍ന്ന് സംശയലേശമന്യേ കുറ്റം തെളിയിക്കപെട്ടു.കൊലക്കുറ്റം തെളിഞ്ഞതോടെ കൊലപാതകിയായ പന്നിക്ക് ജഡ്ജി ശിക്ഷയും വിധിച്ചു. വധശിക്ഷ !!!!!!

അങ്ങനെ പന്നി കൊലക്കളത്തിലെക്ക് ആനയിക്കപെട്ടു. മനുഷ്യന് സമാനമായ വേഷങ്ങളും പന്നിയെ അണിയിച്ചിരുന്നു. ഫലേസിലെ തിരക്കേറിയ ഒരു തെരുവിലാണ് കഴുമരം ഒരുക്കിയത്. രെഗ്നോഡ് റിഗോറ്റ് ആയിരുന്നു ആരാച്ചാര്‍. നൂറുകണക്കിന് ആളുകളെ സാക്ഷിനിര്‍ത്തി 1386 ജനുവരി 9 നു പന്നിയുടെ വധശിക്ഷ നടപ്പാക്കി. അങ്ങനെ 3 വയസ് പ്രായം ഉണ്ടായിരുന്ന ആ പെണ്പന്നി ചരിത്രത്തിലേക്ക് നടന്നുകയറി, അഥവാ തൂങ്ങി കയറി

Image

ഒരു അഭിപ്രായം പറയൂ