ഒകാപി [Okapi]

Share the Knowledge
ഒകാപി [Okapi]

ഒറ്റനോട്ടത്തിൽ വലിയൊരു മാൻ .. ഒന്നുകൂടി നോക്കിയാൽ ഒരു സീബ്ര .. സൂക്ഷിച്ച് നോക്കിയാൽ ഒരു ജിറാഫ്.. മറ്റാരുമല്ല ആഫ്രിക്കയിലെ കോംഗോ മഴക്കാടുകളിൽ കാണപ്പെടുന്ന ഒകാപി എന്ന് വിളിക്കുന്ന ജിറാഫിന്റെ കുടുംബത്തിലുളള ജീവിയുടെ വിശേഷങ്ങളാണിവ . ആമസോൺ കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും വലിയ മഴക്കാടുകളുളളത് കോംഗോയിലാണ് . ശാസ്ത്രീയ നാമം Okapia johnstoni ഒകാപികൾ പൊതുവേ ജനവാസ കേന്ദ്രങ്ങളിലേക്ക് വരാറില്ല നിബിഡമായ കാടിന്റെ ഉൾപ്രദേശങ്ങളാണ് ഇവയുടെ ആവാസകേന്ദ്രം . നീളമേറിയ കഴുത്ത് ചെവി , പിന്നിലും കാലിലും സീബ്രയുടെ വരകൾ നീളമേറിയ നാവ് ഇതൊക്കെയാണ് ഒകാപിയുടെ പ്രത്യേകതകൾ . ഉയരത്തിലുളള പച്ചിലകൾ നാവ് കൊണ്ട് തിന്നാൻ ഏറെ സഹായിയാണ് നീളമുളള ഇവയുടെ നാവ് .

2 മീറ്റർ ഉയരവും 200 മുതൽ 300 കിലോ വരെ ഭാരവും കാണും ഒകാപിക്ക് . ഇങ്ങനെയൊരു ജീവിയെക്കുറിച്ച് ഈ അടുത്ത കാലത്താണ് നമുക്ക് അറിവ് ലഭിച്ചത് ബ്രിട്ടീഷ് ജന്തുശാസ്ത്രഞ്ജനായ ‘റേയ് ലങ്കസ്റ്ററാണ് ‘ 1901ൽ ഈ ജീവിയെ പുറംലോകത്തിന് പരിചയപ്പെടുത്തിയത് . ഒകാപിയുടെ ശത്രുക്കൾ നമ്മൾ മനുഷ്യരാണ് .. കോംഗോയുടെ ഉൾക്കാടുകളിൽ സ്ഥിരമായി മനുഷ്യരാൽ വേട്ടയാടപ്പെടുന്ന ഒരു പാവം സാധു മൃഗമാണ് ഒകാപി . അതുകൊണ്ട് തന്നെ വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ്ഗമാണിത് . കോംഗോ ഭരണകൂടം ഇവക്ക്‌ സംരക്ഷണം ഏർപ്പെടുത്തുന്നുണ്ടെങ്കിലും ചില ആദിവാസികളാലും , വിമത സേനകളാലും ദിവസവും കൊല്ലപ്പെടുന്നുണ്ട് ഈ അപൂർവ്വ ജീവി . ആഫ്രിക്ക എന്നാൽ ഒരുപാട് ജീവജാലങ്ങളുടെ വംശനാശത്തിന് സാക്ഷ്യം വഹിച്ച മണ്ണാണ് .. വരും തലമുറക്ക് ഒകാപി എന്ന ജീവി ചിത്രങ്ങളിലൂടെ മാത്രം പഠിക്കാനുളള ജീവിവർഗ്ഗമാകാതിരിക്കാൻ നമുക്ക് ശ്രമിക്കാം .

by: Rishad Richu‌

ജീവലോകം
Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ