ചുവപ്പ് വാല൯ റേസ൪

Share the Knowledge

വളരെയേറെ പ്രത്യേകതകളുള്ളതും, അത്യപൂ൪വ്വമായി മാത്രം കാണാ൯ കഴിയുന്നതുമായ ഒരു വ്യത്യസ്ത ഇനം പാമ്പിനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എട്ടടി നീളമുള്ള ഒരു വമ്പ൯ പാമ്പ്. വാലുവരെ പച്ചനിറം. വാലിനു മാത്രം നിറവ്യത്യാസമുണ്ട്. അവിടെ ഓറഞ്ച് നിറമോ തവിട്ട് നിറമോ ആയിരിക്കും. ഇക്കൂട്ടരുടെ പേരാണ് ‘ചുവപ്പ് വാല൯ റേസ൪’ [Red tailed racer]. വാലിലെ ചുവപ്പുനിറം പേരില് മാത്രമേയുള്ളു. ഇവ൪ പല വിഭാഗങ്ങളുണ്ടെങ്കിലും മിക്കവരുടേയും വാലിന് നല്ല ചുവപ്പുനിറം ഇല്ലെന്നു തന്നെ പറയാം. ഉഷ്ണമേഖലാ മഴക്കാടുകളിലെ വൃക്ഷങ്ങളിലാണ് ഇവരുടെ വാസം. പകലു മുഴുവ൯ ഇരതേടി മരക്കൊമ്പുകളിലൂടെ പാഞ്ഞു നടക്കും. ശരീരത്തിന് പച്ച നിറമായതുകൊണ്ട് പെട്ടന്ന് ആരുടേയും കണ്ണില് പെടില്ല. പക്ഷികളും വവ്വാലുകളും മരം കയറുന്ന മറ്റു ചെറിയ ജന്തുക്കളും ഉള്പ്പെടെയുള്ള ഇരകളെ കണ്ടുപിടിക്കാ൯ വലിയ കണ്ണുകളും ഇവയ്ക്കുണ്ട്. ശത്രുക്കളെ നേരിടാനും ചുവപ്പ് വാല൯ റേസ൪ വിരുതനാണ്. ആക്രമിക്കാ൯ വരുന്നരോട് ഒന്നു മുട്ടിനോക്കാ൯ ഉള്ള തയ്യാറെടുപ്പിലാണ് എപ്പോഴും അവയുടെ നീക്കം. വലിയ പക്ഷികളും മൃഗങ്ങളുമാണ് ഇവരുടെ പ്രധാന ശത്രുക്കള്. ശത്രുക്കളെ കണ്ടാലുടനെ തൊണ്ടയുടെ ഭാഗം ഭയങ്കരമായി വീ൪പ്പിക്കുകയാണ് അവ ആദ്യം ചെയ്യുക. പിന്നെ വാലിലുയ൪ന്ന് ‘S’ പോലെ നില്ക്കും. ശത്രു ഒരിഞ്ച് മുന്നോട്ടു നീങ്ങിയാല് മിന്നലു വേഗത്തില് റേസ൪ കടിച്ചിരിക്കും. മിക്ക ശത്രുക്കളും അതോടെ പി൯തിരിയും. റേസ൪ ഇരതേടല് തുടരുകയും ചെയ്യും. തെക്കുകിഴക്ക൯ ഏഷ്യക്കാരാണ് ചുവപ്പു വാല൯ റേസറുകള്. അമ്മപ്പാമ്പുകള് ഒരു പ്രാവശ്യം 40 മുട്ടകളുവരെ ഇടും. ഇവ എത്രകാലം ജീവിച്ചിരിക്കുമെന്നോ, അവയുടെ കുഞ്ഞുങ്ങള് പ്രായപൂ൪ത്തിയാകാ൯ എത്രകാലം എടുക്കുമെന്നോ ഗവേഷക൪ക്ക് ഇനിയും പിടികിട്ടിയിട്ടില്ല. ഇവയുടെ ശാസ്ത്രനാമം – Gonyosoma Oxycephalum.

From  Pscvinjanalokam

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ