New Articles

ഇരപിടിയൻ ചെടികൾ

ലോകത്ത് മുന്നൂറിലധികം ഇനം ഇരപിടിയൻ ചെടികളുണ്ട് .. അതിൽ ചെറിയ പ്രാണികളെ പിടിക്കുന്നവ മുതൽ എലിയെ പിടിക്കുന്നവ വരേയുണ്ട് … ചെറു പ്രാണികളെ കെണിയിൽ പെടുത്തി ശാപ്പിടുന്നവയാണ് ‘ നെപനിസ് ,നെപന്ദസ് ഡിനിയാന , പിച്ചർ ചെടി , വീനസ് ഫ്ലൈട്രാപ് , ഡ്രോസിറ , പിൻഗ്വിക്കുലേറിയ തുടങ്ങിയവ . അധികവും ചെളിനിറഞ്ഞ പ്രദേശങ്ങളിലാണ് കാണപ്പെടുന്നത് അതിനാൽ തന്നെ സസ്യങ്ങളുടെ വളർച്ചക്കാവശ്യമായ നൈട്രജന്റെ അഭാവം കൂടുതലായിരിക്കുകയും ചെയ്യും .. എന്നാൽ പ്രാണികളുടെ ശരീരത്തിൽ നൈട്രജൻ ധാരാളം ഉണ്ട് തന്നെ . പ്രാണികളെ ഇരയാക്കുമ്പോൾ മണ്ണിൽ നിന്ന് ലഭിക്കാത്ത ധാതുപദാർഥങ്ങൾ സസ്യങ്ങൾക്ക് ലഭിക്കുകയും അങ്ങനെ അവ തഴച്ചുവളരുകയും ചെയ്യും .. ഇത്തരം ചെടികളുടെ ഇലകളും പൂക്കളുമാണ് ഇരപിടിക്കാനുളള ° കെണി ° ഒരുക്കുന്നത്‌ .. കൂടപോലെയുളള ആരെയും ആകർഷിക്കുന്ന ചുവന്ന് തുടുത്ത് മുളളുകളും അലങ്കാരങ്ങളും ഉളളവയാകും ഇത്തരത്തിലുളള കെണി പൂവുകളധികവും .. പൂവിന്റെ ഉളളിൽ തേനൂറുന്ന നല്ല സുഗന്ധമുളള മധുരമുളള ദ്രാവകവുമുണ്ടാകും അതിൽ ആകൃഷ്ടരായി എത്തുന്ന ചെറുപ്രാണികൾ കഥയറിയാതെ പൂവിന്റെ ഉളളിലേക്ക് കയറുകയും ചെയ്യും . പൂവിന്റെ ഉൾഭാഗത്തുളള ഭിത്തിയിൽ ചെറിയ രോമങ്ങളെപ്പോലെയുളള സ്പർശിനികളുമുണ്ടാകും . ഉളളിലേക്ക് പ്രവേശിച്ച പ്രാണികൾ കൂടുതലായി സ്പർശിനികളിൽ മുട്ടിയാൽ ചെടിയുടെ അടപ്പ് അടയുകയും പ്രാണികൾ ഉളളിൽ പെട്ടു പോവുകയും ചെയ്യും രക്ഷപ്പെടാൻ വേണ്ടി കൂടുതലായി പിടയുന്തോറും കെണി കൂടുതൽ കൂടുതൽ മുറുകുകയും ചെയ്യും ഇരപെട്ടു എന്ന് തീർച്ചയായാൽ ഉളളിൽ ദഹനരസം നിറയുന്നു .

ഇതിൽ ദഹിപ്പിക്കപ്പെടുന്ന ജീവിയുടെ ധാതു പദാർഥങ്ങൾ ചെടി വലിച്ചെടുക്കുകയും ചെയ്യും . വീനസ്‌ ഫ്ലൈട്രാപിനെ പോലുളള ഇര പിടിയൻമാരുടെ ശൈലിയാണിത് . ഡ്രോസിറ , പെൻഗ്വിക്കുലേറിയ തുടങ്ങിയ ഇര പിടിയൻ സസ്യങ്ങളുടെ ശൈലി വേറെയാണ് . അവയുടെ പുറത്ത് ഒരുതരം പശയുളള തിളങ്ങുന്ന ദ്രാവകമാണുളളത് സൂര്യപ്രകാശത്തിൽ ഇവ തിളങ്ങുകയും അതിലേക്ക് ആകർഷിച്ച് എത്തുന്ന പ്രാണികൾ അതിൽ ഒട്ടിപിടിക്കുകയും ചെയ്യും . വെറും ചെറിയ പ്രാണികളെ മാത്രമേ പിടിക്കാറുളളൂ എന്ന് കരുതുന്നത് തെറ്റാണ് . ഈ കൂട്ടത്തിലെ ഏറ്റവും വലിയ ഇരപിടിയൻ സസ്യമാണ് ‘ നെപന്ദസ് ലോവി ‘ ആറര മീറ്ററാണ് ഇവയുടെ ഉയരം . ഒരു മീറ്ററിലധികം നീളമുളള ഗന്ധമുളള പൂവുമുണ്ട് പൂവിനുളളിൽ മൂന്ന് ലിറ്ററിലധികം ദ്രാവകമാണ് . നല്ല ഒന്നാന്തരം അടപ്പുമുണ്ടിവക്ക് . അതിന്റെ ഗന്ധത്തിൽ ആകൃഷ്ടരായി എത്തുന്ന എലികൾ പൂവിന്റെ കെണിയുടെ ഭാഗത്തെത്തുകയും വഴു വഴുപ്പുളള ദ്രാവകത്തിൽ ചവിട്ടി പൂവിന്റെ ഉളളിലേക്ക് വീഴുകയും ചെയ്യും . വീണ് കഴിഞ്ഞാൽ പിന്നെ പുറത്ത് കടക്കാൻ സാധിക്കില്ല . ദഹനരസം നിറഞ്ഞ് അതിൽ ദഹിച്ച് ധാതുപദാർത്ഥം ചെടി വലിച്ചെടുത്ത് തഴച്ചുവളരുകയും ചെയ്യും .

By: Rishad Richu

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully

ഒരു അഭിപ്രായം പറയൂ



Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers