ടപ്പീര്‍

Share the Knowledge

പന്നിക്ക് തുമ്പിക്കൈ മുളച്ചതാണെന്ന് തോന്നും ടപ്പീര്‍ എന്ന ജീവിയെ കണ്ടാല്‍.തടിച്ച ശരീരമാണ് ഇവക്കുള്ളത്
ദൂരെ നിന്ന് നോക്കുമ്പോള്‍ ഉറുമ്പുതീനിയാണോ എന്ന് സംശയവും ഉണ്ടാവും.പക്ഷെ നാണംകുണുങ്ങിയായ ഈ മൃഗം കുതിരയുടെയും കഴുതയുടെയും ഒക്കെ ബന്ധുവാണ്.തെക്കേ അമേരിക്ക,മദ്ധ്യ അമേരിക്ക,ഏഷ്യ എന്നി രാജ്യങ്ങളിലാണ് ടപ്പീറിനെ കണ്ടുവരുന്നത്‌. മുപ്പത്തിഅഞ്ചു ദശവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവ ജീവിച്ചിരുന്നതായി തെളിവുകള്‍ കിട്ടിയിട്ടുണ്ട്. യൂറോപ്പ് ആണ് ടപ്പീറിന്‍റെ ജന്മദേശം.രണ്ടു മീറ്റര്‍ നീളം വെക്കുന്ന ടപ്പീറിന് നൂറ്റി അന്‍പത് മുതല്‍ മുന്നൂറ് കിലോ വരെ ഭാരം ഉണ്ടാകും.പുല്ലും,ചെടിയും,പഴങ്ങളും ഒക്കെയാണ് ഇവയുടെ ഭക്ഷണം.ഉയര്‍ന്നു നില്‍ക്കുന്ന ചെടികളെയൊക്കെ വലിച്ചെടുക്കാന്‍ പാകത്തിലുള്ളതാണ് ഇവയുടെ തുമ്പിക്കൈ.രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ ആണ് ഇവ പ്രസവിക്കുക.പ്രസവത്തില്‍ ഒന്നോ രണ്ടോ കുഞ്ഞുങ്ങള്‍ ഉണ്ടാവും.ശത്രുക്കളെ കണ്ടാല്‍ ഇവ ഓടി ഒളിക്കുകയാണ് പതിവ്.പ്രകോപിതനാക്കാന്‍ ആക്കാന്‍ ശ്രമിച്ചാല്‍ ഇവ ആക്രമിക്കാറുണ്ട്.മൃഗശാലകളില്‍ വെച്ച് പല തവണ കുട്ടികള്‍ക്ക് ടപ്പീറിന്‍റെ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.ടപ്പീറിന്‍റെ മാംസം വളരെ രുചികരമാണത്രെ.അതുകൊണ്ട് മനുഷ്യര്‍ ഇവയെ വേട്ടയാടാറുണ്ട്.ചൈനയിലെയും ,ജപ്പാനിലെയും ഒക്കെയുള്ള പുരാണങ്ങളിലും ,നാടോടിക്കഥകളിലുമൊക്കെ ടപ്പീറിനെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്. ഇരുപത്തി അഞ്ചു മുതല്‍ മുപ്പത് വര്‍ഷമാണ്‌ ഇവയുടെ ആയുസ്സ്.

By  Dinesh Mi

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ