ഒട്ടകപക്ഷി തല മണലിൽ പൂഴ്ത്താറുണ്ടോ?

Share the Knowledge

കുട്ടിക്കാലത്ത് നമ്മളൊക്കെ കേട്ട് പഠിച്ച ഒരു അറിവാണ്, ആക്രമണമോ അപകട മോ ഒക്കെ വരുമ്പോൾ ഒട്ടകപക്ഷി തല മണലിൽ പൂഴ്ത്തി നിൽക്കും എന്ന്. എന്നാൽ ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? ഒരു തരിമ്പും ഇല്ല എന്നതാണ് സത്യം . ശാസ്ത്രജ്ഞൻമാരും പക്ഷിനിരീക്ഷകരും അടങ്ങിയ ഒരു കൂട്ടം ഗവേഷകർ , 80 വരഷ കാലയളിൽ 200000 ഒട്ടകപക്ഷികളെ നിരീക്ഷിച്ചതിൽ നിന്നും അവയിൽ ഒന്നുപോലുo തല മണലിൽ പൂഴ്ത്തുകയോ പൂഴ്ത്താൻ ശ്രമിക്കുകയോ ചെയ്യുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അങ്ങനെ അവ ചെയ്തിട്ടുണ്ടങ്കിൽ ശ്വാസതടസം അനുഭവപെട്ട് ഒട്ടകപക്ഷി ഇഹലോകവാസം വെടിഞ്ഞേനെ. എന്നിട്ടും നമ്മളൊക്ക ഈ മിത്ത് ഇപ്പോഴും വിശ്വസിക്കുകയും കുട്ടികളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ഇതൊരു മിഥ്യാദർശം ( Optical illusion) മാത്രമാണ്. AD ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗൈയസ് പ്ളീനിയസ് സെകൻഡസ് (AD 23- AD79) എന്ന റോമൻ പണ്ഡിതൻ ആണ് ആദ്യമായി ഈ മിത്ത് അവതരിപ്പിച്ചതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എൻസൈക്ലോപീഡിയ എന്ന മഹത്തായ ആശയത്തിന്റെ ഉപജ്ഞാതാവായ ഇദ്ദേഹത്തിന് കുറഞ്ഞത് ഒട്ടകപക്ഷിയുടെ കാര്യത്തിലെങ്കിലും തെറ്റ് പറ്റി. ഏതായാലും നാമൊക്കെ കുട്ടിക്കാലം തൊട്ടെ വിശ്വസിച്ചിരുന്ന ഈ അബദ്ധം തിരുത്താൻ തയാറെടുത്തോളൂ.

Image

ഒരു അഭിപ്രായം പറയൂ