New Articles

ബിഗ് ബാംഗ് തന്നെ ശരി

ഗുരുത്വ തരംഗങ്ങള് സാക്ഷി ബിഗ് ബാംഗ് തന്നെ ശരി

മഹാവിസ്ഫോടനത്തെ തുടര്ന്നുണ്ടായ ഗുരുത്വതരംഗങ്ങളെ(Gravitational Waves) ലിഗൊ നിരീക്ഷണകേന്ദ്രത്തില് കണ്ടെത്തിയതായി ശാസ്ത്രജ്ഞര് അവകാശപ്പെടുന്നു. ഏകദേശം 1382 കോടി വര്ഷങ്ങള്ക്ക് മുമ്പുണ്ടായ മഹാവിസ്ഫോടനത്തെ തുടര്ന്നാണ് പ്രപഞ്ചം ഉദ്ഭവിച്ചതെന്ന് പറയുന്ന ‘ബിഗ് ബാംഗ്’ തിയറി പ്രവചിച്ചതുപോലെ ഗുരുത്വ തരംഗങ്ങളെ കണ്ടെത്താന് കഴിഞ്ഞത് സിദ്ധാന്തത്തിന്റെ വിശ്വാസ്യത വര്ധിപ്പിക്കുകയാണ്. ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ – വേവ് ഒബ്സർവേറ്ററി എന്നതിന്റെ ചുരുക്കപ്പേരാണ് ലിഗൊ. “ഗ്രാവിറ്റേഷണൽ വേവ്സ്” അഥവാ”ഗുരുത്വതരംഗങ്ങളെ” കണ്ടെത്തുന്നതിനുള്ള ഒരു വമ്പൻ ഭൗതിക പരീക്ഷ പദ്ധതിയാണിത്. 1992 ൽ ശാസ്ത്രജ്ഞരായ കിപ് തോർണും റൊണാൾഡ് ഡ്രെവറും റെയിനർ വീസും നിരവധി ശാസ്ത്ര സ്ഥാപനങ്ങളും ഗവേഷണ സ്ഥാപനങ്ങളും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. നാഷണൽ സയൻസ് ഫൗണ്ടേഷൻ ഏകദേശം 365 മില്യൺ ഡോളർ മുടക്കിയാണ് ഈ പദ്ധതി മുന്നോട്ടു പോകുന്നത്. ഇംഗീഷ് അക്ഷരമാലയിലെ ‘L’ ആകൃതിയിലുള്ള ഒരു കുഴലിനുള്ളിൽക്കൂടി തലങ്ങും വിലങ്ങും നിരന്തരം പ്രസരിച്ചുകൊണ്ടിരിക്കുന്ന ലേസർ രശ്മികളാണ് ‘ലിഗൊ’ നിരീക്ഷണകേന്ദ്രത്തിന്റെ മുഖ്യഭാഗം. ഇന്ത്യ ഈ പദ്ധതിയിൽ അംഗമാവാനൊരുങ്ങുകയാണ്. ഇന്ത്യൻ ശാസ്ത്ര ഫണ്ടിംഗ് ഏജൻസികളുടെ സജീവ പരിഗണനയിലാണീ പദ്ധതി. സിഗ്മ-5 ഗ്രേഡിംഗ് നല്കിയിട്ടുള്ള പരീക്ഷണ ഫലത്തിന്റെ വിശ്വാസ്യത 99 ശതമാനത്തിലും കൂടുതലാണ്. ഇതോടെ പ്രൊഫ. നീല് ടറോക്ക് വിഭാവനം ചെയ്ത ചാക്രിക പ്രപഞ്ച മാതൃക(Cyclic Universe) സംശയത്തിന്റെ നിഴലിലലാവുകയാണ്. ഏകദേശം 100 വര്ഷങ്ങള്ക്ക് മുമ്പുതന്നെ ആല്ബര്ട്ട് ഐന്സ്റ്റൈന് ഗുരുത്വ തരംഗങ്ങളുടെ സാധ്യത പ്രവചിച്ചിരുന്നു. എന്നാല് തീര്ത്തും ദുര്ബലമായ അവയെ ഒരിക്കലും കണ്ടെത്താന് കഴിയില്ലെന്നായിരുന്നു ഐന്സ്റ്റൈന് കണക്കുകൂട്ടിയത്. ഇപ്പോള് സാങ്കേതികവിദ്യയുടെ വളര്ച്ച ഐന്സ്റ്റൈന്റെ പ്രവചനം യഥാര്ഥമാണെന്ന് തെളിയിച്ചിരിക്കുകയാണ്.

പ്രപഞ്ച വിജ്ഞാനശാഖയിലെ മാനക മാൃതകയായ മഹാവിസ്ഫോടന സിദ്ധാന്തത്തിന് ഉറച്ച പിന്ബലമാവുകയാണ് ഗുരുത്വ തരംഗങ്ങളുടെ കണ്ടെത്തല്. ഈ മാതൃകയനുസരിച്ച് മഹാവിസ്ഫോടനം നടന്നതുമുതല് ഇന്നുവരെയുള്ള കാലവും പ്രപഞ്ചത്തിന്റെ വിസ്തൃതിയും സാന്ദ്രതയുംതമ്മില് ഒത്തുപോകുന്നില്ല. ഇതിന് പരിഹാരമായി മഹാവിസ്ഫോടന മാതൃകയില് അമേരിക്കന് ഭൗതിക ശാസ്ത്രജ്ഞനായ അലന്ഗുത്ത് 1980ല് കൂട്ടിചേര്ത്ത നിര്ദേശമാണ് ഇന്ഫ്ളേഷന് (Cosmic Inflation). മഹാവിസ്ഫോടനത്തെ തുടര്ന്ന് നാനോ സെക്കന്റിലും കുറഞ്ഞ സമയത്തിനുള്ളില് ശൈശവ പ്രപഞ്ചത്തിനുണ്ടായ ത്വരിതവികാസമാണ് ഇന്ഫ്ളേഷന്. ഈ കുറഞ്ഞ സമയത്തിനുള്ളില് ശൈശവ പ്രപഞ്ചം 60 മടങ്ങ് ഇരട്ടിച്ചു. ഇന്ഫ്ളേഷന് നടന്ന സമയത്തുണ്ടായിരുന്ന താപനില, ഇന്നത്തെ സാങ്കേതിക വിദ്യയില് ഭൂമിയിലെ ഒരു കണികാ ത്വരത്രത്തിലും (Praticle accelerator) നിര്മിക്കാന് കഴിയില്ല. ഇന്ഫ്ളേഷന് ശേഷമാണ് ഊര്ജ്ജം ദ്രവ്യമായി മാറാന് ആരംഭിച്ചത്. ദ്രവ്യ സാന്നിദ്ധ്യം സ്പേസിനെ വക്രീകരിക്കുന്നതിനൊപ്പം ഗുരുത്വ തരംഗങ്ങള്ക്കും കാരണമാകും. ഗുരുത്വ തരംഗങ്ങള് കണ്ടെത്താന് കഴിഞ്ഞത് ഇന്ഫ്ളേഷന് ശരിയാണെന്നതിനുള്ള ശക്തമായ തെളിവാണ്. ഇന്ഫ്ളേഷന് ഒരു ക്വാണ്ടം പ്രതിഭാസമാണ്. എന്നാല് ഗുരുത്വബലം ക്ലാസിക്കല് ഭൗതികത്തിന്റെ പരിധിയിലാണുള്ളത്. ഇവ രണ്ടും തമ്മില് യോജിപ്പിക്കുന്ന കണ്ണിയാണ് ഗുരുത്വ തരംഗങ്ങള്. മറ്റ് അടിസ്ഥാന ബലങ്ങള്ക്കെന്നപോലെ (വിദ്യുത് കാന്തികബലം, ശക്ത–,ക്ഷീണ ന്യൂക്ലിയര് ബലങ്ങള്) ഗുരുത്വബലത്തിനും ഒരു ക്വാണ്ടം സ്വഭാവമുണ്ടെന്ന് ഗുരുത്വ തരംഗങ്ങളുടെ കണ്ടെത്തല് വഴി തെളിയിക്കപ്പെടുകയാണ്.

എന്താണ് ഗുരുത്വ തരംഗങ്ങള്?

ഐന്സ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ പ്രമാണമനുസരിച്ച് ഒരു ദ്രവ്യപിണ്ഡം സ്പേസിലുണ്ടാക്കുന്ന വക്രതയാണ് ഗുരുത്വാകര്ഷകണ ബലം. പിണ്ഡമുള്ള ഏത് വസ്തുവിനു ചുറ്റും സ്പേസ് വക്രതയുള്ളതായിരിക്കും. എന്നാല് ഈ വക്രത വസ്തുവിനുചുറ്റും മാത്രമായി ഒതുങ്ങുന്നില്ല. ഐന്സ്റ്റൈന്റെ സിദ്ധാന്തമനുസരിച്ച് സ്പേസിലുണ്ടാകുന്ന വക്രതയുടെ കമ്പനങ്ങള് സ്പേസിലാകമാനം പ്രക്ഷേപിക്കപ്പെടും. ഈ കമ്പനങ്ങളാണ് ഗുരുത്വതരംഗങ്ങള് (Gravitational waves) എന്നറിയപ്പെടുന്നത്. ഭൂകമ്പ തരംഗങ്ങള് (seismic waves) ഭൗമോപരിതലത്തിലേക്ക് സഞ്ചരിക്കുന്നതുമായി ഈ പ്രതിഭാസത്തെ താരതമ്യം ചെയ്യാന് കഴിയും. എന്നാല് ഗുരുത്വ തരംഗങ്ങള്ക്ക് സഞ്ചരിക്കാന് ഒരു മാധ്യമം ആവശ്യമില്ല. സ്പേസിന്റെ ശൂന്യതയില് കൂടി പ്രകാശവേഗതയില് അവ സഞ്ചരിക്കും.

ഇന്ഫ്ളേഷന് മാത്രമാണോ ഗുരുത്വതരംഗങ്ങളെ സൃഷ്ടിക്കുന്നത്?

വേഗത്തില് സഞ്ചരിക്കുന്ന, പിണ്ഡമുള്ള ഏത് വസ്തുവും ഗുരുത്വതരംഗങ്ങള് സൃഷ്ടിക്കുന്നുണ്ട്. എന്നാല് ദുര്ബലമായ അവയെ ഉപകരണങ്ങള് ഉപയോഗിച്ച് കണ്ടെത്താന് കഴിയില്ല. എന്നാല് രണ്ട് തമോദ്വാരങ്ങള് (Black holes) കൂട്ടിമുട്ടുന്നതുപോലെയുള്ള വിരളവും അതേ സമയം തീവ്രവുമായ പ്രാപഞ്ചിക പ്രതിഭാസങ്ങള് നടക്കുമ്പോള് സൃഷ്ടിക്കപ്പെടുന്ന ഗുരുത്വ തരംഗങ്ങളെ കണ്ടെത്താന് കഴിയും. ഇന്ഫ്ളേഷനെ തുടര്ന്നുണ്ടായിട്ടുള്ള ഗുരുത്വ തരംഗങ്ങള് പ്രപഞ്ചത്തിലാകമാനം മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാല് അവ നേരിട്ടുമനസിലാക്കാന് കഴിയുന്നതിലും ദുര്ബലമാണ്. മഹാവിസ്ഫോടനത്തിന്റെ അവശിഷ്ട ഊര്ജ്ജമെന്ന് വിളിക്കുന്ന പരഭാഗ വികിരണങ്ങളുടെ (cosmic microwave background-CMB) തരംഗദൈര്ഘ്യം തന്നെയാണ് ഗുരുത്വതരംഗങ്ങള്ക്കുമുള്ളത്. റേഡിയോ ഫ്രീക്വന്സിയില് പ്രവര്ത്തിക്കുന്ന ദൂരദര്ശിനികള് ഉപയോഗിച്ചാണ് പരഭാഗ വികിരണങ്ങള് കണ്ടെത്തുന്നത്. പരഭാഗ വികിരണങ്ങളിലുണ്ടാകുന്ന ഓളങ്ങള്ക്ക് കാരണം ഗുരുത്വ തരംഗങ്ങളുടെ സാന്നിദ്ധ്യമാണ്. അതുകൊണ്ടുതന്നെ പരഭാഗ വികിരണങ്ങള് കണ്ടെത്തുന്നതിനൊപ്പം മാത്രമെ ഗുരുത്വ തരംഗങ്ങളെയും കണ്ടെത്താന് സാധിക്കു. ഇതിന് റേഡിയോ പരീക്ഷണങ്ങള് ആവശ്യമാണ്.

ബൈസെപ്

ബൈസെപ് (Background Imaging of Cosmic Extragalactic Polarization) പരഭാഗ വികിരണങ്ങളെ കുറിച്ചുള്ള പരീക്ഷണങ്ങള് നടത്തുന്ന കേന്ദ്രങ്ങളുടെ ഒരു ശ്രേണിയാണ്. പരഭാഗ വികിരണങ്ങളുടെ മുഴക്കങ്ങള് (ബി- മോഡ് പോളറൈസേഷന്) അളക്കുന്നതിനാണ് ഇവിടെ പരീക്ഷണങ്ങള് നടത്തുന്നത്. മൂന്ന് തലമുറയില്പ്പെട്ട പരീക്ഷണ കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. ബൈസെപ് -1, ബൈസെപ്- 2, കെക്ക് അറേ(Keck Array) എന്നിവയാണവ്. ബൈസെപ്- 3 ന്റെ നിര്മാണം നടന്നുാെകണ്ടിരിക്കുകയാണ്. അന്റാര്ട്ടിക്കയിലെ അമുണ്ട്സെന്- സ്കോട്ട് സൗത്ത്പോള് സ്റ്റേഷനില് സമുദ്രനിരപ്പില് നിന്ന് 2800 മീറ്ററ ഉയരത്തിലാണ് ഈ പരീക്ഷണശാല സ്ഥിതി ചെയ്യുന്നത്. കാള്ടെക്ക്, ജെറ്റ് പ്രൊപല്ഷന് ലബോറട്ടറി, സ്റ്റാന്ഫോര്ഡ് യൂണിവേഴ്സിറ്റി തുടങ്ങ 12 ശാസ്ത്ര- സാങ്കേതിക സ്ഥാപനങ്ങളാണ് പരീക്ഷണ ശാലയിലേക്കാവശ്യമായ ഉപകരണങ്ങള് നിര്മിച്ച് നല്കിയിരിക്കുന്നത്. 250 പോളറൈസേഷന് ഡിറ്റക്ടറുകളും 512 സെന്സറുകളും ബൈസെപ്- 2ല് ഉണ്ട്. അറ്റക്കാമ ബി-മോഡ് സെര്ച്ച് (ABS), പോളാര്ബെയര് (POLARBEAR ), എബെക്സ് (EBEX)-, ക്ലാസ്-(CLASS)- എന്നിവ ഗുരുത്വ തരംഗങ്ങളെ കുറിച്ച് പഠനം നടത്തുന്ന പരീക്ഷണ ശാലകളാണ്. ഇത് കൂടാതെ ബഹിരാകാശ ദൂരദര്ശിനികളായ കോബി (COBE), ഡബ്യു-മാപ്(WMAP), പ്ലാങ്ക് സ്പേസ് ക്രാഫ്റ്റ് എന്നിവയും പരഭാഗ വികിരണങ്ങളെ കുറിച്ചും ഗുരുത്വ തരംഗങ്ങളെ കുറിച്ചും പഠനം നടത്തിയിട്ടുണ്ട്.

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers