New Articles

ഹോമോ നലേഡി ആദ്യ മനുഷ്യന്

ഹോമോ എന്ന ഗണത്തില് (genus)പെടുന്ന മനുഷ്യവര്ഗമാണ് ഹോമോ നലേഡി. ആധുനിക മനുഷ്യന്റെ (Homo Sapiens) ഗണവും ഇതുതന്നെയാണ്. റൈസിംഗ് സ്റ്റാര് ഗുഹയില് 12 മീറ്റര് ആഴത്തില് 9 മീറ്റര് നീളത്തിലും 4 മീറ്റര് വീതിയിലുമുള്ള അറയിലാണ് സംസ്ക്കരിച്ച നിലയിലുള്ള ശരീരാവശിഷ്ടങ്ങള് കണ്ടെത്തിയത്. മനുഷ്യപൂര്വികനായ ആസ്ട്രലോപിത്തികസിന്റെയും(Australopithecus) ആധുനിക മനുഷ്യനായ ഹോമോ സാപിയന്സിന്റെയും ഇടയിലുള്ള കണ്ണിയാണ് ഹോമോ നലേഡി എന്നു കരുതുന്നു. ദക്ഷിണാഫ്രിക്കയിലെ റൈസിംഗ് സ്റ്റാര് ഗുഹയില് നിന്ന് കണ്ടെത്തിയതുകൊണ്ടാണ് നലേഡി എന്ന പേര് നല്കിയത്. സെത്സ്വാന ഭാഷയില് നലേഡി എന്ന വാക്കിന് സ്റ്റാര് – നക്ഷത്രം – എന്നാണര്ഥം. ഗവേഷകര് കണ്ടെത്തിയ അസ്ഥികളില് ഹോമോസാപിയന്സിന്റെയും ആസ്ട്രലോപിത്തികസിന്റെയും അസ്ഥികളോട് സമാനമായവയുണ്ട്. നിവര്ന്നു നില്ക്കാന് കഴിയുമായിരുന്ന ഹോമോ നലേഡിയ്ക്ക് അഞ്ചടി ഉയരമുണ്ട്. മസ്തിഷ്ക്കവളര്ച്ച ആസ്ട്രലോപിത്തികസിനു സമാനമാണ്. കണ്ടെത്തിയ അസ്ഥികള് വളരെ അടുത്ത ബന്ധമുള്ളവരുടേതാണ്. അവര് കുടുംബാംഗങ്ങളാകാനാണ് സാധ്യത. മൃതദേഹങ്ങള് സംസ്ക്കരിക്കുന്ന രീതി ഈ ജീവിവര്ഗവും അനുവര്ത്തിച്ചിരുന്നു എന്നുവേണം കരുതാന്. ഇരുപത് ലക്ഷം വര്ഷമെങ്കിലും പഴക്കമുണ്ട് അസ്ഥികൂടങ്ങള്ക്ക്.
2013 സെപ്തംബര് 13 നാണ് റിക്ക് ഹണ്ടര്, സ്റ്റീവന് ടക്കര് എന്നീ ഗുഹാപര്യവേഷകര് ഹോമോ നലേഡിയുടെ അസ്ഥികള് ആദ്യമായി കണ്ടെത്തിയത്. അതേത്തുടര്ന്ന് റൈസിംഗ് സ്റ്റാര് ഗുഹയില് നിരവധി ശാസ്ത്രജ്ഞര് പര്യവേഷണം ആരംഭിച്ചു. വളരെ ഇടുങ്ങിയ ഇടനാഴികളുള്ള ഈ ഗുഹയിലെ പര്യവേഷണം അത്യന്തം ക്ലേശകരമാണ്. വിറ്റ് വാട്ടര്സ്റ്റാന്ഡ് യൂണിവേഴ്സിറ്റിയിലെ നരവംശ ശാസ്ത്രജ്ഞനായ പ്രൊഫ. ലീ ബെര്ഗറുടെ നേതൃത്വത്തിലുള്ള സംഘമാണ് പര്യവേഷണങ്ങളുടെ ചുക്കാന് പിടിക്കുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന പുതിയ കണ്ടുപിടിത്തത്തിനു പിന്നില് ആറ് വനിതാ ഗവേഷകരാണ്. ഡോ. മറീന എലിയട്ടും ബിരുദ വിദ്യാര്ഥിനികളായ ബെക്ക പിക്ലോട്ടോ, ലിന്ഡ്സേ ഹണ്ടര്, എലന് ഫ്യൂറിഗല്, ഹന്ന മോറിസ്, അലിയ ഗുര്ട്ടോവ എന്നിവരും ചേര്ന്നാണ് അസ്ഥികൂട്ടങ്ങള് ശേഖരിച്ചത്. ആഫ്രിക്കയില് നിന്നു ലഭിച്ച ഏറ്റവും വലിയ അസ്ഥികൂട ശേഖരമാണിത്. തലയോട്ടികള്, താടിയെല്ലുകള്, വാരിയെല്ലുകള് പല്ലുകള്, മറ്റ് അസ്ഥികള്, കൈപ്പത്തി, കാല്പാദം, ആന്തര കര്ണാസ്ഥികള് എന്നിവയാണ് സംഘത്തിന് ലഭിച്ചത്. ചെറിയ കശേരുക്കള് കുട്ടികളുടെ അസ്ഥികളുടേതാണെന്ന് കരുതുന്നു. തള്ളവിരല്, കൈപ്പത്തി, മണിബന്ധം (wrist) എന്നിവ ആധുനിക മനുഷ്യരുടേതിനു സമാനമാണ്. എന്നാല് വളഞ്ഞ വിരലുകള് ആസ്ട്രലോപിത്തികസിനുള്ളതുപോലെയാണ്. രണ്ടുകാലില് നിവര്ന്നു നില്ക്കാന് കഴിയുന്ന ഹോമോ നലേഡിയ്ക്ക് അഞ്ചടി ഉയരവും (150 cm) ഏകദേശം 45 കിലോഗ്രാം ഭാരവുമുണ്ടാകും. സ്ത്രീയ്ക്ക് ഉയരവും ഭാരവും അല്പം കുറവായിരിക്കും. നിവര്ന്നു നില്ക്കാന് കഴിയുമെങ്കിലും ഇവയുടെ അരക്കെട്ടിന്റെ ഘടന ആസ്ട്രലോപിത്തികസിനു തുല്യമാണ്. കാല്പാദവും കണങ്കാലും ആധുനിക മനുഷ്യരുടേതു പോലെയാണ്. ഇപ്പോള് കണ്ടെത്തിയ അസ്ഥികൂടങ്ങളില് നാലു തലയോട്ടികളുണ്ട്. രണ്ടു പുരുഷന്മാരുടെയും രണ്ടു സ്ത്രീകളുടെയും. തലയോട്ടിയുടെ വ്യാപ്തം പുരുഷന്റേത് 560 ക്യുബിക് സെന്റിമീറ്ററും, സ്ത്രീയുടേത് 456 ക്യൂബിക് സെന്റിമീറ്ററുമാണ്. ആധുനിക മനുഷ്യന്റെ തലയോട്ടിയുടെ വ്യാപ്തത്തിന്റെ പകുതിയാണിത്. ആസ്ട്രലോപിത്തികസിന്റെയും ഹോമോ നലേഡിയുടെയും തലയോട്ടിയുടെ വ്യാപ്തം തുല്യമാണ്. എന്നാല് തലയോട്ടിയുടെ ഘടന ആധുനിക മനുഷ്യരുടേതു പോലെയാണ് പല്ലുകളും കീഴ്ത്താടിയും ആസ്ട്രലോപിത്തികസിനേക്കാള് ചെറുതാണ്. ഉപകരണങ്ങള് ഉപയോഗിക്കാന് ശേഷിയുള്ളതാണ് കൈകള്. ആന്തരാവയവങ്ങള്ക്ക് ആധുനിക മനുഷ്യരോടാണ് കൂടുതല് സാദ്യശ്യമുള്ളതെന്നാണ് ശാസ്ത്രജ്ഞര് പറയുന്നത്.

ഹോമോ നലേഡിയും ഹോമോ സാപിയന്സും
• തലയോട്ടിയുടെ ആകൃതി
• കാല്പാദത്തിന്റെ ആകൃതി
• കൈ, മണിബന്ധം, കൈപ്പത്തി എന്നിവയുടെ ആകൃതി
• നീളമുള്ള കാലുകള്
എന്നിവ ആധുനിക മനുഷ്യരുടേതിന് സമാനമാണ്.

ഹോമോ നലേഡിയും ആസ്ട്രലോപിത്തികസും
• തലയോട്ടിയുടെ വലിപ്പം
• വളഞ്ഞ വിരലുകള്
• തോളിന്റെ ആകൃതി
• അരക്കെട്ടിന്റെ ഘടന
എന്നിവ ആസ്ട്രലോപിത്തികസിനു തുല്യമാണ്.

ആസ്ട്രലോപിത്തികസിനും ഹോമോസാപിയന്സിനും ഇടയിലുള്ള കണ്ണിയായാണ് ഹോമോ നലേഡിയെ കരുതുന്നത്.

മനുഷ്യപരിണാമ വൃക്ഷം

• 5.5 കോടി വര്ഷങ്ങള്ക്കുമുമ്പ് ആദ്യ പ്രൈമേറ്റുകള് പരിണമിച്ചുണ്ടായി.
• 1.5 കോടി വര്ഷങ്ങള്ക്കു മുമ്പ് ഗിബ്ബണുകളില് നിന്നും ഹോമിനിഡേ (വലിയ കുരങ്ങുകള്) പരിണമിച്ചു.
• 80 ലക്ഷം വര്ഷങ്ങള്ക്കു മുമ്പ് ആദ്യ ഗോറില്ലകള് പരിണമിച്ചു. തുടര്ന്ന് ചിമ്പാന്സികള് പ്രത്യക്ഷപ്പെട്ടു. മനുഷ്യവംശം വേര്പെട്ടു.
• 55 ലക്ഷം വര്ഷങ്ങള്ക്കു മുമ്പ് അഡ്രിപിത്തേക്കസ് (പ്രാചീന മനുഷ്യന്) ഉദ്ഭവിച്ചു.
• 40 ലക്ഷം വര്ഷങ്ങള്ക്കുമുമ്പ് ആസ്ട്രലോപിത്തികസ് പ്രത്യക്ഷപ്പെട്ടു. അവയുടെ മസ്തിഷ്ക്ക വളര്ച്ച ചിമ്പാന്സികളോട് തുല്യമായിരുന്നു.
• 28 ലക്ഷം വര്ഷങ്ങള്ക്കു മുമ്പ് എല്.ഡി. 350 – 1 പ്രത്യക്ഷപ്പെട്ടു. ഹോമോ കുടുംബത്തിലെ ആദ്യ അംഗമാണിത്.
• 27 ലക്ഷം വര്ഷങ്ങള്ക്കു മുമ്പ് പരന്ത്രോപസ് പ്രത്യക്ഷപ്പെട്ടു. മരങ്ങളിലാണവ കഴിഞ്ഞിരുന്നത്. വലിയ താടിയെല്ലുകള് ഇവയുടെ പ്രത്യേകതയാണ്. ഭക്ഷണം ചവച്ചരയ്ക്കുന്ന ശീലമുണ്ടായിരുന്നു അ വര്ക്ക്.
• 23 ലക്ഷം വര്ഷങ്ങള്ക്കു മുമ്പ് ഹോമോ ഹാബിലസ് ആഫ്രിക്കയില് പ്രത്യക്ഷപ്പെട്ടു.
• 18 ലക്ഷം വര്ഷങ്ങള്ക്കു മുമ്പ് ഹോമോ എര്ഗാസ്റ്റര് പ്രത്യക്ഷപ്പെട്ടു.
• 16 ലക്ഷം വര്ഷങ്ങള്ക്കു മുമ്പ് തീ വരുതിയിലാക്കി. അടുപ്പുകള് നിര്മിക്കാനാരംഭിച്ചു. തലച്ചോറിന്റെ വികാസം ത്വരിതപ്പെട്ടു.
• 4 ലക്ഷം വര്ഷങ്ങള്ക്കു മുമ്പ് നിയാണ്ടര്താല് മനുഷ്യന് യൂറോപ്പിലും ഏഷ്യയിലും വ്യാപിച്ചു.
• 2 ലക്ഷം വര്ഷങ്ങള്ക്കു മുമ്പ് ഹോമോ സാപിയന്സ് (ആധുനിക മനുഷ്യന്) ആഫ്രിക്കയില് പ്രത്യക്ഷപ്പെട്ടു.
• 40000 വര്ഷങ്ങള്ക്കു മുമ്പ് ഹോമോസാപിയന്സ് യൂറോപ്പിലെത്തി.

By Sabu Jose

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers