കല്ലുരുക്കി ( Scoparia dulcis )

Share the Knowledge

കേരളത്തിൽ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യം ആണ്‌ കല്ലുരുക്കി. വൃക്കയിലെ കല്ലിനുള്ള ഔഷധമായതു കൊണ്ടാണ് ഇതിന് ഈ പേരു വന്നത്. ഇതിന്റെ ശാസ്ത്രീയനാമം Scoparia dulcis എന്നാണ്‌. ഈ സസ്യം Scrophulariaceae സസ്യകുടുംബത്തിൽ പെടുന്നു. മലയാളത്തിൽ മീനാംഗണി, സന്യാസിപ്പച്ച, ഋഷിഭക്ഷ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ സംസ്കൃതനാമം ആസ്മാഗ്നി എന്നാണ്‌, ഏകദേശം 30 സെന്റീമീറ്റർ പൊക്കത്തിൽ വളരുന്ന ഒരു വാർഷിക സസ്യമാണ്‌ കല്ലുരുക്കി. ചെറിയ ഇലകൾ പച്ചനിറമുള്ള തണ്ടിന്റെ ചുറ്റുപാടും കാണപ്പെടുന്നു. തണ്ടുകൾ പച്ചനിറത്തിൽ ശാഖകളായി വളരുന്നു. ചെറിയ വെളുത്ത പൂക്കളാണ്‌ ഇതിനുള്ളത്. വിത്തുകൾ തൊങ്ങലുകൾ പോലെ പച്ചനിറത്തിൽ കാണപ്പെടുന്നു. സമൂലമായിട്ടാണ്‌ കല്ലുരുക്കി ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്, കഫം, പിത്തം, പനി, മുറിവ്, ത്വക്ക് രോഗങ്ങൾ, മൂത്രത്തിലെ കല്ല് തുടങ്ങിയവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു ഈ ചെടിക്ക് പ്രാദേശികമായി പല പേരുകള്‍ കാണും .കേരളത്തില്‍ പരക്കെ കണ്ടിരുന്നു എന്നത് ഇന്ന് തിരുത്തി പറയേണ്ടി വരും കാരണം ഇപ്പോള്‍ അധികമൊന്നും കാണുന്നില്ല പാടത്തും തോട്ടുവക്കിലും അങ്ങിങ്ങായി കാണാറുണ്ട് എങ്കിലും പഴയപോലെ ഇതിനെ കാണാറില്ല.

Faisal Bava 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ