മറാട്ടാ മരംകൊത്തി

Share the Knowledge

Yellow-crowned Woodpecker – Dendrocopos mahrattensis

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന പുള്ളിമരംകൊത്തികളിൽ ഇടത്തരം വലിപ്പമുള്ള ഒന്നാണ് മറാട്ടാ മരംകൊത്തി. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഒഴികെ കാട്ടിലും നാട്ടിലും ഒക്കെ ഇവയെ കാണാമെങ്കിലും അത്ര സാധാരണമല്ല. സമുദ്ര നിരപ്പിൽ നിന്ന് രണ്ടായിരം മീറ്ററിൽ താഴെയുള്ള സ്ഥലത്താണ് ഇവയെ കാണാറുള്ളത്.

പതിനേഴു മുതൽ പതിനെട്ട് സെന്റി മീറ്റർ വരെ വലിപ്പവും 28 മുതൽ 46 വരെ ഗ്രാം തൂക്കവുമുള്ള പക്ഷിയാണ് മറാട്ടാ മരംകൊത്തി. ഇരുണ്ട കറുപ്പു കലർന്ന ശരീരത്തിന്റെ മുകൾ ഭാഗത്തും ചിറകുകളിലും വാൽച്ചിറകിലും വെള്ള കുത്തുകൾ നിറഞ്ഞതാണ്. ആൺ പക്ഷിയുടെ നെറ്റിയും തലയും മഞ്ഞ നിറവും ഉച്ചിപ്പൂവ് ചുവന്നതുമാണ്. ശരീരത്തിന്റെ അടിവശത്ത് തവിട്ട് വരകളുണ്ട്. മാറിടം ഓറഞ്ച് നിറമുള്ളതാണ്. പിടയുടെ തലയ്ക്ക് വൈക്കോലിന്റെ നിറമാണ്. വയറ്റത്ത് നടുവിലായി തവിട്ട് നിറവും. കൊക്കിന് വെള്ള ഇടകലർന്ന തവിട്ട് നിറമാണ്. കുഞ്ഞുങ്ങൾക്ക് ഇരുണ്ട നിറമുള്ളവയാണ്. വരകൾക്ക് നിറം മങ്ങിയതായി കാണാനാകും.

കുറ്റിക്കാടുകൾ നിറഞ്ഞ വരണ്ട പ്രദേശങ്ങളിലും അർദ്ധ മരുപ്രദേശങ്ങളിലും ഊഷരഭൂമിയിലും തോട്ടങ്ങളിലും താഴ്വാരങ്ങളിലും പൂന്തോട്ടങ്ങളിലും ഒക്കെ ഇവയെ കാണാറുണ്ട്. ചെറുമരങ്ങളിലാണ് ഇവയെ കൂടുതലായി കാണാൻ കഴിയുക.

സാധാരണ ഗതിയിൽ ഒന്നിലധികമുള്ള കൂട്ടമായാണ് ഇവയുടെ ഇരതേടൽ. പുഴുക്കളും ഉറുമ്പുകളും വണ്ടും ചിതലും തേനും പഴങ്ങളും പുൽച്ചാടികളും ഒക്കെ ഇവയുടെ ആഹാരമാകാറുണ്ട്.

ഇന്ത്യയിൽ ഫെബ്രുവരി മുതൽ ജൂലായ് വരെയും നവംബർ ഡിസംബർ മാസങ്ങളിലുമാണ് ഇവയുടെ പ്രജനന കാലം. മരപ്പൊത്തുകളിലാണ് ഇവ കൂടൊരുക്കുക.

ചിത്രത്തിൽ ചിന്നാറിൽ നിന്നും ഒപ്പിയെടുത്ത മറാട്ടാ മരംകൊത്തിയുടെ ഇരതേടൽ.

Prasanth Kumar S R

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ