New Articles

വെളിപാടുകളും പ്രവചനങളും നിറഞ ഡെല്‍ഫി

പ്രാജീന സാംസ്കാരികകേന്ത്രമായ ഗ്രീസില്‍ ശരിയായ പ്രവചനങള്‍ നടത്തിയിരുന്ന,അജ്ഞാതരഹസ്യങളും നിഗൂഡതകളും നിറഞ ഒരു ക്ഷേത്രം നിലവിലുണ്ടായിരുന്നു.ഈ പ്രശസ്ഥമായ ക്ഷേത്രത്തില്‍ തങളുടെ ഭാവി അറിയാന്‍ മഹാനായ അലക്സാണ്ടറും നീറോ ചക്രവര്‍ത്തിയും മഹാകവി ഹോമറും എത്തിയിരുന്നു.ഒരു കാലത്ത് പ്രശസ്ഥിയൂടെ മഹായശസ്സില്‍ വിരാജിച്ചിരുന്ന ഈ ക്ഷേത്രത്തിന്‍റെ തകര്‍ന്ന അവശേഷിപ്പുകള്‍ കാലചക്രത്തിന്‍റെ തിരിവുകളെ അതിജീവിച്ച് നമുക്ക് കാണാനായി ഇന്നും ഗ്രീസിലുണ്ട്.ഡെല്‍ഫിയിലെ കുന്നിന്‍ചെരിവിലുളള അപ്പോളോ ദേവന്‍റെ ക്ഷേത്രത്തിലായിരുന്നു മൂന്നുകാലുളള ഇരുപ്പിടത്തിലിരുന്ന് പൈത്യ എന്ന ഔദ്യോഗിക നാമമുളള പുരോഹിതമാര്‍ പ്‌രവചനങള്‍ നടത്തി വന്നിരുന്നത്.ഏതന്‍സില്‍ നിന്നും അതികമകലമില്ലാത്ത ഡെല്‍ഫിയിലെ ക്ഷേത്രത്തില്‍ ഇരുപത്തിനാല് മണിക്കൂറും പൈത്യകള്‍ മാറി മാറി പ്രവചനങള്‍ നടത്തി വന്നു.ഗ്രീക്ക് ചരിത്രകാരനായ ഡിയോഡൊറസ്സിക്കുലസ്സ്‌ രേഖപ്പെടുത്തുന്നത് ഡെല്‍ഫിയെ കണ്ടെത്തിയത് ആടുകള്‍ ആണെന്നാണ്.ഒരിക്കല്‍ മേഞ് നടന്ന ആടുകള്‍ അവിടെക്കണ്ട ഭൂമിയിലെ പിളര്‍പ്പില്‍ വളര്‍ന്ന പുല്ല് തിന്നതോട് കൂടി വിചിത്രമായ രീതിയില്‍ അപരിചിതമായ് ചേഴ്ഠകള്‍ കാട്ടുവാന്‍ തുടങി.അതിന്‍റെ കാരണം തിരക്കി പിളര്‍പ്പിലേക്കിറങിയ ആട്ടിടയന്‍ തിരിച്ച് വന്നത് ഭാവി പ്രവചിക്കാനുളള കഴിവും സ്വായത്തമാക്കിയാണ്.

കുട്ടത്തിലുളള മറ്റുളളവരും ഇത് അനുകരിച്ച് നോക്കി.എല്ലാവരും പരസ്പരം പ്രവചിച്ചു.സാവധാനം ഈ രഹസ്യം നാട്ടില്‍ പാട്ടായി.ആളുകള്‍ കൂട്ടമായ് അവരവരുടെ പ്രശ്നങള്‍ക്കുളള പ്രതിവിധികള്‍ അന്വേഷിച്ച് വന്നു തുടങി ജിജ്ഞാസുക്കളും സാഹസികരുമായ ചിലര്‍ പിളര്‍പ്പിന്‍റ നിഗൂഡത തേടി പിളര്‍പ്പിലേക്ക് പോയത് മരണത്തിലേക്കായിരുന്ന. ഇത്തരം അപകടങള്‍ ഒഴിവാക്കാന്‍ അവിടെയൊരു വേദിയൊരുക്കി ഭാവി പ്രവചിക്കുവാന്‍ ഒരു സ്ത്രീയെ ഏര്‍പ്പാടാക്കി.തുടര്‍ന്ന് അവിടെ അപ്പോളോ ദേവന്‍റെ ഒരു ക്ഷേത്രവും നിര്‍മിതമായി.ആദ്യകാലത്ത് പൈത്യയായി കന്യകമാരെ മാത്രമാണ് നിയമിച്ചിരുന്നത്.ഫിമോന എന്ന പെണ്‍കുട്ടിയായിരുന്നു ആദ്യത്തെ പൈത്യ ചരിതകാരന്‍മാരുടെ നിഗമനപ്രകാരം ഫിമോന നിയമിതമായ കാലഘട്ടം ബി സി 700 ആണ്.പിന്നീട് അനേകം കന്യകമാര്‍ പൈത്യകളായ് തുടര്‍ന്നു നിയമിക്കപ്പെട്ടു.ഒരിക്കല്‍ എക്കെക്രാറ്റസ് എന്ന യുവാവ് തന്‍റെ ഭാവിയറിയാനെത്തി സുന്തരിയായ പൈത്യയെ അയാള്‍ ബലാത്സംഘം ചെയ്തു.പൈത്യയുടെ പ്രവചനം അയാള്‍ ഒരു അക്രമത്തെത്തുടര്‍ന്ന് വധിക്കപ്പെടും എന്നതായിരുന്നു.അത് ക്യത്യമായി ബലാത്സംഘകുറ്റത്തിന് അയാള്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.ഈ ദുരന്തത്തിന് ശേഷം പ്രവചനങള്‍ക്കായ് നിയമിക്കപ്പെട്ടത് അബത് വയസ്സിന് മുകളില്‍ പ്രായമുളള വ്യദ്ധകളെയാണ്.ചരിത്രകാരനായ പ്ളൂട്ടാര്‍ക്ക് രേഖപ്പെടുത്തിയതിങനെയാണ്.”ഞാന്‍ അവിടെച്ചെല്ലുബോള്‍ സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന കുടുംബത്തിലെ സ്ത്രീയായിരുന്നു അന്നത്തെ പൈത്യ .അവര്‍ എളുപ്പത്തിലും വേഗത്തിലും ക്യത്യമായും പ്രവചനങള്‍ നടത്തിയിരുന്നു.പൈത്യകളെ തിരഞെടുക്കുന്ന പരീക്ഷണം തണുത്ത വിശുദ്ധ ജലം ദേഹത്ത് തളിച്ചാണ് ഉടല്‍ വിറയ്ക്കുന്നവര്‍ അയോഗ്യരായ് പരിഗണിക്കപ്പെടും.

ഡെല്‍ഫിയിലെ അവസാന പ്രവചനം നടന്നത് എ ഡി 362ല്‍ ആയിരുന്നു.അപ്പഴേക്കും ക്ഷേത്രം നശിക്കാനും അതിലെ വിശുദ്ധ നീരുറവ വറ്റാനും ആരംഭിച്ചിരുന്നു.റോമന്‍ ചക്രവര്‍ത്തിയായ ഹഡ്രിയാന്‍ പൈത്യയുടെ ഒരു പ്രവചനത്തത്തുടര്‍ന്ന് നീരുറവ മുദ്രവെക്കാന്‍ ഉത്തരവിട്ടു.ഹഡ്രിയാന്‍ റോമാ ചക്രവര്‍ത്തിയാകുമെന്നതായിരുന്നു പ്രവചനം എന്നാല്‍ ഈ പ്രവചനം ചക്രവര്‍ത്തിയെ ഭയപ്പെടുത്തുകയാണുണ്ടായത്.ഈത് പോലെ മറ്റൊരാള്‍ക്കും അനുഗ്രഹം ലഭിച്ചാല്‍ താന്‍ സ്ഥാനഭ്രഷ്ടനാകുമെന്ന ഭയത്തെത്തുടര്‍ന്ന് ചക്രവര്‍ത്തി ക്ഷേത്രം നശിപ്പിച്ചു.എ ഡി 362ല്‍ ജൂലിയന്‍ ചക്രവര്‍ത്തി അദ്ദേഹത്തിന്‍റെ ചികിത്സകനെ പൈത്യയുടെ അരികിലേക്ക് പറഞ് വിട്ടു.ക്ഷേത്രവും ആരോഗ്യവും തകര്‍ന്ന അവസ്ഥയിലും പൈത്യനടത്തിയ പ്രവചനം ശരിയെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.”ഡെല്‍ഫിയും പൈത്യയും എന്നും ജനങളുടെ ഓര്‍മയിലുണ്ടാകും എന്നാല്‍ മഹത്തായ റോമാ സാമ്രാജ്യം നാമാവശേഷമാകും അത് മണ്ണടിയും”.ഇതായിരുന്നു ഡെല്‍ഫിയിലെ അവസാന പ്രവചനം.ബിസി 100 ല്‍ ഒരു പൈത്യ മാത്രമേ ഉണ്ടായിരുന്നെങ്കില്‍ പ്രശസ്ഥിയുടെ ഔന്നത്യങളില്‍ ക്ഷേത്രം വിരാജിച്ചിരുന്ന ബിസി 500കളില്‍ മൂന്ന് പൈത്യമാര്‍ ഒരാള്‍ കഷീണിക്കുബോള്‍ അടുത്തയാള്‍ എന്ന കണക്കില്‍ പ്രവചനങള്‍ നടത്തി വന്നിരുന്നു. പ്രശസ്ഥ ചരിത്രകാരനായ ഫ്ളേവിയസ് ഫിലോട്രസ് രേഘപ്പെടുത്തുന്നത് ക്ഷേത്രം നിര്‍മ്മിതിയുടെ കല്ലുകള്‍ ദേവന്‍മാരുടെ സംഭാവനയാണെന്നാണ്.അതെന്തോ ആകട്ടെ ബിസി 548ല്‍ തീപിടുത്തത്തില്‍ ക്ഷേത്രം നശിച്ചുഎങ്കിലും വളരെ വേഗം ബിസി 530നും ബിസി 514നും ഇടയില്‍ ക്ഷേത്രം പുനര്‍നിര്‍മിക്കപ്പെട്ടു.

ആദ്യകാലങളില്‍ മാസത്തിലെ ഏഴാം ദിവസമായിരുന്നു പ്രവചനങള്‍ക്കായി ജനങള്‍ ഒത്തു ചേര്‍ന്നിരുന്നത്.പിന്നീടത് ആഴ്ചയിലെ ഏഴാംദിനമാക്കി ക്രമത്തില്‍ 7.,14.,21.,28.എന്ന ദിനക്കണക്കില്‍ പ്രവചനങള്‍ നടത്തിവന്നു.പൈത്യമാരുടെ പ്രവചനങള്‍ വര്‍ദ്ധിച്ചതോട് കൂടി ഓരോ വര്‍ഷവുംഅപ്പോളോയുടെ ജന്‍മദിനാഘോഷത്തിനോടനുബന്ധിച്ച് പ്രവചനമേളകള്‍ സംഘടിപ്പിക്കുക പതിവായി.കുറച്ച കാലത്തിന് ശേഷം പ്രവചനങള്‍ക്കായി നല്‍കേണ്ടി വരുന്ന തുക ജനങള്‍ക്ക് താങാവുന്നതിലും അതികമായപ്പോള്‍ ഓരോ സംഘങള്‍ക്കായ് പ്രവചനങള്‍ നടത്തി വന്നു.ജനങള്‍ അവര്‍ ആഗ്രഹിക്കുന്ന കാര്യങള്‍ അറിയുന്നതിനായ്ഒരു നിശ്ചിത തുക പ്രതിഫലമായ് നല്‍കിവന്നു.പിന്നീട് അവരുടെ സംശയങള്‍ ക്ഷേത്രകാര്യാലയത്തിന് നല്‍കിവന്നു.ചോദ്യാവലികളുടെ പട്ടിക ഹോസിയ എന്ന പുരോഹിത മുഖ്യ പുരോഹിതയ്ക്ക് കൈമാറുന്നു.മുഖ്യ പുരോഹിത പൈത്യയില്‍ നിന്നും ഉത്തരങള്‍ അറിഞ് അത് ചോദ്യകര്‍ത്താവിന് കൈമാറുന്നു.മഹാകവി ഹോമര്‍ ഒരിക്കല്‍ ഡെല്‍ഫിയിലെത്തി തന്‍റെ ഭാവി പൈത്യയോടാരാഞതിന് ലഭിച്ച മറുപടി വളരെ ക്യത്യതയുളളതായിരുന്നു.മനുഷ്യ വര്‍ഗം തങ്കളെ ഒരിക്കലും വിസ.മരിക്കില്ല എന്നായിരുന്നു പൈത്യയുടെ മറുപടി മഹാനായ അലക്സാണ്ടര്‍ ഒരിക്കല്‍ പൈത്യയുടെ അരികിലെത്തി പറഞു”ഉടന്‍ എന്‍റെ ഭാവി പ്രവചിക്കുക നിഷേധങള്‍ക്ക് ചെവീ കൊടുക്കുന്നവനല്ല ഞാന്‍”. ഇത് കേട്ട പൈത്യ കോപിച്ചു പറഞു നീ നില്‍ക്കുന്നത് അപ്പോളോ ദേവന്‍റെ ക്ഷേത്രത്തിലാണ് ഇവിടെ നീ വെറും സാധാരണക്കാരന്‍ മാത്രമാണ്.കോപാകുലനായ ചക്രവര്‍ത്തി പൈത്യയുടെ കൈയ്യില്‍ പിടിച്ചലറി,”അലക്സാണ്ടര്‍ക്ക് സമയത്തിന് വേണ്ടി കാത്ത് നില്‍ക്കാനാവില്ല നമ്മെ കൂടുതല്‍ പ്രകോപിപ്പിച്ചാല്‍ അത് സര്‍വ്വനാശത്തിന് വഴിയൊരുക്കും.അലക്സാണ്ടറുടെ ഭാവി ധ്യാനിച്ച് പറയൂ.”വ്യദ്ധയായ പൈത്യ ക്ഷീണിച്ചിരുന്നു അവര്‍ അലക്സാണ്ടറുടെ കൈ വിടുവിച്ച് പറഞു നിര്‍ബന്ധമാണെങ്കില്‍ കേട്ടു കൊളളുക. നീ ലോകജേതാവായ് അറിപ്പെടുമെങ്കിലും അല്‍പായുസ്സാണ് വിദേശത്ത വച്ച് നീ ദാരുണമായ് മരിക്കും ശത്രുക്കള്‍ പോലും നിന്‍റെ നാമം ബഹുമാനത്തോട് കൂടെയേ പറയൂ.അല്‍പ്പനേരത്ത നിശബ്ധതയ്ക്ക് ശഷം അലക്സാണ്ടര്‍ പറഞു .വിശുദ്ധനായ ദേവാ ഞാന്‍ സംത്യപ്തനാണ് ലോകം കീഴടക്കാന്‍ അനുഗ്രഹിക്കപ്പെട്ടയെന്നെ ലോകം ബഹുമാനത്തോടെയോര്‍ക്കും.അലക്സാണ്ടറുടെ ജീവിതം നമുക്ക് മുന്നില്‍ ഈ പ്രവചനങളെ ശരിവെക്കുന്നതായ് കാലം രേഖപ്പടുത്തിരിട്ടുണ്ട്.റോമാചക്രവര്‍ത്തിയായ നീറോ ഡെല്‍ഫിയിലെ ക്ഷേത്രം സന്തര്‍ശിക്കാന്‍ എഡി 63,65,കാലഘട്ടങളില്‍ ശ്രമിച്ചുവെങ്കിലുംഒടുവില്‍ 67ല്‍ ആണ് സാധിച്ചത്.നീറോ ക്ഷേത്രത്തില്‍ കടന്നയുടനെ അന്നത്തെ പൈത്യ ക്ഷോഭിച്ചലറി ”കടന്ന് പോകൂ മാത്യു ഘാതകാ 73 എന്ന സംഖ്യയെ നീ സൂക്ഷിച്ചു കൊളളൂ.”ഈ പൈത്യയേയും മറ്റു പുരോഹിതകളേയും ജീവനോടെ ചുട്ടുകൊല്ലുവാനും ക്ഷേത്രം ധ്വംസനത്തിന്ന്നേത്യുത്തം കൊടുക്കുകയും ചെയ്താണ് നീറോ മടങിയത്.

പൈത്യയുടെ 73 എന്ന പ്രസ്താവനയെ താന്‍ എഴുപത്തിമൂന്ന് വയസ്സു വരെ ജീവിച്ചിരിക്കും എന്ന് വ്യാഖ്യാനിക്കാനാണ് നീറോ ഇഷ്ടപ്പെട്ടത്.പക്ഷേ ഫലം വിഭിന്നമായിരുന്നു.പ്രവചനത്തിന്‍റെ പിറ്റേ വര്‍ഷം നീറോ കൊല്ലപ്പെട്ടു അനന്തരാവകാശിയായ് വന്ന ഗാല്‍ബയ്ക്ക് അന്ന് 73 വയസ്സ് ആയിരുന്നു.ക്രിസ്തുവിനും മുന്‍ബ് ആറാം നൂറ്റാണ്ടില്‍ ലിഡിയയില്‍ ജീവിച്ചിരുന്ന ക്രൊയേഷ്യസ് രാജാവും പേര്‍ഷ്യയിലെ സൈറസ് ചക്രവര്‍ത്തിയും ശത്രുതയില്‍ ആയിരുന്നു. പേര്‍ഷ്യയെ ആക്രമിക്കാന്‍ രാജാവ് തീരുമാനിച്ചപ്പോള്‍ യുദ്ധ ഭാവിയറിയാന്‍ ഒരു ദൂതനെ ഡെല്‍ഫിയിലേക്കയച്ചു.പ്രവചനത്തിലെ വിശ്വാസ്യത എത്രമാത്രമുണ്ടന്ന് പരിക്ഷിക്കുവാനായി ക്രൊയേഷ്സ്യസ്ദൂതനോട് അയാള്‍ പുറപ്പെട്ട് പത്ത് ദിവസത്തിനുളളില്‍ രാജാവ് എന്ത് ചെയ്യുകയായിരുന്നുവെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു.ചെമ്മരിയാടിന്‍റെയും ആമയുടെയും മാംസം ഒരു വെങ്കലപാത്രത്തില്‍ വെച്ച് ചക്രവര്‍ത്തി പാചകം ചെയ്യുകയും അതിന്‍റെ മേല്‍ മണ്ണ് വിതറി വെങ്കല മൂടി കൊണ്ടടച്ചു വെക്കുകയുമായിരുന്ന എന്നാണ് പൈത്യ പ്രവചിച്ചത്.ദൂതന്‍ തിരികെ വന്ന് പ്രവചനങള്‍ അറിയിച്ചപ്പോള്‍ ചക്രവര്‍ത്തി അത്ഭുതപ്പെടുകയും ആഹ്ളാദിക്കുയും ചെയ്തു പൈത്യയുടെ വാക്കുകള്‍ പൂര്‍ണമായും ശരിയായിരുന്നു ധാരാളം സ്വര്‍ണവും രത്നങളും വിലപിടിച്ച വസ്ത്രങളും മറ്റും ഡെല്‍ഫിയിലെ ക്ഷേത്രത്തിന് സമ്മാനമായ് ദൂതന്‍റെ കൈവശം ക്രൊയേഷ്യസ് കൊടുത്തയച്ചു.സൈറസുമായുളള യുദ്ധത്തെക്കുറിച്ച് അന്ന് പൈത്യ ഇങനെ പ്രവചിച്ചു.ഫിലോക്സ് പുഴ താണ്ടുകില്‍ കേള്‍ക്കുക നീ ക്രൊയേഷ്യസ്.വലിയ രാജനാരോ അവന്‍ അഴിഞിടും നിശ്ചയം.പിന്നീട് രാജാവ് നാല് ചോദ്യങള്‍ കൂടി ചോദിച്ചു.ക്രൊയേഷ്യസ് സാമ്രാജ്യത്തിന്‍റെ ആയുസ്സ് എത്ര കാലം,അടുത്ത പിന്‍ഗാമി ആരായിരിക്കും,ഊമയായ രാജകുമാരി സംസാരിക്കുമോ ?പേര്‍ഷ്യയുമായുളള യുദ്ധത്തില്‍ സഹായി ആരായിരിക്കും?ക്രൊയേഷ്യസ് സാമ്രാജ്യത്തില്‍ മിശ്രവംശജനായ ഒരാള്‍ വരും അത് വരെ മാത്രമേ സാമ്രാജ്യത്തിന് നിലനില്‍പ്പുണ്ടാകൂ.ആപത്തുകള്‍ വരുന്നുണ്ട് മിണ്ടാരാജ്ഞി മിണ്ടുബോള്‍ പ്രവചനങള്‍ പൂര്‍ത്തിയായി എന്ന് കരുതണം.പരാക്രമിയായ ഗ്രീക്ക് രാജാവ് പേര്‍ഷ്യന്‍ യുദ്ധത്തിന് മുന്നമേ സഖ്യം ചെയ്യും.ക്രോയേഷ്യസ് തീ പിടിക്കാതെ വരും സ്ഥാനമാനങള്‍ മാറ്റപ്പെട്ടാലും ജീവനോടെ.ദൂദന്‍ തിരികെ വന്നു രാജാവിനോട് പൈത്യയുടെ പ്രവചനങള്‍ അറിയിച്ചു.പ്രതിരൂപത്മക ശൈലിയിലുളള കവിതാമയമായ പ്രവചനങള്‍ തനിക്കനുകൂലമാണെന്ന് രാജാവ് കരുതി.അദ്ധേഹം സ്പാര്‍ട്ടയുമായ് സഖ്യത്തിലേര്‍പ്പെട്ട് പേര്‍ഷ്യയെ ആക്രമിച്ചു.ഹിലോക്സ് നഥിയുടെ കുറുകെ കടക്കുബോള്‍ പല തടസ്സങളും ക്രൊയേഷ്യസ് നേരിട്ടു ക്രൊയേഷ്യസ് സൈന്യത്തെ പേര്‍ഷ്യ കൊന്നൊടുക്കി.പേര്‍ഷ്യന്‍ സൈന്യം കൊട്ടാരത്ഥില്‍ പ്രവേശിച്ചപ്പോള്‍ ഊമയായ രാജ്ഞി ഒരു നിലവിളിയോടെ ചോദിച്ചു ക്രൊയേഷ്യസ് കൊല്ലപ്പെട്ടുവോ??.വിജയിയായ സൈറസ് മിശ്രവംശജനാണ്.അമ്മ ഈജിപ്ഷ്യനും അച്ഛന്‍ പേര്‍ഷ്യനും.ലിഡിയ കീഴടക്കിയ സൈറസ് ക്രൊയേഷ്യസിനേയും അദ്ധഹത്തിന്‍റെ ഉന്നതരായ 14കൊട്ടാര ഉദ്യോഗസ്ഥരേയും തീയിലിട്ടു വധിക്കാന്‍ ഉത്തരവിട്ടു.തീ കൊളുത്തിയപ്പോള്‍ ക്രൊയേഷ്യസ് തത്വചിന്തകനായ സോളാന്‍റെ പേര് വിളിച്ചിങനെ പറഞു.”’സോളാന്‍ സോളാന്‍ നിങള്‍ പറഞതെത്ര ശരിയാണ്”’ എന്താണ് സോളാന്‍ പറഞതെന്ന സൈറസിന്‍റെ ചോദ്യത്തിന് ക്രൊയേഷ്യസ് പറഞു”മരണം നല്‍കുന്നതിനേക്കാള്‍ കൂടതല്‍ ആഹ്ളാദം നല്‍കാന്‍ മറ്റൊന്നിനുമാകില്ലെന്ന് സോളാന്‍ പറഞിരുന്നു.ക്രൊയേഷ്യസിന്‍റെ പ്രസ്താവനയില്‍ സംപ്രീതനായ സൈറസ് രാജാവിന് മാപ്പ് നല്‍കി.പക്ഷേ മറ്റുളളവര്‍ക്ക് തീയില്‍ നിന്നും രക്ഷപെടാന്‍ ആയില്ല.പെട്ടെന്ന് ഒരു മഴ പെയ്യുകയും തീ അണയുകയും ചെയ്തു ക്രൊയേഷ്യസ് ജീവനോടെ പുറത്ത് വരികയും ചെയ്തു.അങനെ ഡെല്‍ഫിയിലെ പ്രവചനങള്‍ ഒന്നൊന്നായി നിവ്യത്തിയായി. 

By  Princr Joseph Thayyil

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers