നീരാളി

Share the Knowledge

ഏറെ സവിശേഷതകള്‍ ഉള്ള ജീവികളാണ് നീരാളികള്‍ സ്വഭാവപരമായും,ശരീരപരമായും ഒട്ടേറെ വൈവിധ്യം കാത്തുസൂക്ഷിക്കുന്ന ജീവി കൂടിയാണ് നീരാളി.
ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും ത്യാഗിയായ അമ്മമാരാണ് പെണ്‍നീരാളികള്‍.ഇവയ്ക്ക് എട്ടു കൈകളും ,മൂന്ന് ഹൃദയവും ഉണ്ട്.ചില നീരാളികള്‍ക്ക്
മാരകമായ വിഷം ഉണ്ട്.ലോകത്തൊട്ടാകെ മുന്നൂറോളം
തരം നീരാളികളെ ഇത് വരെ കണ്ടെത്തിയിട്ടുണ്ട് .ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ മുട്ടയിടുന്ന നീരാളികള്‍ ഉണ്ട്.ജീവിതത്തില്‍ ഒരു തവണ മാത്രം ലൈംഗീകമായി ബന്ധപ്പെടുകയും ,ഒരു തവണ മാത്രം കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കുകയും ചെയ്യുന്ന സിമില്‍പാരിറ്റി എന്ന വിഭാഗത്തില്‍ ആണ് ഇവ ഉള്‍പ്പെടുന്നത്.ഇവയുടെ ഇണചേരല്‍ ഏറെ രസകരമാണ്.ഇണ ചേരുമ്പോള്‍ ബീജങ്ങള്‍ അടങ്ങിയ ഒരു പൊതി കൈകൊണ്ട് എടുത്ത് പെണ്‍നീരാളിയുടെ ശരീരത്തിനകത്ത് വെക്കുകയാണ് പതിവ്.ഇവ ജീവിച്ചിരിക്കുന്നത്‌ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കാന്‍ വേണ്ടി മാത്രം ആണെന്ന് തോന്നും ഇവയുടെ സ്വഭാവം കണ്ടാല്‍.ഇണചേരലിന് ശേഷം ആണ്‍ നീരാളികള്‍ രണ്ടോ മൂന്നോ മാസത്തിനകം ചത്തുപോകും.പെണ്‍
നീരാളികള്‍ ആകട്ടെ ഭക്ഷണവും വെള്ളവും ഇല്ലാതെ മുട്ടകള്‍ക്ക് കാവലിരുന്ന് മുട്ട വിരിയുന്നതിന് മുന്‍പോ ,ശേഷമോ ചത്ത് പോകും.മാരകമായ വിഷത്തിന്‍റെ ഉടമകള്‍ ആണ് നീല വളയന്‍ നീരാളികള്‍.ഇവ ഒരു തവണ ഏല്‍പ്പിക്കുന്ന വിഷം കൊണ്ട് ആരോഗ്യവാന്മാരാ
യ ഇരുപത്തി ആറു പേരെ കൊല്ലാന്‍ ഇവയ്ക്ക് കഴിയും.ഇവയുടെ കടിയേറ്റാല്‍ ശ്വസിക്കാനുള്ള കഴിവ് നഷ്ട്ടപ്പെടും .ഇവയുടെ വിഷത്തിനെതിരെ പ്രതികരിക്കുന്ന മറുമരുന്നുകള്‍ ഇത് വരെ കണ്ടെത്തിയിട്ടില്ല.ശരീരത്തില്‍ കയറിയ വിഷം നീക്കം ചെയ്യുന്ന ചികിത്സയാണ് ഇപ്പോള്‍ നിലവിലുള്ളത്.
നീരാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ വെറും വാക്കുകളില്‍ മാത്രം ഒതുങ്ങുന്നില്ല.കാരണം ആ അറിവുകള്‍ ഒരു സമുദ്രത്തിന് തുല്യമാണ്.

നീരാളികളുടെ ശരീരത്തിൽ എല്ലുകളില്ല. ഇതാണു ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഇതിനു ശരീരം ചെറുതാക്കി വളരെ ചെറിയ സ്ഥലത്തു കൂടി ഞെരുങ്ങിക്കയറാൻ കഴിയും. നീരാളിക്ക് രണ്ടു വലിയ കണ്ണുകളുണ്ടാകും. ഇതിനു പ്രധാനമായും എട്ടു കൈകളുണ്ട്, ഒരു കൈ നഷ്ട്പ്പെട്ടാൽ ആ സ്ഥാനത്ത് പുതിയ ഒന്ന് വളർന്നുവരും. കൈകൾ ഉപയോഗിച്ചാണ് നീരാളികൾ സഞ്ചരിക്കുന്നതും ഇരപിടിക്കുന്നതും .ഇവയുടെ പ്രധാന ഇരകൾ ഞണ്ടുകളും നത്തക്കാ കക്കകളുമാണ്. ഏറ്റവും വലിയ നീരാളിക്ക് 20 അടിയിലേറെ വലിപ്പമുണ്ട്. ഏറ്റവും ചെറിയ നീരാളിക്ക് ഒരിഞ്ചിൽ താഴെ വലിപ്പമേയുള്ളൂ. ഒരു പെൺനീരാളി ഒറ്റ തവണ ഒരു ലക്ഷത്തിലേറെ മുട്ടകളിടുന്നു. ഈ മുട്ടകളുടെ സംരക്ഷണ ചുമതലയും പെൺനീരാളിക്കാണ്. നീരാളിക്ക് മൂന്ന് ഹൃദയങ്ങളുണ്ട്.

Dinesh MI 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ